ഇന്ത്യയിൽ ട്രെയിൻ യാത്രകള്‍ക്ക് പാസ്പോര്‍ട്ടോ വിസയോ വേണോ? ചോദ്യം കേള്‍ക്കുമ്ബോള്‍ ആദ്യം തന്നെ ഒരു ചിരിയാവും വരിക.എന്നാൽ സത്യമാണ്.
പഞ്ചാബിലെ അമൃത്സര്‍ അട്ടാരി റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കണം എന്നുണ്ടെങ്കില്‍ നിങ്ങളുടെ കൈവശം ഇന്ത്യൻ പാസ്പോര്‍ട്ട് മാത്രമല്ല, ഇവിടം സന്ദര്‍ശിക്കാൻ ആവശ്യമായ ഒരു വിസയും ഉണ്ടായിരിക്കണം. അട്ടാരി ഷാം സിങ് റെയില്‍വേ സ്റ്റേഷനിലാണ് വിചിത്രമായ ഈ രീതി.
ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായി അതിര്‍ത്തി പങ്കിടുന്ന അമൃത്സറില്‍ ഉള്ള ഈ സ്റ്റേഷൻ പാകിസ്ഥാൻ അതിര്‍ത്തിയില്‍ വാഗാ ബോര്‍ഡറിലും ഇന്ത്യൻ അതിര്‍ത്തിയില്‍ അട്ടാരിയോടും ചേര്‍ന്നാണുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കുവാൻ വിസ ആവശ്യമുള്ള ഏക റെയില്‍വേ സ്റ്റേഷനും കൂടിയാണ് അട്ടാരി റെയില്‍വേ സ്റ്റേഷൻ.
നോര്‍ത്തേണ്‍ റെയില്‍വേയുടെ ഫിറോസ്പൂര്‍ ഡിവിഷനു കീഴിലാണ് അട്ടാരി റെയില്‍വേ സ്റ്റേഷൻ പ്രവര്‍ത്തിക്കുന്നത്. 2015 മേയില്‍ ആണ് പഞ്ചാബ് സര്‍ക്കാര്‍ സിക്ക് എംപയര്‍ ജനറല്‍ ആയിരുന്ന ഷാം സിങ് അട്ടാരിവാലയുടെ സ്മരണയ്ക്കായി അട്ടാരി ഷാം സിങ് റെയില്‍വേ സ്റ്റേഷൻ എന്ന പേരിലേക്ക് മാറിയത്.