Month: July 2023

  • Kerala

    മന്ത്രിയുടെ വാഹനത്തിന് വഴി കൊടുത്തില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവര്‍ക്ക് മര്‍ദ്ദനം; മന്ത്രിയെ തടഞ്ഞ് നാട്ടുകാര്‍

    കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പോലീസ് മര്‍ദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ വാഹനത്തിനു കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്ന കാരണം പറഞ്ഞ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പോലീസ് മര്‍ദ്ദിച്ചത്. ഇതില്‍ രോഷാകുലരായ നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞു. പോലീസിന്റെ മര്‍ദ്ദനമേറ്റ മുഹമ്മദ് സാദിഫ് ബീച്ച് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ കൈയ്ക്കു പരിക്കുണ്ട്. അതേസമയം, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിനു രണ്ടു പേര്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു. സൗത്ത് ബീച്ച് മമ്മാലി കടപ്പുറത്തിനു സമീപത്തുവച്ച് ഇന്ന് ഉച്ചയോടെയാണു സംഭവം. മീന്‍ ലോറിയിലെ ഡ്രൈവറാണ് മര്‍ദ്ദനമേറ്റ മുഹമ്മദ് സാദിഫ്. വടകര ചോമ്പാലയില്‍നിന്ന് പരപ്പനങ്ങാടിയിലേക്കു ബീച്ച് റോഡിലൂടെ പോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണു മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.        …

    Read More »
  • Kerala

    കണ്ണൂര്‍ ജില്ലയില്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി; കാസർകോടും അവധി പ്രഖ്യാപിച്ചു

    കണ്ണൂർ: കനത്തമഴ കണക്കിലെടുത്ത് കണ്ണൂര്‍ ജില്ലയില്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.നിലവിൽ റെഡ് അലര്‍ട്ടുളള കണ്ണൂരില്‍ കനത്ത മഴ തുടരുകയാണ്. ജില്ലാ ആശുപത്രിക്കടുത്തുളള ബസ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് മുകളില്‍ മരം വീണു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പടുവിലായി ചാമ്ബാട് ഒരു വീട് തകര്‍ന്നു. ചാമ്ബാട് കുശലകുമാരിയുടെ വീടാണ് തകര്‍ന്നത്. തളിപ്പറമ്ബ്, പയ്യന്നൂര്‍ താലൂക്കുകളിലായി രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. പഴയങ്ങാടിയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെളളപ്പൊക്ക ഭീഷണിയിലാണ്. മലയോര മേഖലയിലേക്ക് രാത്രിയാത്ര വിലക്കിക്കൊണ്ട് കളക്ടര്‍ ഉത്തരവിറക്കി.   കനത്ത മഴ കണക്കിലെടുത്ത് കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും കലക്ടർ അവധി പ്രഖ്യാപിച്ചു. 

    Read More »
  • Kerala

    ഇരുവഞ്ഞിപ്പുഴയില്‍ ഒരാള്‍ ഒഴുക്കിൽപ്പെട്ടു; താമരശ്ശേരി ചുരത്തിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു

    കോഴിക്കോട്: കനത്ത മഴയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻനാശനഷ്ടം. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു.താമരശ്ശേരി ചുരത്തില്‍ റോഡിന് കുറുകെ മരം വീണതിനെത്തുടര്‍ന്ന് കോഴിക്കോടുനിന്ന് വയനാട് ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനസഞ്ചാരം തടസപ്പെട്ടു. താമരശ്ശേരി ചുരത്തിന്റെ ആറാം വളവിലാണ് മരം കടപുഴകി റോഡിലേക്ക് വീണത്. മരം റോഡിന് കുറുകെ വീണതിനാല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കല്‍പ്പറ്റയില്‍നിന്ന് അഗ്നിരക്ഷാസേന ചുരത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്.   കോഴിക്കോട് ഇരുവഞ്ഞിപ്പുഴയില്‍ ഒരാള്‍ ഒഴുക്കിൽപ്പെട്ടു. കൊടിയത്തൂര്‍ തെയ്യത്തും കടവ് പാലത്തിനു സമീപമാണ് സംഭവം. കൊടിയത്തൂര്‍ കാരക്കുറ്റി സ്വദേശി സി.കെ. ഉസൈൻ കുട്ടിയാണ് ഒഴുക്കില്‍പ്പെട്ടത്. നാട്ടുകാരും ഫയര്‍ ഫോഴ്സും ചേര്‍ന്ന് ഇയാൾക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.   കൊയിലാണ്ടി ബിവറേജസ് റോഡില്‍ പ്ലാവ് ഒടിഞ്ഞു കാറിനു മുകളില്‍ വീണു. ഉച്ചയ്ക്ക് രണ്ടു മണിയോടെ കൂടിയാണ് മരക്കൊമ്ബ് ഇലക്‌ട്രിക് ലൈനിലേക്കും പിന്നെ കാറിനു മുകളിലേക്കും പൊട്ടിവീണത്. കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ മരക്കമ്ബ് പൊട്ടി വീണ് കാര്‍ ഭാഗികമായി തകര്‍ന്നു. നിര്‍ത്തിയിട്ട…

    Read More »
  • Kerala

    മഴയ്ക്കൊപ്പം ചുഴലിക്കാറ്റും; ആലപ്പുഴയിൽ വ്യാപക നാശനഷ്ടങ്ങൾ

    ആലപ്പുഴ:മഴ കനത്തതോടെ ആലപ്പുഴയിൽ വ്യാപക നാശനഷ്ടങ്ങൾ.വള്ളികുന്നം, ഇലിപ്പക്കുളം മേഖലയില്‍ വീശിയ ചുഴലിക്കാറ്റില്‍ മരംവീണ് 11 കെ.വി. ലൈൻ ഉള്‍പ്പെടെ 11-ഓളം വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞു. വൈദ്യുതിബന്ധം പൂര്‍ണമായും താറുമാറായി.ഇത് ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. മാരാരിക്കുളം വടക്കു പഞ്ചായത്തില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ മരങ്ങള്‍വീണ് 20 വീടുകള്‍ക്ക് നാശംവന്നു. 25 വീടുകളിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. വൈദ്യുതിക്കമ്ബികള്‍ പൊട്ടി.വൈദ്യുതിത്തൂണുകളും നിലംപതിച്ചു. കണിച്ചുകുളങ്ങര, പൊക്ലാശ്ശേരി, ചെത്തി, ചേന്നവേലി പ്രദേശത്താണു നാശങ്ങൾ ഏറെയും. ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറി വിഭാഗത്തിനു സമീപത്തു മരംവീണ് കാര്‍ തകര്‍ന്നു. ആശുപത്രിയിലെ ഇലക്‌ട്രിക്കല്‍ ജോലിയുമായി ബന്ധപ്പെട്ടെത്തിയ കൊട്ടാരക്കര രമേശ്സദനത്തില്‍ ആര്‍. ഷാജിമോന്റെ കാറാണു തകര്‍ന്നത്.മാവേലിക്കര ഭാഗത്ത് അഞ്ചുവീടുകളും ചേര്‍ത്തലയില്‍ ഒരുവീടും ഭാഗികമായി തകര്‍ന്നു. പള്ളിപ്പാട് വഴുതാനം ഗവ. യു.പി. സ്കൂളിലെ ആല്‍മരം ഓഫീസ് കെട്ടിടത്തിനു മുകളില്‍ വീണു. ഒരാഴ്ച മുൻപ് മഴയില്‍ ഇവിടത്തെ ചുറ്റുമതിലും ഇടിഞ്ഞുവീണിരുന്നു. മുഹമ്മ പുത്തനമ്ബലം, മണ്ണഞ്ചേരി ഫാക്ടറി ജങ്ഷനിലും മരംവീണ് വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞുവീണു. ചെങ്ങന്നൂരില്‍ ബുധനൂര്‍, പേരിശ്ശേരി, പുരമല എന്നിവിടങ്ങളിലും…

    Read More »
  • NEWS

    സാഫ് കപ്പ് ഫുട്ബോൾ: ഇന്ന് ഇന്ത്യxകുവൈത്ത് ഫൈനൽ

    ബംഗളൂരു: ഇന്‍ര്‍ കോണ്ടിനെന്റല്‍ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് മറ്റൊരു സാഫ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇറങ്ങുന്നു. ലക്ഷ്യം ഒന്‍പതാം കിരീടം. എതിരാളികള്‍ അതിഥികളായി ടൂര്‍ണമെന്റ് കളിക്കുന്ന കുവൈറ്റ്. എട്ട് കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യ ആകെ 12 തവണ ഫൈനല്‍ കളിച്ചു. ഇന്ത്യയുടെ സാഫിലെ 13ാം ഫൈനലാണിത്. ഒൻപതാം കിരീടമാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ പ്രതാപ കാലത്തേക്കുള്ള മടക്കം സ്വപ്‌നം കാണുന്ന കുവൈറ്റും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കണ്ഠീരവ സ്റ്റേഡിയത്തില്‍ കട്ടയ്ക്കുള്ള പോരാട്ടം കാണാമെന്നു വ്യക്തം.   സെമിയില്‍ ഇന്ത്യ മറ്റൊരു അതിഥി രാജ്യമായ ലെബനനെയാണ് വീഴ്ത്തിയത്. കുവൈറ്റ് മുന്‍ ചാമ്ബ്യന്‍മാരായ ബംഗ്ലദേശിനേയും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഫൈനല്‍ പോരാട്ടം.

    Read More »
  • Kerala

    കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരില്‍ വ്യാജ രേഖകള്‍ നിർമ്മിച്ച് കോടികൾ തട്ടിയ രണ്ടു സ്ത്രീകൾ അറസ്റ്റിൽ

    കൊച്ചി:കുടുംബശ്രീ ഗ്രൂപ്പുകളുടെ പേരില്‍ വ്യാജ രേഖകള്‍ നിർമ്മിച്ച് കോടികൾ തട്ടിയ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. പള്ളുരുത്തി എസ്.ഡി.പി.വൈ റോഡില്‍ കളത്തില്‍ പറമ്ബില്‍ ദീപ (41), നമ്ബ്യാപുരം തായ്ക്കാട്ട് പറമ്ബില്‍ നിഷ (41) എന്നിവരാണ് പിടിയിലായത്. മൈക്രോ ഫിനാൻസ് വായ്പക്കായി ശേഖരിച്ച രേഖകള്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.നിരവധി വീട്ടമ്മമാരാണ് ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുള്ളതെന്നാണ് അറിയുന്നത്. വായ്പ തട്ടിപ്പില്‍ ബാങ്ക് അധികൃതര്‍ക്കും പങ്കുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. കൊച്ചി നഗരസഭ 13, 20 ഡിവിഷനുകളിലെ കൗണ്‍സിലര്‍മാരായ വി.എ ശ്രീജിത്ത്, പി.എസ്. വിജു എന്നിവര്‍ കൊച്ചി സിറ്റി കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ മട്ടാഞ്ചേരി അസി. കമീഷണര്‍ കെ.ആര്‍. മനോജിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

    Read More »
  • Local

    ജനകീയ മത്സ്യകൃഷി പദ്ധതി: കോട്ടയം ജില്ലയിലുള്ളവർക്ക് അപേക്ഷിക്കാം

    കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ശാസ്ത്രീയ കാര്‍പ്പ് മത്സ്യകൃഷി, സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും പദ്ധതി, ശാസ്ത്രീയ ഓരുജല മത്സ്യകൃഷി, വീട്ടു വളപ്പിലെ പടുതാക്കുളങ്ങളിലെ മത്സ്യകൃഷി, ശാസ്ത്രീയ ചെമ്മീൻകൃഷി, ബയോ ഫ്ളോക്ക് മത്സ്യകൃഷി, ശുദ്ധജല കൂട് മത്സ്യ കൃഷി, ഓരു ജല കൂട് മത്സ്യകൃഷി, വീട്ടു വളപ്പിലെ കരിമീൻ വിത്ത് ഉത്പാദന യൂണിറ്റ് എന്നിവയാണ് പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷഫോമുകള്‍ കോട്ടയം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും പാലാ, വൈക്കം മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജൂലൈ ഏഴിന് വൈകിട്ട് നാലിനകം ഓഫീസുകളില്‍ നല്‍കണം. വിശദവിവരത്തിന് ഫോണ്‍: 0481 2566823 മത്സ്യഭവനുകള്‍ പാലാ- 04822299151, വൈക്കം- 04829 291550.

    Read More »
  • Kerala

    പനി മരണം ഒഴിയുന്നില്ല; തിരുവനന്തപുരത്ത് വീട്ടമ്മ പനിബാധിച്ച് മരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍  പനി മരണം ഒഴിയുന്നില്ല. തിരുവനന്തപുരം വിതുര മേമല സ്വദേശി സുശീല(48)യാണ് ഇന്ന് പനി ബാധിച്ച്‌ മരിച്ചത്. രണ്ട് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു സുശീല.അതേസമയം സംസ്ഥാനത്ത് കഴിഞ്ഞദിവസം പനി ബാധിച്ച്‌ മൂന്ന് പേരാണ് മരിച്ചത്. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.

    Read More »
  • Kerala

    തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം 30 കോടിയാക്കാൻ നീക്കം

    തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനത്തുക 30 കോടിയാക്കാൻ ഭാഗ്യക്കുറി വകുപ്പ് നീക്കം. നിലവില്‍ 25 കോടിയാണ് ഒന്നാം സമ്മാനം. സമ്മാനങ്ങളുടെ എണ്ണം 4 ലക്ഷത്തില്‍നിന്നും 5 ലക്ഷമാക്കാനും നീക്കമുണ്ട്. ഇതുസംബന്ധിച്ച്‌ ഭാഗ്യക്കുറി വകുപ്പ് ധനവകുപ്പിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഈ ആഴ്ച തീരുമാനമുണ്ടായേക്കും. അതേസമയം, ടിക്കറ്റ് വില ഉയര്‍ത്തുന്നത് സംബന്ധിച്ച്‌ അന്തിമ തീരുമാനമായിട്ടില്ല.

    Read More »
  • India

    നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി  15പേര്‍ മരിച്ചു

    മുംബൈ:നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഹോട്ടലിലേക്ക് പാഞ്ഞുകയറി  15പേര്‍ മരിച്ചതായി റിപ്പോർട്ട്. മുംബൈ- ആഗ്ര ദേശീയപാതയില്‍ പലസ്‌നര്‍ ഗ്രാമത്തിലായിരുന്നു സംഭവം.നിയന്ത്രണം നഷ്ടമായ കണ്ടെയ്‌നര്‍ രണ്ട് ബൈക്കിലും ഒരു കാറിലും ഇടിച്ച ശേഷം ബസ് സ്‌റ്റോപ്പിന് സമീപത്തുള്ള ഹോട്ടലിലേക്ക് ഇടിച്ച്‌ മറിയുകയായിരുന്നു. അപകടത്തില്‍ പതിനഞ്ചു പേർ മരിച്ചതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. മധ്യപ്രദേശില്‍ നിന്ന് ധൂളയിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌നർ. പരിക്കേറ്റവരെ ഷിര്‍പൂരിലെയും ധൂളെയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

    Read More »
Back to top button
error: