പുതുപ്പള്ളിയിലെ ജനപ്രതിനിധിയുടെ വിയോഗവിവരം നിയമസഭ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷനാണ് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത്.
സര്‍ക്കാരിന് ഒരു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ടെങ്കില്‍ ആറു മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണം. ഒരു വര്‍ഷത്തില്‍ താഴെയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനമെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാരിന് രണ്ടരവര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശേഷിക്കുന്നുണ്ട്.ഉപതിരഞ്ഞെടുപ്
അതേസമയം പുതുപ്പള്ളി മണ്ഡലത്തിലെ ഉമ്മൻ ചാണ്ടിയുടെ പിൻഗാമി അദ്ദേഹത്തിന്റെ കുടുംബത്തില്‍നിന്നുള്ള ആളാകാനാണ് എല്ലാ സാധ്യതയും.ജനപ്രതിനിധികളായ പ്രമുഖ നേതാക്കളുടെ വേര്‍പാടുണ്ടായാല്‍ അവരുടെ കുടുംബത്തില്‍നിന്ന് പിൻഗാമികളെ കണ്ടെത്തുന്നതാണ് ഏറെക്കാലമായി യുഡിഎഫ് പിൻതുടരുന്ന രീതി.
ടി.എം.ജേക്കബ് അന്തരിച്ചപ്പോള്‍ മകൻ അനൂപ് ജേക്കബ് പിറവത്തും, ജി.കാര്‍ത്തികേയൻ അന്തരിച്ചപ്പോള്‍ മകൻ കെ.എസ്.ശബരീനാഥൻ ആര്യനാടും, പി.ടി.തോമസ് അന്തരിച്ചപ്പോള്‍ ഭാര്യ ഉമ തോമസ് തൃക്കാക്കരയിലും സ്ഥാനാര്‍ഥിയായി.പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ തന്നെ സ്ഥാനാർഥിയാകുമെന്നാണ് പുറത്ത് വരുന്ന വിവരം.
എന്നാൽ പുതുപ്പള്ളിയിയില്‍ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ലെന്ന് ചാണ്ടി ഉമ്മൻ. തെരഞ്ഞെടുപ്പ് നടന്നാല്‍ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.അതെസമയം സിപിഎമ്മിന്റെ ആദ്യപരിഗണനയില്‍ ജെയ്ക്ക് സി തോമസാണുള്ളത്.