KeralaNEWS

നടുറോഡിൽ എസ്‌ഐയെ മര്‍ദിച്ച കേസില്‍ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ

കോഴിക്കോട്:നടുറോഡിൽ എസ്‌ഐയെ മര്‍ദിച്ച കേസില്‍ ആറ് വിദ്യാർത്ഥികൾ അറസ്റ്റിൽ.മര്‍ദിച്ച 32 പേരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.നിലവിൽ ആറ് വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലുള്ളത്.

വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ജെഡിടി ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥികള്‍ കൂട്ടംചേര്‍ന്ന് ചേവായൂര്‍ എസ്‌ഐ ആര്‍.എസ്.വിനയനെ മര്‍ദിക്കുകയായിരുന്നു.പോലീസ് വാഹനം കേടുവരുത്തുകയും ചെയ്തു.

എസ്‌ഐയുടെ കൈയ്ക്കാണ് പരിക്ക്. ഒപ്പമുണ്ടായിരുന്നു മറ്റൊരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ ദിവസം ചെറുവറ്റയിലെ ടര്‍ഫിന് സമീപത്തെ വാടക വീട്ടില്‍നിന്നു കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ ചിലരെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന് ലഭിച്ച ചില സൂചനകളുടെ അടിസ്ഥാനത്തില്‍ എസ്‌ഐ വിനയൻ ചിലരെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യാൻ കൊണ്ടുപോയിരുന്നു. ഇതിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: