IndiaNEWS

എയര്‍ ഇന്ത്യ പൈലറ്റ് എത്തിയില്ല; തിരുവനന്തപുരത്തേക്കുള്ള വിമാനം 8 മണിക്കൂര്‍ വൈകി

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി. ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പൈലറ്റ് എത്താത്തതിനെ തുടര്‍ന്ന് എട്ട് മണിക്കൂറോളമാണ് വൈകിയത്. രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം രാവിലെ ആറിനാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിക്കുകയും ചെയ്തു.

പൈലറ്റ് എത്താന്‍ വൈകിയതിനെത്തുടര്‍ന്നാണ് വിമാനം വൈകിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ എത്തിയ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പൈലറ്റില്ലെന്ന കാരണമായിരുന്നു അധികൃതര്‍ യാത്രക്കാരോട് പറഞ്ഞത്. തുടര്‍ന്ന് എട്ട് മണിക്കൂറിന് ശേഷം രാവിലെ ആറ് മണിയോടെയാണ് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയത്.

Signature-ad

ഇന്നലെ പൈലറ്റ് ഉറങ്ങിപ്പോയതിനാല്‍ മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയണ് പുറപ്പെട്ടത്. ഇതിന് പിന്നാലെയാണ് തിരുവനന്തപുരത്തേക്കുള്ള വിമാനവും വൈകിയത്. കടുത്ത അലംഭാവമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് യാത്രക്കാരുടെ കൂട്ടത്തിലുള്ള പി.സി വിഷ്ണുനാഥ് എംഎല്‍എ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: