NEWSPravasi

ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാന സർവീസ്

മസ്കറ്റ്:ഒമാനിലെ ആദ്യത്തെ ബജറ്റ് വിമാന കമ്ബനിയായ സലാം എയര്‍ ജൂലൈ 12 മുതൽ യുഎഇയിലെ ഫുജൈറയിൽ നിന്നും തിരുവനന്തപുരത്തേക്ക് സർവീസ് ആരംഭിക്കുന്നു.
ഫുജൈറയില്‍ നിന്ന് മസ്കറ്റ് വഴിയാണ് തിരുവനന്തപുരത്തേക്ക് വരിക.വളരെ വേഗത്തില്‍ യാത്രക്കാരുടെ ക്ലിയറൻസ് നടപടികള്‍ പൂര്‍ത്തിയാക്കി സുഖപ്രദമായ യാത്ര ഉറപ്പാക്കാന്‍ ഫുജൈറ എയര്‍പോര്‍ട്ട് സജ്ജമായതായി ക്യാപ്റ്റൻ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു.ഒമാൻ എയറുമായുള്ള പങ്കാളിത്തവും സഹകരണവും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കും വളര്‍ച്ചയുടെ വാതില്‍ തുറക്കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുജൈറയുടെ സാമ്ബത്തിക, വിനോദസഞ്ചാരമേഖലയില്‍ ഇതുവഴി വികസനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിശാലമായ റണ്‍വേ സൗകര്യവും മൂടല്‍ മഞ്ഞ് അധികം ബാധിക്കാത്ത എയര്‍ നാവിഗേഷന് അനുയോജ്യമായ കാലാവസ്ഥയും ഫുജൈറ വിമാനത്താവളത്തിന് വന്‍ സാധ്യതയാണ് കൽപ്പിക്കുന്നത്.മലയാളികൾ ഏറെയുള്ള സ്ഥലമാണ് ഫുജൈറ.നിലവിൽ ഷാർജയിലോ ദുബായിലോ എത്തിയാണ് ഇവർ നാട്ടിലേക്ക് വിമാനം പിടിച്ചിരുന്നത്.

Back to top button
error: