KeralaNEWS

അപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെ അപകടം; ഗൃഹനാഥന് ദാരുണാന്ത്യം

കൊല്ലം: ദേശീയപാതയില്‍ നീണ്ടകര പാലത്തിനു സമീപം ലോറി സ്‌കൂട്ടറിലിടിച്ചു ഗൃഹനാഥന് ദാരുണാന്ത്യം. തങ്കശ്ശേരി ബഥനി ഹൗസ് രാജന്‍ പയസ്സ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30നായിരുന്നു അപകടം. തമിഴ്‌നാട്ടില്‍ അപകടത്തില്‍ മരിച്ച ഉറ്റ സുഹൃത്ത് നീണ്ടകര സ്വദേശി സക്കറിയ ഫെലിക്‌സിന്റെ വീട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അപകടം.

നീണ്ടകര പോര്‍ട്ട് റോഡില്‍നിന്നു ദേശീയപാതയിലേക്ക് കടക്കവേ കൊല്ലത്തേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. ലോറിക്കടിയില്‍പെട്ട രാജന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. മത്സ്യത്തൊഴിലാളിയായിരുന്നു. ഭാര്യ: മിനി. മക്കള്‍: വര്‍ഷ, റോഹന്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: