തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായ മഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഇതേത്തുടർന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെയും മറ്റന്നാളും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
അതേസമയം ഇന്നലെ ഉത്തരകേരളത്തിൽ ഉണ്ടായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കോഴിക്കോട്, വയനാട്, കണ്ണൂർ മേഖലയിലാണ് കൂടുതൽ നാശനഷ്ടങ്ങൾ.