FoodNEWS

നല്ല നാടൻ രുചിയിലൊരു ചക്കക്കുരു മാങ്ങാക്കറി 

പോഷകങ്ങളുടെ കലവറയാണ് ചക്കക്കുരുവും മാങ്ങയും.രണ്ടിന്റെയും സീസൺ കേരളത്തിൽ കഴിയാൻ തുടങ്ങുകയാണ്.ചക്കക്കുരു മാങ്ങാക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം

ചേരുവകള്‍

  • ചക്കക്കുരു – 500 ഗ്രാം
  • മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
  • മുളകുപൊടി – 1 ടീസ്പൂണ്‍
  • മല്ലിപ്പൊടി – 1 ടീസ്പൂണ്‍
  • വെള്ളം – 1 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കായം – 1/4 ടീസ്പൂണ്‍
  • തേങ്ങ ചിരകിയത് – 1 തേങ്ങയുടേത്
  • ചെറിയ ഉള്ളി – 2 എണ്ണം
  • വെളുത്തുള്ളി – 2 അല്ലി
  • മാങ്ങ – 100 ഗ്രാം
  • കറിവേപ്പില

താളിക്കാൻ

  • വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
  • ചെറിയുള്ളി – 4 എണ്ണം
  • വറ്റല്‍ മുളക് – 3 എണ്ണം
  • കറിവേപ്പില
Signature-ad

തയാറാക്കുന്ന വിധം

തൊലി കളഞ്ഞ ചക്കക്കുരു നാലായി മുറിച്ച്‌ നന്നായി കഴുകി വൃത്തിയാക്കി ഒരു മണ്‍ചട്ടിയിലേക്കിട്ട് അതിലേക്ക് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ഒരു ടീസ്പൂണ്‍ മല്ലിപ്പൊടിയും കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ഒന്നര കപ്പ് വെള്ളവും ചേര്‍ത്ത് പാത്രം മൂടി വച്ച്‌ വേവിക്കുക. ചക്കക്കുരു ഒന്നു തിളച്ചു വരുമ്ബോള്‍ ഒരു മാങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞതും അല്പം ഉപ്പും കൂടി ചേര്‍ത്ത് നന്നായി ഇളക്കി പാത്രം അടച്ചു വച്ചു വീണ്ടും വേവിക്കുക. ഇത് വേകുന്ന സമയം അരപ്പ് തയാറാക്കാനായി ഒരു തേങ്ങ മുഴുവനായി ചിരകിയതും രണ്ട് ചെറിയുള്ളിയും രണ്ട് അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് നന്നായി അരച്ച്‌ ഈ അരപ്പ് ചക്കക്കുരുവിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി കാല്‍ ടീസ്പൂണ്‍ കായപ്പൊടിയും ചേര്‍ത്തിളക്കുക. ചക്കക്കുരു നന്നായി വെന്തു കഴിയുമ്ബോള്‍ തീ ഓഫ് ചെയ്യുക. ഇതിലേക്ക് താളിക്കാനായി ഒരു പാനില്‍ രണ്ട് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാക്കി അതിലേക്ക് രണ്ടു ടീസ്പൂണ്‍ കടുകിട്ട് പൊട്ടിച്ച്‌ ചെറിയുള്ളി (നാലെണ്ണം) അരിഞ്ഞതും കറിവേപ്പിലയും മൂന്ന് വറ്റല്‍ മുളക് മുറിച്ചതുമിട്ട് മൂപ്പിച്ച്‌ കറിയിലേക്ക് ചേര്‍ത്തിളക്കുക. രുചികരമായ ചക്കക്കുരു മാങ്ങ കറി റെഡി.

Back to top button
error: