CrimeNEWS

മദ്യപിച്ച് വാഹനമോടിച്ച ആംബുലന്‍സ് ഡ്രൈവര്‍ പിടിയില്‍; സംശയം തോന്നാതിരിക്കാന്‍ ഫ്‌ളാഷ് ലൈറ്റിട്ട് അതിവേഗം പാഞ്ഞു

തൃശൂര്‍: മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച ഡ്രൈവറെ മോട്ടര്‍വാഹന വകുപ്പ് പിടികൂടി. ഡ്രൈവര്‍ കെ.ടി. റനീഷിനെയാണ് പിടികൂടിയത്. ശനിയാഴ്ച രാത്രി പാലിയേക്കര ടോളിന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് ഇയാള്‍ പിടിയിലായത്. തൃശൂരില്‍നിന്നു ചാലക്കുടിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്.

പാലിയേക്കര ടോളിന് സമീപം മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തുന്നത് കണ്ട്, ഫ്‌ളാഷ് ലൈറ്റ് ഓണാക്കി വേഗം കൂട്ടുകയായിരുന്നു. ഇതു കണ്ടതോടെയാണ് സംശയം തോന്നി വാഹനം നിര്‍ത്തിച്ച് പരിശോധിച്ചത്. മദ്യപിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

Signature-ad

ആംബുലന്‍സ് പോലുള്ള വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ തെറ്റാണെന്നും വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: