ഇടുക്കി:മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്.തേയിലത്തോട്ടത്തിലെ തൊഴിലാളികളായ മണി, ക്രിസ്റ്റി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
രാവിലെ ലക്ഷ്മി എസ്റ്റേറ്റിലെ വെസ്റ്റ് തേയിലത്തോട്ടത്തിലാണ് സംഭവം. തോട്ടത്തില്‍ ജോലി ചെയ്യവെയാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
തേയിലത്തോട്ടത്തിന്റെ സമീപത്തുള്ള കാട്ടില്‍ കിടന്നിരുന്ന കാട്ടുപോത്ത് ഇരുവരുടെയും നേരെക്ക് പാഞ്ഞടുക്കുകയായിരുന്നു. തൊഴിലാളിയായ ക്രിസ്റ്റിയെ കൊമ്ബില്‍ കുത്തി എറിഞ്ഞു. കൂടെയുണ്ടായിരുന്ന മണിയ്‌ക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടയില്‍ നിലത്ത് വീണാണ് പരിക്കേറ്റത്.
ക്രിസ്റ്റി ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. കൂടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ഇരുവരെയും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയില്‍ എത്തിച്ചത്.