കേസ് എൻഐഎയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബിജെപി ഓഫീസ് മുതല്‍ ഉഡുപ്പിയിലെ എസ്പി ഓഫീസ് വരെയാണ് റാലി സംഘടിപ്പിച്ചത്. ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഷേധക്കാര്‍ സര്‍ക്കാറിനും മുഖ്യമന്ത്രി സിദ്ധരാമയ്യക്കുമെതിരെ മുദ്രാവാക്യം മുഴക്കി.
ജൂലൈ 18ന് ഉഡുപ്പിയിലെ നേത്ര ജ്യോതി കോളജില്‍ സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയ സംഭവത്തെയാണ് ഹിന്ദുത്വ സംഘടനകള്‍ വര്‍ഗീയവത്കരിക്കുന്നത്. കോളേജിനകത്ത് തീരേണ്ട വിഷയം സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
സംഭവത്തില്‍ ഉഡുപ്പി നേത്രജ്യോതിഅലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെ മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി പൊലീസ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വർഗ്ഗീയ മുതലെടുപ്പിനായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ ബി.ജെ.പിക്ക് വിശ്വാസമില്ലാത്തതിനാല്‍ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നാണ് ആവശ്യം.