Month: July 2023
-
India
യുവതി അടിച്ചുമാറ്റിയത് 30 ലക്ഷത്തിന്റെ വജ്രമോതിരം, ഒടുവിൽ പിടിക്കപ്പെടുമെന്ന് ഭയന്ന് ടോയ്‌ലറ്റില്‍ ഒഴുക്കിക്കളഞ്ഞു, കഥയുടെ ക്ലൈമാക്സ് അറിയണ്ടേ…?
സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനികില്‍ വന്ന കസ്റ്റമറുടെ 30.69 ലക്ഷത്തിന്റെ വജ്രമോതിരം അടിച്ചുമാറ്റിയ പരാതിയില്‍ യുവതി പിടിയില്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലാണ് സംഭവം നടന്നത്. മോഷണം പിടിക്കപ്പെടുമെന്ന് ഭയന്നതോടെ യുവതി വിലപിടിപ്പുള്ള വജ്രമോതിരം ടോയ്‌ലറ്റില്‍ ഒഴുക്കിക്കളയുകയും ചെയ്തു. എന്നാല്‍ സൂക്ഷിച്ചുവയ്ക്കാന്‍ ഏല്‍പിച്ച മോതിരം കാണാതായതോടെ ഉടമ പൊലീസില്‍ പരാതി നല്‍കുകയും അന്വേഷണത്തില്‍ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയുമായിരുന്നു. ചോദ്യം ചെയ്തതോടെയാണ് മോതിരം ടോയ്‌ലില്‍ ഒഴുക്കിക്കളഞ്ഞ വിവരം യുവതി വെളിപ്പെടുത്തുന്നത്. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‌ലറ്റ് പൈപ് ലൈനില്‍നിന്ന് മോതിരം വീണ്ടെടുക്കുകയും ചെയ്തു. മുടി വെട്ടാനായാണ് സ്ത്രീ സ്ഥാപനത്തില്‍ എത്തിയത്. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു പെട്ടിയില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോതിരം ക്ലിനികില്‍ മറന്നുവെച്ച കാര്യം ഇവര്‍ക്ക് ഓര്‍മ വന്നത്. തുടര്‍ന്ന് സ്ഥാപനത്തില്‍ ചെന്ന് ജീവനക്കാരിയോട് മോതിരത്തെ കുറിച്ച് ചോദിച്ചെങ്കിലും കാണാനില്ല എന്നായിരുന്നു മറുപടി. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയും പൊലീസെത്തി ജീവനക്കാരിയെ ചോദ്യം ചെയ്യുകയും ചെയ്തു. കുറ്റം…
Read More » -
Local
മുട്ടപ്പള്ളി ഗവ. വെൽഫെയർ എൽ.പി. സ്‌കൂളിൽ വർണ്ണക്കൂടാരം തുറന്നു; 600 പ്രീ പ്രൈമറി സ്‌കൂളുകളിലെ പഠനാന്തരീക്ഷം രാജ്യാന്തരനിലവാരത്തിൽ: മന്ത്രി വി. ശിവൻകുട്ടി
കോട്ടയം: സംസ്ഥാനത്തെ അറുനൂറിലധികം പ്രീ പ്രൈമറി സ്‌കൂളുകളിൽ രാജ്യാന്തരനിലവാരമുള്ള പഠനാന്തരീക്ഷം ഒരുക്കാൻ കഴിഞ്ഞതായി വിദ്യാഭ്യാസ-തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. എരുമേലി ഗ്രാമപഞ്ചായത്തിലെ മുട്ടപ്പള്ളി ഗവൺമെന്റ് വെൽഫെയർ എൽ.പി. സ്‌കൂളിൽ നിർമിച്ച വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രീയ പ്രീ സ്‌കൂൾ വിദ്യാഭ്യാസം സാധ്യമാക്കിയതിലൂടെ സർക്കാർ പ്രീ സ്‌കൂൾ മേഖലയിലും ഉണർവുണ്ടായി. കുട്ടികളുടെ വളർച്ചയ്ക്ക് പഠന പരിസരം സ്വാധീനിക്കുമെന്നത് പരിഗണിച്ചാണ് പ്രീ സ്‌കൂളുകൾ നിർമിച്ചിട്ടുള്ളത്. സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിലൂടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ വർണകൂടാരം പദ്ധതി നടപ്പാക്കുന്നത്. ചുറ്റുപാടുകളുമായും മറ്റും ഇടപെടാനും അനുഭവം നേടാനും ധാരാളം അവസരങ്ങൾ ഒരുക്കേണ്ടതുണ്ട്. ഇക്കാലത്ത് എത്രത്തോളം നല്ല അനുഭവങ്ങൾ ലഭിക്കുന്നുവോ അത്രത്തോളം മികവാർന്നതായിരിക്കും കുട്ടിയുടെ ഭാവി ജീവിതവും. നമ്മുടെ കുട്ടികളുടെ ഭാവി ജീവിതം മികവുറ്റതാക്കാൻ പ്രാപ്തമാക്കുന്ന ശൈശവകാല അനുഭവങ്ങൾ ഒരുക്കാനാണ് പ്രീപ്രൈമറി വിദ്യാഭ്യാസ രംഗത്ത് സർക്കാർ മുൻഗണന നൽകുന്നതെന്നും മന്ത്രി പറഞ്ഞു.…
Read More » -
LIFE
വിജയതിടമ്പേറിവന്ന മാരാർക്ക് ജന്മനാട്ടിൽ വൻവരവേൽപ്പ്! ആവേശത്തിൽ ആറാടി ആരാധകരും നാട്ടുകാരും
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന്റെ ടൈറ്റിൽ വിന്നർ അഖിൽ മാരാർക്ക് ഗംഭീര വരവേൽപ് നൽകി ജന്മനാട്. കൊല്ലം കൊട്ടാരക്കരയിൽ എത്തിയ മാരാരെ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. അഖിൽ സഞ്ചരിച്ച കാറിന് പിന്നാലെ ഓടുന്ന ആരാധകരുടെയും നാട്ടുകാരുടെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. തന്റെ നാട്ടുകാരെ കാറിന് മുകളിൽ കപ്പുമായി കയറി നിന്ന് അഭിസംബോധന ചെയ്യുന്ന അഖിലിനെയും വീഡിയോയിൽ കാണാം. ഇന്ന് രാവിലെ 11 മണിയോടെ ആണ് അഖിൽ മാരാർ കൊച്ചി വിമാനത്താവളത്തിൽ എത്തിയത്. അവിടെയും വലിയ ആരാധക കൂട്ടം ആണ് അഖിലിനെ കാണാൻ തടിച്ച് കൂടിയത്. ശേഷം നേരെ നടൻ ജോജു ജോർജിനെ കാണാൻ വേണ്ടിയാണ് മാരാർ പോയത്. ഒരു സിനിമയുടെ കാര്യം സംസാരിക്കാൻ വന്നതാണെന്നും ജോജു അഞ്ചാം തീയതി യുകെയിലേക്ക് പോകുമെന്നും അഖിൽ അവിടെയെത്തിയ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. താൻ ബിഗ് ബോസിലേക്ക് പോകണമെന്ന് പ്രചോദിപ്പിച്ചവരിൽ പ്രധാനി ജോജു ആയിരുന്നെന്ന് അഖിൽ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ വച്ച് പറയുമായിരുന്നു.…
Read More » -
NEWS
കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ സമനിലയിലാണ് ഇരുടീമുകളും പിരിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി ലാലിയൻസുവാല ചങ്തെയും കുവൈത്തിനുവേണ്ടി ഷബീബ് അൽ ഖാൽദിയും ഗോളടിച്ചു.പിന്നീട് എക്സ്ട്രാ ടൈമിൽ ഗോൾരഹിത സമനില.ഒടുവിൽ ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ മലർത്തിയടിച്ച് സാഫ് കപ്പില്‍ തങ്ങളുടെ ഒന്‍പതാം കിരീടം നേടി. സഡന്‍ ഡത്തിലെ കുവൈത്തിന്‍റെ ആദ്യ കിക്ക് ഗുർപ്രീത് തടുത്തതോടെയാണ് ഇന്ത്യ ജേതാക്കളായത്.
Read More » -
Kerala
ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഒമാനിലെ ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. വിനോദസഞ്ചാരം, വ്യാപാരം, നിക്ഷേപങ്ങൾ എന്നിവ അഭിവൃദ്ധിപ്പെടുത്തുന്നതിനായി ഒമാനുമായി കൂടുതൽ സഹകരിക്കാനുള്ള കേരള സർക്കാരിന്റെ സന്നദ്ധത മുഖ്യമന്ത്രി ഇന്ത്യൻ അംബാസഡറെ അറിയിച്ചു. ഒമാനും കേരളവും തമ്മിലുള്ള ബന്ധത്തിനു സുദീർഘമായ ചരിത്രമുണ്ടെന്നും കേരളത്തിന്റെയും ഒമാന്റെയും അഭിവൃദ്ധിയിൽ ഒമാനിലെ മലയാളി സമൂഹം വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒമാനിലെ നേതാക്കളെയും വ്യവസായികളെയും കേരളം സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരളവും ഒമാനും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് വലിയ സാധ്യതകളുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആവശ്യങ്ങളോട് പ്രതികരിച്ച് അംബാസഡർ പറഞ്ഞു. വ്യവസായ വ്യാപാര മേഖലയിലുള്ളവരടക്കം ഒമാൻ സന്ദർശിക്കുന്ന കാര്യം പരിഗണിക്കണമെന്ന് അംബാസഡർ മുഖ്യമന്ത്രിയോട് പറഞ്ഞു. അതേസമയം കേരളത്തിൽ നിന്ന് നേരിട്ട് വിമാന സർവീസ് ആരംഭിക്കുമെന്ന് വിയറ്റ്നാം അംബാസഡർ ന്യൂയെൻ തൻ ഹായ് അറിയിച്ചു. ക്ലിഫ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിയറ്റ്നാമിലേക്ക്…
Read More » -
Kerala
പി.വി. ശ്രീനിജിൻ എം എല്‍ എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു
കൊച്ചി: പി വി ശ്രീനിജിൻ എം എൽ എയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. സിനിമ നിർമ്മാതാവുമായുള്ള സാമ്പത്തിക ഇടപാടിൻറെ വിവരങ്ങളാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥർ ചോദിച്ചതെന്ന് പി വി ശ്രീനിജിൻ എം എൽ എ പറഞ്ഞു. നിർമ്മാതാവ് ആൻറോ ജോസഫിൽ നിന്നും 2015 ൽ അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022 ൽ ആ പണം തിരികെ നൽകിയിരുന്നുവെന്നും ശ്രീനിജിൻ പറയുന്നു. സമീപ കാലത്ത് ശ്രീനിജൻ എംഎൽഎ വിവാദങ്ങളിൽ ഉൾപ്പെട്ട സംഭവങ്ങളുണ്ടായിരുന്നു. അതിനിടെയാണ് എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയഷൻ പ്രസിഡൻറായി ശ്രീനിജനെ തെരഞ്ഞെടുത്തത്. എതിരില്ലാതെയാണ് എംഎൽഎ തെരഞ്ഞെടുക്കപ്പെട്ടത്. ജില്ലാ സ്പോർട്സ് കൗൺസിൽ അദ്ധ്യക്ഷ പദവിയിൽ അടുത്ത തവണ തുടരേണ്ടതില്ലെന്ന സിപിഎം തീരുമാനം നിലനിൽക്കെയാണ് ഫുട്ബോൾ അസോസിയേഷൻ അദ്ധ്യക്ഷ പദവിയിൽ ശ്രീനിജൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
Read More » -
Local
സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ കൾച്ചറൽ അസോസിയേഷൻ ഉദ്ഘാടനം ജൂലൈ 5ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം: സാംബശിവൻ മെമ്മോറിയൽ ഇന്റർനാഷണൽ അസോസിയേഷന്റെ ഉദ്ഘാടനം ജൂലൈ 5ന് വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ നടക്കും. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. അസോസിയേഷൻ പ്രസിഡന്റ് ബി. ആർ. ഭദ്രൻ അധ്യക്ഷനായിരിക്കും. വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്റ് ഡോ. ജെ. രത്‌നകുമാർ മുഖ്യാതിഥിയായിരിക്കും. വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ പ്രൊഫ. വി. ഹർഷകുമാർ(കഥാപ്രസംഗം), പ്രമോദ് പയ്യന്നൂർ (നാടകം, സിനിമ ), ദേവദാസ് (ഗാനരചയിതാവ് ), ബി. ആർ ഭദ്രൻ (കലാ, സാംസ്‌കാരികം ), പ്രൊഫ.ചിറക്കര സലിംകുമാർ (കഥാപ്രസംഗം ), അജയൻ ഉണ്ണിപ്പറമ്പിൽ (അഭിനയം )എന്നിവരെ ചടങ്ങിൽ ആദരിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, പുരോഗമന കഥാപ്രസംഗ കലാസംഘടന പ്രസിഡന്റ് പ്രൊഫ. വി. ഹർഷകുമാർ, അസോസിയേഷൻ സെക്രട്ടറി എസ്. അശോകൻ, ട്രഷറർ എൻ. അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. 6 ന് സാംബശിവന്റെ ശിഷ്യനും പുരോഗമന കഥാപ്രസംഗ കലാസംഘടന ജനറൽ സെക്രട്ടറിയുമായ പ്രൊഫ. ചിറക്കര സലിംകുമാറിന്റെ…
Read More » -
LIFE
ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ജലധാര പമ്പ്സെറ്റ് സിൻസ് 1962’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു
‘ജലധാര പമ്പ്സെറ്റ് സിൻസ് 1962′ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ഇന്ദ്രൻസ്, ഉർവശി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഷ് ചിന്നപ്പയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ആക്ഷേപഹാസ്യ ഗണത്തിൽ വരുന്ന ചിത്രമാണ് ജലധാര പമ്പ്സെറ്റ് സിൻസ് 1962. സാഗർ, ജോണി ആൻ്റണി, ടി ജി രവി, വിജയരാഘവൻ, അൽത്താഫ്, ജയൻ ചേർത്തല, ശിവജി ഗുരുവായൂർ, സജി ചെറുകയിൽ, കലാഭവൻ ഹനീഫ്, തങ്കച്ചൻ വിതുര, വിഷ്ണു ഗോവിന്ദൻ, സനുഷ, നിഷ സാരംഗ്, അഞ്ജലി സുനിൽകുമാർ, സ്നേഹ ബാബു, ഷൈലജ അമ്പു, നിത കർമ്മ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. വണ്ടർഫ്രെയിംസ് ഫിലിംലാൻഡിന്റെ ബാനറിൽ ബൈജു ചെല്ലമ്മ, സാഗർ, സനിത ശശിധരൻ, എന്നിവർ ചേർന്ന് ചിത്രം നിർമ്മിക്കുന്നത്. ഇവരുടെ ആദ്യ നിർമ്മാണ സംരംഭമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് പാലക്കാടാണ് നടന്നത്. പ്രജിൻ എം പി, ആഷിഷ് ചിന്നപ്പ എന്നിവർ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥ…
Read More » -
India
ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ അമാന്തം പാടില്ല; വൈകിയാല്‍ മൂല്യങ്ങള്‍ തകരും: ഉപരാഷ്ട്രപതി ജഗധീപ് ധന്‍കര്‍
ദില്ലി: ഏക സിവിൽ കോഡ് നടപ്പാക്കാൻ അമാന്തം പാടില്ലെന്ന് ഉപരാഷ്ട്രപതി ജഗധീപ് ധൻകർ. വൈകിയാൽ മൂല്യങ്ങൾ തകരുമെന്നും ജഗധീപ് ധൻകർ അഭിപ്രായപ്പെട്ടു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ഗോത്രവിഭാഗങ്ങളെ ഏകസിവിൽ കോഡിൽ നിന്ന് ഒഴിവാക്കിയേക്കും. ഇതിനിടെ ആംആദ്മി പാർട്ടിയിൽ ഭിന്നത തലപൊക്കി. ഏക സിവിൽ കോഡിൽ നടപടികൾ പുരോഗമിക്കുമ്പോൾ, വിഷയത്തിൽ സർക്കാർ പിന്നോട്ടില്ലെന്ന കൃത്യമായ സൂചനയാണ് ഉപരാഷ്ട്രപതി നൽകുന്നത്. ബില്ലവതരണത്തിന് മുന്നോടിയായി ചേർന്ന നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് കിട്ടിയ പ്രതികരണങ്ങൾ സർക്കാർ പരിശോധിക്കുകയാണ്. ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിൻറെ കരട് തയ്യാറായതിന് പിന്നാലെ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി പ്രധാനമന്ത്രിയും, അമിത് ഷായും കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ് തയ്യാറാക്കിയ സിവിൽ കോഡിൻറെ കരട് ദേശീയ തലത്തിൽ തയ്യാറാക്കുന്ന സിവിൽ കോഡിന് ആധാരമായേക്കും. അതേസമയം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഘടകക്ഷികളും ഗോത്ര സംഘടനകളും പ്രതിഷേധം ശക്തമാക്കിയതോടെ ഗോത്രവിഭാഗങ്ങളെ ഒഴിവാക്കിയാലോ എന്ന ആലോചന നിയമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ സുശീൽ മോദി…
Read More » -
India
കോളജ് ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞു വീണ് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു
കോയമ്പത്തൂർ:കോളജ് ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞുവീണ് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു. ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചത്.ചൊവ്വാഴ്‌ച വൈകുന്നേരം 5.30തോടെയാണ് സംഭവം. കോവൈ പുത്തൂരിലെ കൃഷ്ണ കോളജിലെ ഹോസ്റ്റലിന്റെ മതിലാണ് ഇടിഞ്ഞു വീണത്. പഴയ മതിലിന് സമീപം പുതിയ മതില്‍ പണിയുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി കോയമ്ബത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More »