അടൂർ:തോട്ടിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു.അടൂർ കച്ചേരിച്ചന്തയ്ക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിയ ആളെ പുറത്തെടുത്തത്.
തട്ട മിനി ഭവനില്‍ ഉണ്ണികൃഷ്ണ കുറുപ്പ് ആണ് മരിച്ചത്. ശക്തമായ മഴയിൽ തോട് നിറഞ്ഞ് ഒഴുകിയതുകാരണം ഓട്ടോയുടെ അടിയില്‍ പെട്ട ഉണ്ണികൃഷ്ണക്കുറുപ്പിന് രക്ഷപെടാൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞ് അടൂര്‍ നിന്നും സ്റ്റേഷൻ ഓഫീസര്‍ വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തോട്ടില്‍ നിന്നും ഓട്ടോയില്‍ കുടുങ്ങി കിടന്ന ഉണ്ണികൃഷ്ണക്കുറുപ്പിനെ പുറത്ത് എടുത്തത്.അപ്പോഴേക്കും മരിച്ചിരുന്നു.
മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ.