Month: July 2023
-
Kerala
എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരന്‍
തിരുവനന്തപുരം:എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച് കോൺഗ്രസ് നേതാവ് വി എം സുധീരന്‍. എംസി റോഡ് ഭാവിയില് ഒസി റോഡ് എന്ന് അറിയപ്പെടട്ടെ എന്നാണ് സുധീരൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പറയുന്നത്.അതിനാവശ്യമായ നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്നും വി എം സുധീരൻ മുഖ്യമന്ത്രിയോട് അഭ്യാര്ത്ഥിച്ചു. ജനങ്ങളെ സ്നേഹിക്കുകയും ജനങ്ങളാൽ സ്നേഹിക്കപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളം ഇന്നേവരെ കണ്ടെട്ടില്ലാത്ത അന്ത്യാഞ്ജലിയാണ് ജനങ്ങൾ അര്പ്പിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസ് മുതല് എം സി റോഡ് വഴി പുതുപ്പള്ളി വരെ അദ്ദേഹത്തിന്റെ ഭൗതിക ശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സമാനതളില്ലാത്തതാണ്. എംസി റോഡി യഥാര്ത്ഥത്തിൽ ഉമ്മൻ ചാണ്ടി റോഡ് ആയി മാറുന്ന രീതിയിലാണ് ആബാലവൃദ്ധം ജനങ്ങളുടെ പ്രതികരണമെന്നും സുധീരന് മുഖ്യമന്ത്രിക്ക് അയച്ച കത്തില് പറയുന്നു.
Read More » -
India
വീണ്ടും ക്രൂരത; മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
ഇംഫാൽ: മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. മണിപ്പൂരില്‍ കലാപം തുടങ്ങിയ ശേഷം ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചിരുന്നു. ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് മണിപ്പൂരില്‍ നിന്ന് രക്തമുറയുന്ന ക്രൂരകൃത്യങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് തുടങ്ങിയത്.പെണ്‍കുട്ടി നിലവില്‍ നാഗാലാൻഡില്‍ ചികിത്സയിലാണ്.
Read More » -
Kerala
കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം; ഉദ്ഘാടകന്‍ മുഖ്യമന്ത്രി, കെ സുധാകരന്‍ അധ്യക്ഷന്‍
തിരുവനന്തപുരം: കെപിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്കുള്ള കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. നാളെ വൈകുന്നേരം നാലു മണിക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാല്‍ നടക്കുന്ന പരിപാടിയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അധ്യക്ഷത വഹിക്കും. ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി പ്രഖ്യാപിച്ച ഒരാഴ്ചത്തെ ദുഃഖാചരണം ഈ അനുസ്മരണ പരിപാടിയോടെ സമാപിക്കും. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യത്തില്‍ കെപിസിസി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആണ് മുഖ്യമന്ത്രിയെ ക്ഷണിച്ചത്.
Read More » -
Kerala
കുടിയേറ്റത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സാക്ഷാത്കാരം; മണിയാറന്‍കുടി – ഉടുമ്പന്നൂര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു
ഇടുക്കി: കുടിയേറ്റത്തോളം പഴക്കമുള്ള റോഡ് സ്വപ്‌നം സാക്ഷാത്കാരമാകുന്നു. ഉടുമ്പന്നൂര്‍ – കൈതപ്പാറ – മണിയാറന്‍കുടി റോഡ് നിര്‍മാണത്തിന് തുടക്കമാകുന്നു. റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ മാസത്തോടെ നിര്‍മാണം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. ഏറെക്കാലമായി വനംവകുപ്പ് ഇടുക്കി ഉടുമ്പന്നൂര്‍ റോഡിന് തടസ്സമായിരുന്നു എങ്കിലും മറയൂരില്‍ റവന്യൂ ഭൂമി വനംവകുപ്പിന് കൈമാറിയാണ് തടസ്സങ്ങള്‍ അതിജീവിച്ചത്. കുടിയേറ്റ കാലം മുതല്‍ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നതും ജില്ലാ ആസ്ഥാന വികസനത്തിനും, തൊടുപുഴ ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുവാന്‍ കഴിയുന്നതുമായ ഉടുമ്പന്നൂര്‍ – കൈതപ്പാറ – മണിയാറന്‍കുടി – റോഡിന്റെ ടെന്‍ഡര്‍ നടപടികള്‍ ആണ് ആരംഭിച്ചത്. പിഎംജിഎസൈ്വ പദ്ധതി പ്രകാരമാണ് നടപടികള്‍. ഇത് സംബന്ധിച്ച് കെഎസ്ആര്‍ആര്‍ഡിഎ ചീഫ് എഞ്ചിനീയര്‍ ജൂലൈ 20ന് ഉത്തരവ് പുറപ്പെടുവിച്ചു. ടെന്‍ഡര്‍ നടപടികള്‍ ആഗസ്ത് മാസത്തില്‍ പൂര്‍ത്തിയാക്കി സെപ്തംബര്‍ പകുതിയോടെ നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ജില്ലയിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകള്‍ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ചുവര്‍ഷത്തെ…
Read More » -
India
ധൈര്യമുണ്ടോ ‘മണിപ്പൂർ ഫയൽസ്’ ചെയ്യാൻ; ‘ദി കശ്മീർ ഫയൽസ്’ സംവിധായകനോട് സോഷ്യൽ മീഡിയ
ദില്ലി: ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന്‍റെ സംവിധായകനായ വിവേക് അഗ്നിഹോത്രി അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ഒരു എക്സ്റ്റന്‍റഡ് പതിപ്പ് പുറത്തിറക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ‘ദി കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷമാണ് വിവേക് അഗ്നിഹോത്രി തന്‍റെ പുതിയ പ്രൊജക്ടുമായി രംഗത്തെത്തിയത്. 2022-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ‘ദി കശ്മീർ ഫയൽസ് അണ്‍ റിപ്പോര്‍ട്ടഡ് എന്നാണ് പുതിയ പതിപ്പ് ചിത്രത്തിന്‍റെ പേര്. അതേസമയം ധൈര്യമുണ്ടോ ‘മണിപ്പൂർ ഫയൽസ്’ ചെയ്യാൻ എന്നാണ് സംവിധായകനോട് സോഷ്യൽ മീഡിയയുടെ ചോദ്യം. “ഞാന്‍ തന്നെ ആ ചിത്രം നിര്‍മ്മിക്കണം എന്ന് വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദി. എല്ലാം ചിത്രവും ഞാന്‍ തന്നെ എടുക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം. നിങ്ങളുടെ ‘ടീം ഇന്ത്യ’യില്‍ അതിന് കഴിവുള്ള മനുഷ്യന്മാരായ ഫിലിംമേക്കേര്‍സ് ഒന്നും ഇല്ലെ?” – ഇതായിരുന്നു വിവേക് അഗ്നിഹോത്രിയുടെ മറുപടി.
Read More » -
India
സീമയുടെ ബീഡിവലി സച്ചിന് കലി; വഴക്കും വക്കാണവും പതിവെന്ന് അയല്‍ക്കാര്‍
ന്യൂഡല്‍ഹി: അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താന്‍ സ്വദേശിനി സീമ ഹൈദറും കാമുകന്‍ സച്ചിന്‍ മീണയും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ഇരുവരും വാടകയ്ക്ക് താമസിച്ചിരുന്ന നോയിഡ ഗൗതം ബുദ്ധനഗറിലെ വീടിന്റെ ഉടമസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സച്ചിന്‍ മീണ പലപ്പോഴും സീമയെ മര്‍ദിച്ചിരുന്നതായി വീട്ടുടമ വെളിപ്പെടുത്തിയതായി എ.ബി.പി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സീമ ഹൈദര്‍ ബീഡി വലിച്ചിരുന്നതായും സച്ചിന് ഇത് ഇഷ്ടമായിരുന്നില്ലെന്നും വീട്ടുടമ പറയുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും സച്ചിന്‍ സീമയെ അടിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. അതേസമയം, തുടര്‍ച്ചയായ ചോദ്യംചെയ്യലുകള്‍ക്ക് പിന്നാലെ സീമ ഹൈദറിന് ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ശനിയാഴ്ച രാവിലെ സീമയും സച്ചിനും ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വൈദ്യസഹായം തേടിയതായാണ് വിവരം. ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്(എ.ടി.എസ്) സീമ ഹൈദറിനെ കഴിഞ്ഞദിവസങ്ങളില്‍ ചോദ്യംചെയ്തിരുന്നു. സച്ചിനെയും സീമയെയും എ.ടി.എസ്. ഓഫീസില്‍ വിളിച്ചുവരുത്തിയായിരുന്നു മണിക്കൂറുകള്‍നീണ്ട ചോദ്യംചെയ്യല്‍. ചോദ്യംചെയ്യലിനിടെ പല വിവരങ്ങളും സീമയില്‍നിന്ന് ശേഖരിക്കാനായെന്നാണ് വിവരം. പബ്ജി ഗെയിമില്‍ സജീവമായിരുന്ന സീമ ഇന്ത്യയില്‍നിന്നുള്ള മറ്റു യുവാക്കളുമായും ഗെയിമിലൂടെ…
Read More » -
Kerala
കണ്ണൂരില്‍ ബാലികയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കള്‍; പരുക്കേറ്റത് മദ്രസയില്‍നന്ന് മടങ്ങിയ കുട്ടിക്ക്
കണ്ണൂര്‍: പിലാത്തറയില്‍ കൂട്ടമായെത്തിയ തെരുവുനായ്ക്കള്‍ 11 വയസ്സുകാരിയെ വളഞ്ഞിട്ട് ആക്രമിച്ചു. രാവിലെ മദ്രസയില്‍നിന്നു വീട്ടിലേക്ക് പോകുന്ന വഴി ദേശീയപാതയ്ക്കു സമീപമായിരുന്നു ആക്രമണം. പിലാത്തറ മേരി മാത സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷയാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. നിലത്തു വീണ ആയിഷയുടെ നിലവിളി കേട്ട പരിസരവാസികള്‍ എത്തിയാണ് നായ്ക്കളില്‍നിന്നു കുട്ടിയെ രക്ഷിച്ചത്. കാലിന് കടിയേറ്റ ആയിഷയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
Kerala
എട്ടില്‍ ആറു പഞ്ചായത്തുകളും എല്‍ഡിഎഫിനൊപ്പം; പുതുപ്പള്ളിയില്‍ കൈപിടിക്കാന്‍ കുഞ്ഞൂഞ്ഞില്ലാതെ കോണ്‍ഗ്രസ്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ സ്ഥാനാര്‍ഥി പട്ടികയില്‍ ആരൊക്കെയാകും എന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ ഒരാളെത്തുമെന്നും അത് ചാണ്ടി ഉമ്മന്‍ തന്നെയായിരിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പറയുന്നത്. മറുവശത്ത് എല്‍ഡിഎഫിനായി ജെയ്ക് സി തോമസ് തന്നെ പോരാട്ടത്തിനിറങ്ങുമോയെന്നും അതോ റജി സഖറിയോ മറ്റാരെയെങ്കിലുമോ എല്‍ഡിഎഫിനായി എത്തുമോയെന്നുമാണ് ഇടത് അനുകൂലികള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 53 വര്‍ഷമായി ഉമ്മന്‍ ചാണ്ടിയാണ് പുതുപ്പള്ളിയിലെ എംഎല്‍എയെങ്കിലും പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍പ്പെടുന്ന ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും നിലവില്‍ എല്‍ഡിഎഫിനൊപ്പമാണ്. അതുകൊണ്ട് തന്നെ ഉമ്മന്‍ ചാണ്ടിയില്ലാതെ തെരഞ്ഞെടുപ്പിനിറങ്ങുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല. 1970ല്‍ തന്റെ ഇരുപതാം വയസിലാണ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ ആദ്യമായി മത്സരിക്കുന്നത്. അന്ന് ഇടതുപക്ഷത്തിന്റെ സിറ്റിങ് സീറ്റില്‍ 7128 വോട്ടുകള്‍ക്കായിരുന്നു വിജയം. പിന്നീട് ഭൂരിപക്ഷം മൂന്നിരട്ടിവരെ വര്‍ധിപ്പിച്ചാണ് ഉമ്മന്‍ ചാണ്ടിയെ പുതുപ്പള്ളി നിയമസഭയിലേക്ക് അയച്ചത്. പിന്നീട് രണ്ട് തവണ മാത്രമാണ് അദ്ദേഹത്തിന്റെ ഭൂരിപക്ഷം പതിനായിരത്തില്‍…
Read More » -
Kerala
കനത്ത മഴയില്‍ കണ്ണൂരിൽ ഇരുനില വീട് തകര്‍ന്നുവീണു
കണ്ണൂർ:കനത്ത മഴയില്‍ കോളയാട് നിര്‍മാണത്തിലിരിക്കുന്ന ഇരുനില വീട് തകര്‍ന്നു. 2,600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റിംഗ് ഒരാഴ്ച മുമ്ബ് പൂര്‍ത്തിയായതായിരുന്നു. ചിത്താരി ബാബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്.ജില്ലയിലെ മലയോര മേഖലകളില്‍ ഇന്നലെ മുതൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മരങ്ങള്‍ വീണതിനെ തുടര്‍ന്ന് നിരവധി വീടുകൾക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ജില്ലയിൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
Read More » -
Kerala
പാര്‍ട്ടി നേതാക്കളെ അവഹേളിക്കുന്നു; ശോഭയ്തിരേ ദേശീയ നേതൃത്വത്തിന് പരാതി
ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് എതിരെ ദേശീയനേതൃത്വത്തിന് പരാതി. പാര്‍ട്ടി നേതാക്കളെ അവഹേളിക്കുന്നു എന്നാരോപിച്ച് ഔദ്യോഗിക വിഭാഗമാണ് പരാതി നല്‍കിയത്. കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും എതിരെ ശോഭാ സുരേന്ദ്രന്‍ പരോക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ഔദ്യോഗികപക്ഷം കേനന്ദ്രനേൃത്വത്തെ സമീപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിനെ അറിയില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കെ സുരേന്ദ്രനും വി മുരളീധരനും എതിരെ പരോക്ഷമായി വിമര്‍ശനം ഉന്നയിക്കുന്നു എന്നും പരാതിയില്‍ പറയുന്നു. ”പാര്‍ട്ടിയില്‍ തന്നെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം” എന്ന് കഴിഞ്ഞദിവസം ശോഭാ സുരേന്ദ്രന്‍ കോഴിക്കോടുവെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ”ഇത് എന്റെ കൂടി പാര്‍ട്ടിയാണ്. അല്ലെന്ന് വരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ആ വെള്ളം വാങ്ങിവെച്ചേക്കണം. ബിജെപി ഉയര്‍ത്തിപ്പിടിക്കുന്ന ആശയത്തോടാണ് എനിക്ക് പ്രതിബദ്ധത. അതുമായാണ് മുന്നോട്ട് പോകുന്നത്. ആ വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്തുമാറ്റി മുന്നോട്ടുപോകാന്‍ അറിയാം”, ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.…
Read More »