Month: July 2023
-
Kerala
മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വിദ്യാര്‍ത്ഥി മരിച്ചു
തൃശൂർ:മീന്‍ പിടിക്കുന്നതിനിടെ തോട്ടില്‍ കാല്‍ വഴുതിവീണ് വിദ്യാര്‍ത്ഥി മരിച്ചു.പൂമംഗലം അരിപ്പാലത്താണ് സംഭവം. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്ബില്‍ വെറോണി ആണ് മരിച്ചത്. 20 വയസായിരുന്നു. വെറോണിയും മൂന്ന് സുഹൃത്തുക്കളുമായി അരിപ്പാലത്ത് പതിനൊന്നാം ചാല്‍ എന്നറിയപ്പെടുന്ന പ്രദേശത്ത് ചൂണ്ടയിടുന്നതിനായി എത്തിയതായിരുന്നു. കാല്‍വഴുതി വീണ വെറോണിനെ സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കില്ലും സാധിച്ചില്ല. കല്ലേറ്റുംങ്കര പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥിയാണ്.
Read More » -
Kerala
അടൂരിൽ തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു
അടൂർ:തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.അടൂർ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത്. തട്ട മിനി ഭവനില്‍ ഉണ്ണികൃഷ്ണ കുറുപ്പ് ആണ് മരിച്ചത്. ശക്തമായ മഴയിൽ തോട് നിറഞ്ഞ് ഒഴുകിയതുകാരണം ഓട്ടോയുടെ അടിയില്‍ പെട്ട ഉണ്ണികൃഷ്ണക്കുറുപ്പിന് രക്ഷപെടാൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് അടൂര്‍ നിന്നും സ്റ്റേഷൻ ഓഫീസര്‍ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തോട്ടില്‍ നിന്നും ഓട്ടോയില്‍ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്ത് എടുത്തത്.അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ.
Read More » -
Kerala
സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി
കൊച്ചി:കനത്ത മഴ കണക്കിലെടുത്ത് സംസ്ഥാനത്ത് ആറ് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ച ജില്ലകളില്‍ നാളെ പ്ലസ് വണ്‍ പ്രവേശനം ഉണ്ടാകില്ല. വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ എത്തേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read More » -
Food
കെഎഫ്സി സ്‌റ്റൈലിൽ ചിക്കൻ തയാറാക്കാം
ചേരുവകൾ 1. ചിക്കൻ നീളത്തിൽ കനം കുറച്ച് അരിഞ്ഞത് – 500 ഗ്രാം 2. കാശ്മീരി ചില്ലി പൗഡർ -മൂന്ന് ടീസ്പൂൺ കുരുമുളകു പൊടി – രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടീസ്പൂൺ നാരങ്ങാനീര്- മൂന്ന് ടീസ്പൂൺ റെഡ് ചില്ലി സോസ് – രണ്ട് ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് 3. കോൺഫ്ളേക്സ് കൈ കൊണ്ടു പൊടിച്ചത് – അരക്കപ്പ് അരിപ്പൊടി – അരക്കപ്പ് കോൺ േഫ്ലാർ – അരക്കപ്പ് കുരുമുളകു പൊടി – ഒരു ടീസ്പൂൺ ഇറ്റാലിയൻ സീസണിങ് – രണ്ട് ടീസ്പൂൺ മുട്ടവെള്ള – 4 മുട്ടയുടേത് എണ്ണ – വറുക്കാൻ ആവശ്യത്തിന് തയാറാക്കുന്ന വിധം ചിക്കൻ വൃത്തിയായി കഴുകി രണ്ടാമത്തെ ചേരുവകൾ പുരട്ടി 20 മിനിറ്റ് മാറ്റി വയ്ക്കുക. മൂന്നാമത്തെ ചേരുവകൾ യോജിപ്പിക്കുക. ചിക്കൻ കഷണങ്ങൾ ഇതിൽ പൊതിഞ്ഞ് മുട്ടയുടെ വെള്ളയിൽ മുക്കി വറുത്തെടുക്കാം.
Read More » -
Local
ഗ്രാമീണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ദീപ മംഗലംഡാമിന്റെ ‘കാലമേ സാക്ഷി’ പ്രകാശനം ചെയ്തു
കമല സുരയ്യയുടെ സ്മാരണാർത്ഥം ഏർപ്പെടുത്തിയ ഗ്രാമീൺ സംസ്ഥാന ചെറുകഥ മത്സരത്തിൽ സ്പെഷ്യൽ ജ്യൂറി വിഭാഗത്തിൽ പത്മപ്രഭ സാഹിത്യ അവാർഡ് ലഭിച്ച ‘മകളില്ലാ വീട്’ എന്ന ചെറുകഥയടക്കം 13 ചെറുകഥകളും ‘ഓർമ്മപ്പൂക്കളിലെ മഞ്ഞുതുള്ളികൾ’ എന്ന ഒരു ചെറു നോവലുമടങ്ങിയ ‘കാലമേ സാക്ഷി’എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങ് വടക്കഞ്ചേരി വ്യാപാര ഭവനിൽ നടന്നു. കെ.കെ മോഹനന്റെ അധ്യക്ഷതയിൽ കവിയും കർഷകനും സാമൂഹിക പ്രവർത്തകനുമായ സഹദേവൻ മല്ലുകോട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ വി.കെ ഭാമ ടീച്ചറിൽ നിന്നും എസ്.സി.പി.ഒ റഹിം മുത്തുവും, പ്രശസ്ത കീബോർഡിസ്റ്റ് ഭാസി പൂങ്കാവും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. മാധ്യമ പ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമായ ബെന്നി കോടിയാട്ടിൽ പുസ്തകം പരിചയപ്പെടുത്തി. മാധ്യമപ്രവർത്തകൻ ജീജോ അറക്കൽ, കവി രാജീവ് ചുണ്ടൻപറ്റ, അധ്യാപികയായ അഭിജ്ഞ ഡെന്നീസ്, സിദ്ധിഖ് ഇബ്രാഹിം എന്നിവ ആശംസകൾ അർപ്പിച്ചു. സാമൂഹിക പ്രവർത്തകൻ മുഹമ്മദലി സ്വാഗതവും കഥാകൃത്ത് ദീപ നന്ദിയും പ്രകാശിപ്പിച്ചു. ‘കാലമേ സാക്ഷി’യെക്കുറിച്ച് അജിത്ത് മാറഞ്ചേരി അവതാരികയിൽ:…
Read More » -
Kerala
മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ഇടുക്കി:മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.തേയിലത്തോട്ടത്തിലെ തൊഴിലാളികളായ മണി, ക്രിസ്റ്റി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് തേയിലത്തോട്ടത്തിലാണ് സംഭവം. തോട്ടത്തില്‍ ജോലി ചെയ്യവെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തേയിലത്തോട്ടത്തിന്റെ സമീപത്തുള്ള കാട്ടില്‍ കിടന്നിരുന്ന കാട്ടുപോത്ത് ഇരുവരുടെയും നേരെക്ക് പാഞ്ഞടുക്കുകയായിരുന്നു. തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്ബില്‍ കുത്തി എറിഞ്ഞു. കൂടെയുണ്ടായിരുന്ന മണിയ്‌ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ നിലത്ത് വീണാണ് പരിക്കേറ്റത്. ക്രിസ്റ്റി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇരുവരെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്.
Read More » -
India
ബാലസോറിലെ ട്രെയിന്‍ ദുരന്തം മാനുഷിക പിഴവ് തന്നെ
ഭുവനേശ്വർ:ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം മാനുഷിക പിഴവ് തന്നെ.റയിൽവെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം അടിവരയിട്ടു പറയുന്നത്. റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച റെയില്‍വേ സുരക്ഷാ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ജൂണ്‍ രണ്ടിന് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 291 പേര്‍ മരിക്കുകയും 900-ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സിഗ്നല്‍, ടെലികമ്യൂണിക്കേഷന്‍ (എസ് ആന്‍ഡ് ടി) വകുപ്പില്‍ വിവിധ തലത്തിലുണ്ടായ പിഴവുകളാണ് രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നിലേക്ക് വഴിവെച്ചത്. സിഗ്നല്‍ വകുപ്പിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് റിപ്പോർട്ടിൽ പറയുന്നു. റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (സൗത്ത് ഈസ്‌റ്റേണ്‍ സര്‍ക്കിള്‍) എ എം ചൗധരിയാണ് അന്വേഷണം നടത്തിയത്.ബഹാനഗ ബസാര്‍ സ്‌റ്റേഷനിലെ വടക്കന്‍ സിഗ്നല്‍ ഗൂംടി(റെയില്‍വേ ഉപകരണങ്ങളുള്ള കാബിന്‍)യില്‍ നടത്തിയ സിഗ്നലിംഗ്-സര്‍ക്യൂട്ട്-ആള്‍ട്ടറേഷനില്‍ വന്ന പിഴവാണ് ട്രെയിനിന്റെ പിന്നില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 94ാം ലെവില്‍ ക്രോസ്സിംഗിലെ വൈദ്യുത ലിഫ്റ്റിംഗ് ബാരിയര്‍ എടുത്തുമാറ്റുന്ന പ്രവൃത്തിയിലെ പാളിച്ചകളും അപകടത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.
Read More » -
NEWS
ഭീകരവാദത്തിനെതിരായ പോരാട്ടത്തില് ഇരട്ടത്താപ്പ് പാടില്ല: പാകിസ്താൻ പ്രധാനമന്ത്രിയെ ഇരുത്തിപ്പൊരിച്ച് മോദി
ബെയ്ജിങ്: ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ ഉച്ചകോടിയിൽ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില് ഇരട്ടത്താപ്പ് പാടില്ലെന്ന് വ്യക്തമാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ വിമര്‍ശിക്കുന്നതിൽ ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ മടികാണിക്കരുതെന്നും വ്യക്തമാക്കി. പാകിസ്ഥാന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് കൂടി പങ്കെടുക്കുന്ന പരിപാടിക്കിടെയായിരുന്നു അതിര്‍ത്ത് കടന്നുള്ള ഭീകരവാദത്തിനെതിരെ മോദി അഞ്ഞടിച്ചത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ ചില രാജ്യങ്ങൾ മറ്റുള്ളവര്‍ക്കെതിരായ ആയുധമാക്കുകയാണ്. ഇത് രാജ്യത്തിന്റെ നയത്തിന്റെ ഭാഗമാക്കിയുള്ള പ്രവര്‍ത്തനങ്ങളുമായാണ് അവര്‍ മുന്നോട്ട് പോവുന്നത്. ഇത്തര പ്രവര്‍ത്തനങ്ങൾ നടത്തുന്ന രാജ്യങ്ങൾക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതിൽ നിന്നും ഷാങ്ഹായി കോർപ്പറേഷൻ ഓര്‍ഗനൈസേഷൻ മടിച്ച് നില്ക്കേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ എന്നിവരും ഉച്ചകോടിയില് പങ്കെടുത്തിരുന്നു. ‘ഭീകരവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയായി മാറിയിരിക്കുന്നു. ഈ വിപത്തിനെ നേരിടാൻ പരസ്പര സഹകരണം വിപുലീകരിക്കണം. ഭീകരതയ്ക്കെതിരെ നമ്മള്‍ ഒരുമിച്ച് പോരാടണം, അത്…
Read More » -
NEWS
അബുദാബി ബിഗ് ടിക്കറ്റ്: 33 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം ഇന്ത്യക്കാരന്
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 33 കോടിയിലേറെ രൂപയുടെ (1.5 കോടി ദിര്‍ഹം) ഒന്നാം സമ്മാനം ഇന്ത്യക്കാരനായ പ്രവാസിക്ക്. യുഎഇയിലെ ഉമ്മുല്‍ ഖുവൈനില്‍ താമസിക്കുന്ന മുഹമ്മദ് അലി മൊയ്തീനാണ് ബിഗ് ടിക്കറ്റ് 253-ാം സീരിസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയത്. ജൂണ്‍ ഏഴിന് ഓണ്‍ലൈനിലൂടെ എടുത്ത 061908 എന്ന നമ്ബറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തെ കോടീശ്വരനാക്കിയത്. ഏഴ് വരെയുള്ള എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കുതന്നെയായിരുന്നു. ഒരു ലക്ഷം ദിര്‍ഹത്തിന്‍റെ രണ്ടാം സമ്മാനം മലയാളിയായ ജയ ജ്യോതി സുഭാഷ് നായരാണ് സ്വന്തമാക്കിയത്. 70,000 ദിര്‍ഹത്തിന്‍റെ മൂന്നാം സമ്മാനം ഓണ്‍ലൈനിലൂടെ ടിക്കറ്റ് എടുത്ത പ്രജീഷ് പിലാക്കിലും 30,000 ദിര്‍ഹത്തിന്‍റെ ആറാം സമ്മാനം അജിമോന്‍ കൊച്ചുമോന്‍ കൊച്ചുപറമ്ബിലിനും 20,000 ദിര്‍ഹത്തിന്‍റെ ഏഴാം സമ്മാനം സുജിത് സുരേന്ദ്രനും നേടി.മൂവരും മലയാളികളാണ്.
Read More » -
NEWS
ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സർവീസ്
മസ്കറ്റ്:ഒമാനിലെ ആദ്യത്തെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു. ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് വരിക.വളരെ വേഗത്തില്‍ യാത്രക്കാരുടെ ക്ലിയറൻസ് നടപടികള്‍ പൂര്‍ത്തിയാക്കി സുഖപ്രദമായ യാത്ര ഉറപ്പാക്കാന്‍ ഫുജൈറ എയര്‍പോര്‍ട്ട് സജ്ജമായതായി ക്യാപ്റ്റൻ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.ഒമാൻ എയറുമായുള്ള പങ്കാളിത്തവും സഹകരണവും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും വളര്‍ച്ചയുടെ വാതില്‍ തുറക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫുജൈറയുടെ സാമ്ബത്തിക, വിനോദസഞ്ചാരമേഖലയില്‍ ഇതുവഴി വികസനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാലമായ റണ്‍വേ സൗകര്യവും മൂടല്‍ മഞ്ഞ് അധികം ബാധിക്കാത്ത എയര്‍ നാവിഗേഷന് അനുയോജ്യമായ കാലാവസ്ഥയും ഫുജൈറ വിമാനത്താവളത്തിന് വന്‍ സാധ്യതയാണ് കൽപ്പിക്കുന്നത്.മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഫുജൈറ.നിലവിൽ ഷാർജയിലോ ദുബായിലോ എത്തിയാണ് ഇവർ നാട്ടിലേക്ക് വിമാനം പിടിച്ചിരുന്നത്.
Read More »