KeralaNEWS

കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടി അനധികൃത നിയമനം; മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: അനധികൃത നിയമനം നടത്തിയ കേസില്‍ എയ്ഡഡ് സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പലിന് ഏഴര വര്‍ഷം കഠിന തടവും 1,70,000 രൂപ പിഴയും. കരുനാഗപ്പള്ളി അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുന്‍ പ്രിന്‍സിപ്പല്‍ രമാകുമാരിയെയാണ് വിജിലന്‍സ് കോടതി ശിക്ഷിച്ചത്. കേസില്‍ ഒന്നാം പ്രതിയാണ് രമാകുമാരി. രണ്ടാം പ്രതിയായ മാനേജര്‍ കെആര്‍ ശ്രീകുമാര്‍ വിചാരണക്കിടെ മരണപ്പെട്ടതിനാല്‍ ഒഴിവാക്കി.

അയണിവെളികുളങ്ങരയിലെ എയ്ഡഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 2004ല്‍ അനധികൃതമായി നിയമനം നടത്തിയ കേസിലാണ് രമാകുമാരിയെ തിരുവനന്തപുരം വിജിലന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

Signature-ad

2004-2009 കാലഘട്ടത്തില്‍ ഈ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ആയിരുന്ന രമാകുമാരി, മാനേജര്‍ കെആര്‍ ശ്രീകുമാര്‍ എന്നിവരാണ് വ്യാജ രേഖയുണ്ടാക്കി കുട്ടികളുടെ എണ്ണം കൂടുതലായി കാണിച്ചത്. അതിലൂടെ അധിക തസ്തിക ഉണ്ടാക്കി അധ്യാപകരെ നിയമിച്ച് അവര്‍ക്കു ശമ്പളം നല്‍കിയത് വഴി സര്‍ക്കാരിന് 8,94,647 രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്നായിരുന്നു കേസ്.

Back to top button
error: