ഭുവനേശ്വർ:ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തം മാനുഷിക പിഴവ് തന്നെ.റയിൽവെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം അടിവരയിട്ടു പറയുന്നത്.
റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിച്ച റെയില്‍വേ സുരക്ഷാ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.ജൂണ്‍ രണ്ടിന് മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 291 പേര്‍ മരിക്കുകയും 900-ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
സിഗ്നല്‍, ടെലികമ്യൂണിക്കേഷന്‍ (എസ് ആന്‍ഡ് ടി) വകുപ്പില്‍ വിവിധ തലത്തിലുണ്ടായ പിഴവുകളാണ് രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നിലേക്ക് വഴിവെച്ചത്. സിഗ്നല്‍ വകുപ്പിനാണ് പ്രാഥമിക ഉത്തരവാദിത്വമെന്ന് റിപ്പോർട്ടിൽ പറയുന്നു.
റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ (സൗത്ത് ഈസ്‌റ്റേണ്‍ സര്‍ക്കിള്‍) എ എം ചൗധരിയാണ് അന്വേഷണം നടത്തിയത്.ബഹാനഗ ബസാര്‍ സ്‌റ്റേഷനിലെ വടക്കന്‍ സിഗ്നല്‍ ഗൂംടി(റെയില്‍വേ ഉപകരണങ്ങളുള്ള കാബിന്‍)യില്‍ നടത്തിയ സിഗ്നലിംഗ്-സര്‍ക്യൂട്ട്-ആള്‍ട്ടറേഷനില്‍ വന്ന പിഴവാണ് ട്രെയിനിന്റെ പിന്നില്‍ മറ്റൊരു ട്രെയിന്‍ ഇടിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 94ാം ലെവില്‍ ക്രോസ്സിംഗിലെ വൈദ്യുത ലിഫ്റ്റിംഗ് ബാരിയര്‍ എടുത്തുമാറ്റുന്ന പ്രവൃത്തിയിലെ പാളിച്ചകളും അപകടത്തിന് കാരണമായിട്ടുണ്ട് എന്ന് റിപ്പോർട്ടിൽ പറയുന്നു.