തിരുവനന്തപുരം:കാലവര്‍ഷം രണ്ടുമാസം പിന്നിടുമ്ബോള്‍ കേരളത്തില്‍ മഴ 32 ശതമാനം കുറവ്.
ജൂണ്‍ ഒന്നുമുതല്‍ 28 വരെ 1244.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ പെയ്യേണ്ടത്. എന്നാല്‍ കേരളത്തില്‍ ലഭിച്ചത് 846.8 മില്ലീമീറ്ററാണ്. ഇടുക്കിയില്‍ ഇത്തവണ മഴ പകുതിയായി കുറഞ്ഞു.കോഴിക്കോട്ടും വയനാടും 46 ശതമാനമാണ് കുറവ്.
കോട്ടയം (38 ശതമാനം), പാലക്കാട്, തൃശ്ശൂര്‍ (37 ശതമാനം), മലപ്പുറം (32 ശതമാനം), തിരുവനന്തപുരം (31 ശതമാനം) എന്നിവയാണ് വലിയതോതില്‍ മഴ കുറഞ്ഞ ജില്ലകള്‍. മാഹിയിലും 21 ശതമാനം കുറഞ്ഞു.
ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ മാത്രമാണ് സാധാരണ തോതില്‍ മഴ പെയ്തത്. എന്നാല്‍ ഈ ജില്ലകളില്‍ ഒരിടത്തും ദീര്‍ഘകാല ശരാശരിയെക്കാള്‍ മഴ ലഭിച്ചിട്ടില്ല.
അടുത്ത രണ്ടാഴ്ച പതിവിലും അധികം മഴയ്ക്ക് സാധ്യതയില്ലെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.