Month: July 2023
-
Kerala
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴ;ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതേത്തുടർന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. അതേസമയം ഇന്നലെ ഉത്തരകേരളത്തിൽ ഉണ്ടായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോഴിക്കോട്, വയനാട്, കണ്ണൂർ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ.
Read More » -
Crime
ശ്രീകണ്ഠാപുരത്ത് വന്‍മയക്കുമരുന്ന് വേട്ട; രണ്ടു യുവാക്കള്‍ പിടിയില്‍
കണ്ണൂര്‍: ശ്രീകണ്ഠാപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട. 15 ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ ശ്രീകണ്ഠാപുരം പോലീസിന്റെ പിടിയിലായി. ഇന്ന് പുലര്‍ച്ചെ 12:10 മണിയോടെ ശ്രീകണ്ഠാപുരം ഓടത്തുംപാലത്തു ശ്രീകണ്ഠാപുരം പോലീസും കണ്ണൂര്‍ റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഉം സംയുക്തമായി നടത്തിയ വാഹനപരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. KL 59 T 2424 നമ്പര്‍ ടോയോട്ട എട്ടിയോസ് വാഹനത്തില്‍ എം.ഡി.എം.എ വില്‍പ്പനയ്ക്കായി പോകുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. ശ്രീകണ്ഠാപുരം അടുക്കം സ്വദേശി സജു (44), ശ്രീകണ്ഠാപുരം ചേരന്‍കുന്നു സ്വദേശി സഹല്‍ (24) എന്നിവരാണ് പിടിയിലായത്. പ്രതികളെ ശ്രീകണ്ഠാപുരം എസ്.ഐ: ടി.കെ ബാലകൃഷ്ണന്‍ അറസ്റ്റ് ചെയ്തു. എ.എസ്.ഐ: സുരേഷ്. എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സജീവന്‍, വിജേഷ് എന്നിവരും, ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും സംഘത്തില്‍ ഉണ്ടായിരുന്നു. കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ഹേമലത എമ്മിന്റെ നിര്‍ദേശപ്രകാരം നര്‍കോര്‍ട്ടിക് സെല്‍ ഡിവൈഎസ്പി: വി. രമേശന്റെ മേല്‍നോട്ടത്തില്‍ മയക്കു മരുന്ന് മാഫിയക്കെതിരേ ശക്തമായ പ്രവര്‍ത്തനങ്ങള്‍…
Read More » -
Crime
മദ്യപിച്ച് വാഹനമോടിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍; സംശയം തോന്നാതിരിക്കാന്‍ ഫ്‌ളാഷ് ലൈറ്റിട്ട് അതിവേഗം പാഞ്ഞു
തൃശൂര്‍: മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ മോട്ടര്‍വാഹന വകുപ്പ് പിടികൂടി. ഡ്രൈവര്‍ കെ.ടി. റനീഷിനെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി പാലിയേക്കര ടോളിന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. തൃശൂരില്‍നിന്നു ചാലക്കുടിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. പാലിയേക്കര ടോളിന് സമീപം മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നത് കണ്ട്, ഫ്‌ളാഷ് ലൈറ്റ് ഓണാക്കി വേഗം കൂട്ടുകയായിരുന്നു. ഇതു കണ്ടതോടെയാണ് സംശയം തോന്നി വാഹനം നിര്‍ത്തിച്ച് പരിശോധിച്ചത്. മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ പറഞ്ഞു.
Read More » -
Kerala
മഴയിൽ മാവേലി എക്സ്പ്രസില്‍ ചോര്‍ച്ച; യാത്രക്കാർ ട്രെയിൻ തടഞ്ഞിട്ടു
കാസർകോട്:മഴയിൽ മാവേലി എക്സ്പ്രസ് ചോർന്നൊലിച്ചതോടെ യാത്രക്കാർ ട്രെയിൻ തടഞ്ഞിട്ടു.എസി കോച്ചടക്കം ചോർന്നൊലിച്ചതോടെയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിൻ കാസര്‍കോട് എത്തിയപ്പോഴായിരുന്നു സംഭവം. മഴ പെയ്തതോടെ ട്രെയിനിനുള്ളിലേക്ക് വെള്ളം ചോര്‍ന്നെത്തുകയായിരുന്നു. പല കോച്ചുകളിലും വെള്ളം നിറഞ്ഞതോടെ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടി. ട്രെയിനിനകത്ത് വെള്ളപ്പാെക്ക സമാന അവസ്ഥയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.ഫ്ലോറില്‍ വെള്ളം നിറഞ്ഞതോടെ അപ്പര്‍ ബെര്‍ത്തുകളില്‍ കയറിയാണ് യാത്രക്കാര്‍ യാത്ര ചെയ്തത്. വയോധികരും അസുഖബാധിതരും ഇതോടെ ഏറെ ബുദ്ധിമുട്ടി. യാത്രക്കാരുടെ ലഗേജുകളും നനഞ്ഞുകുതിർന്നു. അതേസമയം കേരളത്തില്‍ റെയില്‍വേയുടെ ഏറ്റവും മോശപ്പെട്ട കോച്ചുകളാണ് അനുവദിക്കുന്നതെന്ന് യാത്രക്കാര്‍ ആരോപിച്ചു. മലബാറിലേക്കുള്ള ട്രെയിനുകളുടെ അവസ്ഥ ശോചനീയമാണ്. ജനശതാബ്ദിയിലടക്കം കാലപ്പഴക്കം ചെന്ന കോച്ചുകളാണ് ഉപയോഗിക്കുന്നതെന്നും യാത്രക്കാര്‍ ആരോപിച്ചു. നേരത്തെ പുതിയതായി സര്‍വീസ് തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസിലും ചോര്‍ച്ചയുണ്ടായിരുന്നു. അന്ന് അറ്റകുറ്റപ്പണി നടത്തി ചോര്‍ച്ച അടച്ചാണ് യാത്ര തുടര്‍ന്നത്. അന്നും റെയില്‍വേക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. …
Read More » -
Kerala
ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
കൊച്ചി: ആലുവയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഇടുക്കി സ്വദേശിനിയായ ശരണ്യയാണ് മരിച്ചത്. 23 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവായ അലക്സിന്റെ മുന്നില്‍ വച്ച് 5 മാസം ഗര്‍ഭിണിയായിരുന്ന ശാലിനി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്.ആലുവയില്‍ വാടക വീട്ടിലായിരുന്നു അലക്സും ശാലിനിയും താമസിച്ചിരുന്നത്.
Read More » -
India
ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാൻ വിസ ആവശ്യമുള്ള റെയില്‍വേ സ്റ്റേഷൻ
ഇന്ത്യയിൽ ട്രെയിൻ യാത്രകള്‍ക്ക് പാസ്പോര്‍ട്ടോ വിസയോ വേണോ? ചോദ്യം കേള്‍ക്കുമ്ബോള്‍ ആദ്യം തന്നെ ഒരു ചിരിയാവും വരിക.എന്നാൽ സത്യമാണ്. പഞ്ചാബിലെ അമൃത്സര്‍ അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ കൈവശം ഇന്ത്യൻ പാസ്പോര്‍ട്ട് മാത്രമല്ല, ഇവിടം സന്ദര്‍ശിക്കാൻ ആവശ്യമായ ഒരു വിസയും ഉണ്ടായിരിക്കണം. അട്ടാരി ഷാം സിങ് റെയില്‍വേ സ്റ്റേഷനിലാണ് വിചിത്രമായ ഈ രീതി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായി അതിര്‍ത്തി പങ്കിടുന്ന അമൃത്സറില്‍ ഉള്ള ഈ സ്റ്റേഷൻ പാകിസ്ഥാൻ അതിര്‍ത്തിയില്‍ വാഗാ ബോര്‍ഡറിലും ഇന്ത്യൻ അതിര്‍ത്തിയില്‍ അട്ടാരിയോടും ചേര്‍ന്നാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാൻ വിസ ആവശ്യമുള്ള ഏക റെയില്‍വേ സ്റ്റേഷനും കൂടിയാണ് അട്ടാരി റെയില്‍വേ സ്റ്റേഷൻ. നോര്‍ത്തേണ്‍ റെയില്‍വേയുടെ ഫിറോസ്പൂര്‍ ഡിവിഷനു കീഴിലാണ് അട്ടാരി റെയില്‍വേ സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത്. 2015 മേയില്‍ ആണ് പഞ്ചാബ് സര്‍ക്കാര്‍ സിക്ക് എംപയര്‍ ജനറല്‍ ആയിരുന്ന ഷാം സിങ് അട്ടാരിവാലയുടെ സ്മരണയ്ക്കായി അട്ടാരി ഷാം സിങ് റെയില്‍വേ സ്റ്റേഷൻ എന്ന പേരിലേക്ക് മാറിയത്.
Read More » -
Kerala
കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി അനധികൃത നിയമനം; മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവ്
തിരുവനന്തപുരം: അനധികൃത നിയമനം നടത്തിയ കേസില്‍ എയ്ഡഡ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവും 1,70,000 രൂപ പിഴയും. കരുനാഗപ്പള്ളി അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ രമാകുമാരിയെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് രമാകുമാരി. രണ്ടാം പ്രതിയായ മാനേജര്‍ കെആര്‍ ശ്രീകുമാര്‍ വിചാരണക്കിടെ മരണപ്പെട്ടതിനാല്‍ ഒഴിവാക്കി. അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2004ല്‍ അനധികൃതമായി നിയമനം നടത്തിയ കേസിലാണ് രമാകുമാരിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. 2004-2009 കാലഘട്ടത്തില്‍ ഈ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന രമാകുമാരി, മാനേജര്‍ കെആര്‍ ശ്രീകുമാര്‍ എന്നിവരാണ് വ്യാജ രേഖയുണ്ടാക്കി കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചത്. അതിലൂടെ അധിക തസ്തിക ഉണ്ടാക്കി അധ്യാപകരെ നിയമിച്ച് അവര്‍ക്കു ശമ്പളം നല്‍കിയത് വഴി സര്‍ക്കാരിന് 8,94,647 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്.
Read More » -
India
എയര്‍ ഇന്ത്യ പൈലറ്റ് എത്തിയില്ല; തിരുവനന്തപുരത്തേക്കുള്ള വിമാനം 8 മണിക്കൂര്‍ വൈകി
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പൈലറ്റ് എത്താത്തതിനെ തുടര്‍ന്ന് എട്ട് മണിക്കൂറോളമാണ് വൈകിയത്. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു. പൈലറ്റ് എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് വിമാനം വൈകിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പൈലറ്റില്ലെന്ന കാരണമായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞത്. തുടര്‍ന്ന് എട്ട് മണിക്കൂറിന് ശേഷം രാവിലെ ആറ് മണിയോടെയാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്. ഇന്നലെ പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയണ് പുറപ്പെട്ടത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തേക്കുള്ള വിമാനവും വൈകിയത്. കടുത്ത അലംഭാവമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യാത്രക്കാരുടെ കൂട്ടത്തിലുള്ള പി.സി വിഷ്ണുനാഥ് എംഎല്‍എ പ്രതികരിച്ചു.
Read More » -
Kerala
അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം
കൊല്ലം: ദേശീയപാതയില്‍ നീണ്ടകര പാലത്തിനു സമീപം ലോറി സ്‌കൂട്ടറിലിടിച്ചു ഗൃഹനാഥന് ദാരുണാന്ത്യം. തങ്കശ്ശേരി ബഥനി ഹൗസ് രാജന്‍ പയസ്സ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്ത് നീണ്ടകര സ്വദേശി സക്കറിയ ഫെലിക്‌സിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം. നീണ്ടകര പോര്‍ട്ട് റോഡില്‍നിന്നു ദേശീയപാതയിലേക്ക് കടക്കവേ കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പെട്ട രാജന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: മിനി. മക്കള്‍: വര്‍ഷ, റോഹന്‍.
Read More » -
Kerala
ഉമ്മന്‍ ചാണ്ടിയുടെ പൊതുദര്‍ശനത്തിനിടെ ഇന്ദിരാഭവനില്‍ പോക്കറ്റടിമേളം; പഴ്സ് നഷ്ടമായത് നിരവധിപേര്‍ക്ക്
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസായ ഇന്ദിരാഭവനില്‍ പൊതുദര്‍ശനത്തിനു വെച്ചപ്പോള്‍ തടിച്ചുകൂടിയ ആളുകളില്‍ പലരുടെയും പഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. നിരവധി പേരുടെ പഴ്‌സുകള്‍ കാണാതായതായി പരാതിയുണ്ട്. പതിനഞ്ചോളം പഴ്‌സുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ദിരാ ഭവനു പുറത്തുനിന്ന് കിട്ടിയതായി അധികൃതര്‍ അറിയിച്ചു. ആള്‍ക്കൂട്ടത്തില്‍ പഴ്‌സ് നഷ്ടപ്പെട്ടെന്നറിയിച്ച് മുഹമ്മദ് സഫര്‍ എന്നയാള്‍ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പത്തോളം പഴ്‌സുകള്‍ സ്റ്റേഷനിലും ലഭിച്ചിരുന്നെങ്കിലും അവയിലൊന്നും പണമുണ്ടായിരുന്നില്ല. കെപിസിസി ഓഫീസിന്റെ പരിസര പ്രദേശങ്ങളില്‍നിന്ന് കിട്ടിയ പഴ്‌സുകളിലും പണമുണ്ടായിരുന്നില്ല. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ള രേഖകളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കെപിസിസി ഓഫീസിനു പരിസരത്തെ ഹോട്ടലുകളിലും ഉപേക്ഷിക്കപ്പെട്ട കുറച്ച് പഴ്‌സുകള്‍ ലഭിച്ചിരുന്നു. ആള്‍ക്കൂട്ടത്തില്‍ നഷ്ടപ്പെട്ടതാണെന്നു കരുതി പരാതി നല്‍കാത്തവരുമുണ്ടെന്നാണ് വിലയിരുത്തല്‍.
Read More »