Month: July 2023

  • India

    ഹരിഹർ കോട്ട അഥവാ മരണത്തിന്റെ താഴ്‌വര

    മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയംമ്പകേശ്വറിന് (ത്രിംബക്) അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഹരിഹർ കോട്ട.80 ഡിഗ്രി ചെരിവിലുള്ള പാറ മുറിച്ചാണ് ഇവിടെ പടികൾ തീർട്ടിട്ടുള്ളത്.അത് കയറി വേണം മുകളിലേക്ക് പോകാൻ.  പതിമൂന്നാം നൂറ്റാണ്ടിൽ സേവുന (യാദവ) രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹർ കോട്ടയുടെ നിർമ്മാണം നടക്കുന്നത്.സമുദ്രനിരപ്പിൽ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട.ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാൻ കഴിയാത്ത രീതിയിലുള്ള രൂപകൽപ്പനയാണ് നൽകിയത്.1636-ൽ ഖാൻ സമാം എന്ന രാജാവിന് ഈ കോട്ട അടിയറവ് വയ്‌ക്കേണ്ടിവന്നു. ഇതോടൊപ്പം ത്രയമ്പക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടിവന്നു.പിന്നീട് 1818-ൽ ക്യാപ്റ്റൻ ബ്രിഗ്‌സ് മറ്റ് 17 കോട്ടകൾ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹർ കോട്ടയും പിടിച്ചെടുത്തു.ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ നിലനിൽക്കുന്നുള്ളു. നാസിക്കിൽനിന്ന് 40 കിലോ മീറ്റർ അകലെയാണ് നിർഗുഡപാഡ ഗ്രാമം. അവിടെയാണ് ഹരിഹർ ഫോർട്ട്.ചുറ്റും പച്ചപുതച്ച മലനിരകളാൽ പൊതിഞ്ഞ  ഗ്രാമം.നഗരത്തിന്റെ പരിഷ്കാരങ്ങൾ ഇതുവരെ എത്തി നോക്കിയിട്ടില്ല.ചെറിയ വീടുകളിൽ സ്വർഗം…

    Read More »
  • Kerala

    ഗുരുവായൂരിനെ കേന്ദ്ര സർക്കാർ അവഗണിക്കുന്നു;ജൂലൈ 26ന് എല്‍.ഡി.എഫ് ഉപവാസം

    തൃശൂർ:ഗുരുവായൂരിന്റെ റെയില്‍വേ വികസനത്തെ കേന്ദ്ര സര്‍ക്കാര്‍  അവഗണിക്കുന്നതായും ടി.എന്‍. പ്രതാപന്‍ എം.പി വിഷയത്തില്‍ നിസംഗത പുലര്‍ത്തുകയാണെന്നും ആരോപിച്ച്‌ ജൂലൈ 26ന് എല്‍.ഡി.എഫ് ഉപവാസം. എന്‍.കെ. അക്ബര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപന ജനപ്രതിനിധികളാണ് ഉപവസിക്കുന്നത്. വടക്കോട്ടുള്ള അലൈന്‍മെന്റിന് മതിയായ തുക വകയിരുത്തുക, റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുക, പാസഞ്ചറുകള്‍ എക്സ്പ്രസാക്കിയ നടപടി പിന്‍വലിക്കുക, സ്റ്റേഷന്‍ വികസനം യാഥാര്‍ഥ്യമാക്കുക എന്നിവയാണ് ആവശ്യങ്ങള്‍. കിഴക്കെനടയില്‍ നടക്കുന്ന ഉപവാസം രാവിലെ പത്തിന് സി.പി.എം ജില്ല സെക്രട്ടറി എം.എം.വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് നടക്കുന്ന സമാപനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്‍ ഉദ്ഘാടനം ചെയ്യും. എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.വി. അബ്ദുള്‍ ഖാദര്‍ മുഖ്യപ്രഭാഷണം നടത്തും.

    Read More »
  • India

    ആരംബായ് തെന്‍ഗ്ഗോല്‍ :  ആര്‍എസ്സ് എസ്സിൻ്റെ മണിപ്പൂരിലെ സ്വകാര്യ സേന

    ഇംഫാൽ:മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി സംഘപരിവാര്‍ സംഘടനകളുണ്ട്. മെയ്തി ലീപുന്‍ (Meity Youth), ആരംബായ് തെന്‍ഗ്ഗോല്‍ എന്നിവ ഇതില്‍ പ്രധാനമാണ്. കൂകി-സോമി ഗോത്ര വര്‍ഗ്ഗക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതില്‍ പ്രധാന റോള്‍ വഹിക്കുന്നത് ആരംബായ് തെന്‍ഗ്ഗോല്‍ എന്ന സായുധ സംഘമാണ്. ആരംബായ് എന്നതിനര്‍ത്ഥം വിഷം പുരട്ടിയ മൂര്‍ച്ചയേറിയ അസ്ത്രം എന്നാണ്. പഴയ രാജഭരണകാലത്ത് മെയ്തി വിഭാഗത്തില്‍പ്പെട്ട സൈനികര്‍ ഉപയോഗിച്ചിരുന്ന ആയുധമാണിത്. ആരംബായ് തെന്‍ഗ്ഗോല്‍ എന്നാല്‍ അസ്ത്രസേന (dart bearing cavalry). മെയ്തി വിഭാഗങ്ങള്‍ക്കിടയില്‍ ആ്ര്‍എസ്സ്എസ്സിന്റെ ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ സൃഷ്ടിച്ചെടുത്ത സ്വകാര്യ സേനയാണ്  ആരംബായ് തെന്‍ഗ്ഗോല്‍. കറുപ്പ് വസ്ത്രമണിഞ്ഞ, ആയുധധാരികളായ യുവാക്കളുടെ സേനയാണിത്. ബിജെപി സര്‍ക്കാരിന് വേണ്ട എല്ലാ പ്രചരണ പ്രവര്‍ത്തനങ്ങളും ഇവര്‍ ഏറ്റെടുത്തു നടത്തുന്നു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗ് അടക്കമുള്ളവര്‍ നേരിട്ട് ബന്ധപ്പെടുന്ന ഈ സംഘടനയ്ക്ക് മണിപ്പൂര്‍ കലാപത്തില്‍ വലിയ പങ്കുള്ളതായി ആരോപിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 17ന് ആരംബായ് തെന്‍ഗ്ഗോല്‍ പിരിച്ചുവിട്ടതായി ആ സംഘടനയുമായി ബന്ധപ്പെട്ടവര്‍ പത്രക്കുറിപ്പ്…

    Read More »
  • Kerala

    കൊച്ചി മെട്രോയിൽ വിദ്യാർത്ഥികൾക്കായി പുതിയ ട്രാവല്‍ പാസ്

    കൊച്ചി:കുറഞ്ഞ നിരക്കില്‍ വിദ്യാര്‍ഥികള്‍ക്ക് മെട്രോയില്‍ യാത്ര ചെയ്യുന്നതിനായി പുതിയ ട്രാവല്‍ പാസ് പുറത്തിറക്കി. വിദ്യ 45 എന്ന പേരില്‍ അവതരിപ്പിച്ച കണ്‍സഷന്‍ പാസില്‍ ഒട്ടേറെ അനൂകൂല്യങ്ങളാണ് കൊച്ചി മെട്രോ വാഗ്ദാനം ചെയ്യുന്നത്.495 രൂപയാണ് വിദ്യ 45 പാസിന്‍റെ നിരക്ക്. 45 ദിവസമാണ് കാലാവധി.  പാസ് ഉപയോഗിച്ച്‌ 50 തവണ മെട്രോയില്‍ യാത്ര ചെയ്യാം. പഠന സ്ഥാപനത്തിന്‍റെ തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പി നല്‍കിയാല്‍ ഏതു മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ട്രാവല്‍ പാസ് ലഭിക്കും.വാലിഡിറ്റി തീരുന്നതനുസരിച്ച്‌ മെട്രോ സ്‌റ്റേഷനില്‍ നിന്നു തന്നെ കാര്‍ഡ് റീചാര്‍ജ് ചെയ്തു ഉപയോഗിക്കാം. ട്രാവല്‍ പാസ് ഉപയോഗിക്കുന്ന വിദ്യാര്‍ഥിക്ക് ഒരു തവണ യാത്ര ചെയ്യാന്‍ വെറും 10 രൂപയില്‍ താഴെ മാത്രം മതി എന്നതാണ് ശ്രദ്ധേയം.

    Read More »
  • Kerala

    അപേക്ഷ നല്‍കി മുപ്പതു ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടി

    റാന്നി സ്ഥാപനങ്ങൾ അപേക്ഷ നല്‍കിയാൽ മുപ്പതു ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടി ലഭ്യമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്‌ആര്‍ടിസിയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി ആരംഭിച്ച ഗ്രാമവണ്ടിയുടെ ജില്ലാതല ഉദ്ഘാടനം തുലാപ്പള്ളിയില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. പഞ്ചായത്തുകള്‍ അപേക്ഷ നല്‍കിയാല്‍ ഇനിയും വാഹനങ്ങള്‍ അനുവദിക്കും.യാത്രാ സൗകര്യം നിഷേധിക്കപ്പെട്ടിടത്ത് അവ നല്‍കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. എല്ലാ ജനങ്ങള്‍ക്കും യാത്രാ സൗകര്യമൊരുക്കുവാന്‍ വകുപ്പ് ബാധ്യസ്ഥരാണ്. ജനങ്ങള്‍ നിശ്ചയിക്കുന്ന റൂട്ടില്‍ അവര്‍ നിശ്ചയിക്കുന്ന സമയത്ത് വാഹനം ഓടിക്കുകയാണ് ഗ്രാമവണ്ടിയുടെ ലക്ഷ്യം. കെഎസ്‌ആര്‍ടിസിയില്‍ ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ഗ്രാമവണ്ടിയിലുണ്ടാവും. ഗ്രാമവണ്ടിക്ക് ഇന്ധനത്തുക കണ്ടെത്തുന്നതിന് ഏതു സ്‌പോണ്‍സര്‍ഷിപ്പും സ്വീകരിക്കാം. വാഹനങ്ങളില്‍ പരസ്യവും ചെയ്യാം. നിയമസഭസമ്മേളനത്തിനു ശേഷം റാന്നി മണ്ഡലത്തിലെ യാത്രാക്ലേശങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. രാവിലെ 11 ന് ആരംഭിച്ച്‌ രാത്രി 7.50ന് അവസാനിക്കുന്ന രീതിയിലാണ് വാഹനം ക്രമീകരിച്ചിരിക്കുന്നത്. ദിവസം 260 കിലോമീറ്ററാണ് വാഹനം ഓടുക. രാവിലെ 11ന് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട് വടശേരിക്കര,…

    Read More »
  • India

    ബിജെപി ഭരിക്കുന്നിടത്തെല്ലാം എന്തേ ഇങ്ങനെ ?: സിപിഐഎം

    ന്യൂഡൽഹി:ബിജെപി സര്‍ക്കാര്‍ 2017ല്‍ മണിപ്പുരില്‍ അധികാരമേറ്റത് മുതലുള്ള സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് സിപിഐഎം. ബിജെപി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ കുക്കികള്‍ക്കെതിരെ മെയ്തെയ് വിഭാഗത്ത ഉപയോഗിച്ച്‌ നടക്കുന്ന അക്രമമാണ് മണിപ്പുരില്‍ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.24 മണിക്കൂറിനുള്ളില്‍ പരിഹരിക്കാവുന്ന പ്രശ്‌നമാണ് ബീരേന്‍സിംഗ് വഷളാക്കി ഈ രീതിയിലെത്തിച്ചതെന്നും സിപിഐഎം ആരോപിച്ചു. കലാപത്തിന്‍റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി എന്‍. ബിരേന്‍സിംഗ് രാജിവയ്ക്കണം. കുക്കി സ്ത്രീകളെ നഗ്നരാക്കിയിട്ടും നിരവധി കൊലപാതകങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി ഒന്നും ചെയ്തിട്ടില്ല.സ്ത്രീകളെ ക്രൂര ബലാത്സംഗത്തിനിരയാക്കി നഗ്നരായി നടത്തിയതിന് സമാനമായ നിരവധി സംഭവങ്ങള്‍ മുൻപും സംഭവിച്ചിട്ടുണ്ട്. കുക്കി വനിതകള്‍ക്കു നേരെ നടന്ന അതിക്രമത്തിന്‍റെ വീഡിയോ പുറത്തായിട്ടും രണ്ടുദിവസം മുൻപ്മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അതേക്കുറിച്ച്‌ സംസാരിച്ചത്.ഇന്റർനെറ്റ് കട്ട് ചെയ്തതോടെ ആരും ഒന്നും അറിയില്ലെന്നാണ് അദ്ദേഹം കരുതിയത്.  സര്‍ക്കാര്‍ സേനയുടെ നാലായിരത്തോളം അത്യാധുനിക ആയുധങ്ങളാണ് മെയ്തെയ് തീവ്രവാദികള്‍ കൈയടക്കിയത്.എന്നിട്ടും മൗനമാണ് ആഭ്യന്തര മന്ത്രി അടക്കമുള്ളവർ പുലർത്തുന്നത്.ആര്‍എസ്‌സ് പിന്തുണയുള്ള ആറംബായ് ടെങ്കോള്‍ ഉൾപ്പടെയുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് മണിപ്പുരില്‍…

    Read More »
  • Kerala

    വിൽപ്പന കുറവ്;ലോട്ടറി തൊഴിലാളികള്‍ സമരത്തിലേക്ക് 

    തിരുവനന്തപുരം:വിറ്റഴിയാത്ത ടിക്കറ്റുകൾ നോക്കി സമ്മാനം നൽകുന്നതുൾപ്പടെ ആകെ താറുമാറായ കേരള സംസ്ഥാന ഭാഗ്യക്കുറി ജനങ്ങൾ കൈവിടുന്നു. ടിക്കറ്റുകള്‍ വില്‍പ്പന നടത്താൻ കഴിയാതെ വന്നതോടെ ലോട്ടറി തൊഴിലാളികളും പ്രതിസന്ധിയില്‍. സമ്മാനങ്ങളുടെ കുറവും ടിക്കറ്റിന് ഈടാക്കുന്ന അധിക പണവുമാണ് ലോട്ടറി ടിക്കറ്റെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നത്. വില വര്‍ദ്ധിപ്പിച്ച്‌ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റ് വിപണിയിലിറക്കി, സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന തൊഴില്‍ മേഖലയായിട്ടും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ജി.എസ്.ടി ലോട്ടറിക്ക് ഏര്‍പ്പെടുത്തി, ടി.ഡി.എസും, ടി.സി.എസും ഉള്‍പ്പെടെ പല നികുതികളായി ലോട്ടറിയില്‍ നടപ്പിലാക്കി, കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാരുണ്യ ബനവലന്റ് പദ്ധതി നിര്‍ത്തലാക്കി ഇതൊക്കെയാണ് കേരള ലോട്ടറി നേരിടുന്ന പ്രതിസന്ധിയുടെ പ്രധാന കാരണങ്ങള്‍. ഇതോടെ ലോട്ടറി മേഖലയെ ആശ്രയിച്ച്‌ കഴിയുന്ന ഒരു ലക്ഷത്തോളം ചില്ലറ വില്‍പ്പനക്കാരും ഏജന്റുമാരുമെല്ലാം ദുരിതത്തിലായിരിക്കുകയാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ ലോട്ടറി ടിക്കറ്റിന്റെ മുഖവില കുറയ്‌ക്കണമെന്നാണ് തൊഴിലാളി സംഘടനകളുടെ ആവശ്യം. എന്നാല്‍ ഇതിനോട് മുഖം തിരിക്കുന്ന സമീപനമാണ് ലോട്ടറി വകുപ്പിന്റേതെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ പറയുന്നു.…

    Read More »
  • India

    തക്കാളിയുമായി പോയ ലോറി തട്ടിക്കൊണ്ടു പോയ ദമ്ബതികൾ അറസ്റ്റിൽ

    ബംഗളൂരു: ഡ്രൈവറെയും ഒപ്പം ഉണ്ടായിരുന്ന ആളെയും ആക്രമിച്ച് തക്കാളിയുമായി പോയ ലോറി തട്ടിക്കൊണ്ടു പോയ ദമ്ബതികൾ അറസ്റ്റിലായി.ബംഗളൂരു സ്വദേശികളായ ഭാസ്‌കര്‍, സിന്ധുജ എന്നിവരാണ് പിടിയിലായത്. ചിക്കജാലക്ക് സമീപം ആര്‍എംസി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ജൂലൈ 8നായിരുന്നു സംഭവം. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ നിന്നും കോലാര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്ബതികള്‍ മോഷ്ടിച്ചത്. 2.5 ലക്ഷത്തോളം രൂപ വിലവരുന്ന 2000 കിലോ തക്കാളിയായിരുന്നു ലോറിയില്‍.വണ്ടിയിലുണ്ടായിരുന്ന കര്‍ഷകനെയും ഡ്രൈവറെയും ആക്രമിച്ചാണ് ഇവർ‌ ലോറി കടത്തിയത്.  ലോറിയുമായി പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയും തക്കാളികള്‍ ഇവിടെ വില്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.വില്‍പനയ്ക്ക് ശേഷം ലോറി ഉപേക്ഷിച്ച് മറ്റൊരു വണ്ടിയിലാണ് പ്രതികള്‍ തിരിച്ച് ബംഗളൂരുവിൽ എത്തിയത്.ഐപിസിസെക്ഷൻ 346A, 392 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ദമ്ബതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

    Read More »
  • Kerala

    കോളജിൽ ഫീസടക്കാന്‍ അച്ഛന് കഴിയാതെ വന്നപ്പോള്‍ ആ വിദ്യാര്‍ഥി ഉമ്മന്‍ ചാണ്ടിക്കൊരു കത്തയച്ചു

    വർഷങ്ങൾക്ക് മുൻപ് ഒരു വിദ്യാര്‍ത്ഥി ഫീസ് നല്‍കാൻ പണമില്ലാത്ത കാരണം ക്ലാസില്‍ നിന്ന് പുറത്താക്കപ്പെട്ടു.ക്ലാസില്‍ പ്രവേശിക്കരുതെന്ന് വിദ്യാര്‍ത്ഥിയുടെ പേര് നോട്ടീസ് ബോര്‍ഡില്‍ പതിച്ചിരിക്കുകയാണ്.നിസ്സാഹയനായ അവൻ മുഖ്യമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചു.  കത്തെഴുതുമ്ബോള്‍ വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. നൂറുകണക്കിന് കത്തുകള്‍ മുഖ്യമന്ത്രിക്ക് വരുന്നുണ്ടാവണം. അദ്ദേഹത്തിന് വായിക്കാൻ നേരമുണ്ടാകുമോ എന്ന് പോലും നിശ്ചയമില്ല. എങ്കിലും അവൻ എഴുതി. ” ഞാനൊരു സാധരണ തൊഴിലാളിയുടെ മകനാണ്. ഞാൻ അത്യാവശ്യം പഠിക്കും. പക്ഷെ ഫീസ് നല്‍കാൻ എന്റെ അച്ഛന് സാധിക്കുന്നില്ല. ഫീസ് നല്‍കാൻ പണമില്ലാത്തതു കാരണം എന്റെ പഠനം നിന്നുപോകുമോ എന്ന ആശങ്കയിലാണ്. “ കത്തയച്ചിട്ട് ഒരാഴ്ച തികയും മുൻപ് അവന്റെ കോളേജിലെ പ്രിൻസിപ്പാൾക്ക് ഒരു ഫോൺ എത്തി. ” ഹലോ.. ഞാന് ഉമ്മൻ ചാണ്ടിയാണ്. താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ കത്ത് എനിക്ക് കിട്ടിയിട്ടുണ്ട്.ആ കുടുംബം വലിയ ദുരിതത്തിലാണ്. ഫീസ് ഇല്ലാത്ത കാരണം ആ കുട്ടിയുടെ പഠനം മുടങ്ങരുത്. ഫീസ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അടയ്ക്കും.. “…

    Read More »
  • Kerala

    വടക്കൻ ജില്ലകളിൽ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങൾ

    വടകര:ശക്തമായ കാറ്റിലും മഴയിലും കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ കനത്ത നാശനഷ്ടങ്ങൾ. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ആഞ്ഞുവീശിയ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകുകയും വീടുകള്‍ തകരുകയും ചെയ്തു. വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്. മലയോരമേഖലയിലടക്കം കാറ്റ് നാശംവിതച്ചു. വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപക നഷ്ടമുണ്ടായി. പുത്തൂര്‍ ട്രെയിനിങ് സ്കൂളിന് സമീപം 11 കെ.വി ലൈനിനു മുകളില്‍ തെങ്ങ് വീണ് രണ്ട് വൈദ്യുതി തൂണുകള്‍ മുറിഞ്ഞുവീണു. താഴെ അങ്ങാടി കൊയിലാണ്ടിവളപ്പിലെ പാറമ്മല്‍ സൈനബയുടെ വീടിന്റെ അടുക്കളഭാഗത്ത് തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. സംഭവസമയം അടുക്കളയില്‍ ജോലി ചെയ്തിരുന്ന സ്ത്രീകള്‍ പുറത്തേക്കിറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോകനാര്‍കാവ് ക്ഷേത്രത്തിനു സമീപം പൂമഠത്തില്‍ സുബ്രമണ്യന്റെ വീട്ടിനു മുകളില്‍ തെങ്ങ് വീണ് മുൻഭാഗം തകര്‍ന്നു.ചോറോട് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ മഹാഗണപതി ക്ഷേത്രത്തിന് പിൻവശം പുത്തൻപുരയില്‍ രാധാകൃഷ്ണന്റെ വീടിന് മുകളില്‍ തേക്ക് മരം വീണ് ഭാഗികമായി തകര്‍ന്നു.കരുവഞ്ചേരി 17ാം വാര്‍ഡിലെ കിളച്ചപറമ്ബത്ത് നാരായണന്റെ വീടിന്റെ മുകളില്‍ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞുവീണു.…

    Read More »
Back to top button
error: