Month: July 2023

  • Kerala

    ഫാര്‍മസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിൽ

    തൃശൂർ:മണലൂരില്‍ ഫാര്‍മസി വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ചിറ്റിലപ്പിള്ളി എടയ്ക്കാട്ടില്‍ നിതി(28)നെയാണ് അന്തിക്കാട് എസ്.ഐ. എ. ഹബീബുള്ളയും സംഘവും അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ 12-നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫാര്‍മസി വിദ്യാര്‍ഥിനി ഐശ്വര്യ(20)യെ മണലൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചതില്‍ മനംനൊന്താണ് ഐശ്വര്യ മരിച്ചതെന്ന് പോലീസ് പറഞ്ഞു.കുട്ടിയെ ഇയാൾ പലതവണ ലൈംഗിക ബന്ധത്തിനും ഇരയാക്കിയിരുന്നു.   ഐശ്വര്യയുടെ മൊബൈല്‍ഫോണില്‍നിന്ന് ലഭിച്ച ആത്മഹത്യക്കുറിപ്പ് വീട്ടുകാര്‍ പോലീസിനു കൈമാറിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.

    Read More »
  • Kerala

    ഉള്ളൂര്‍ യാന ആശുപത്രിക്കെതിരെ വ്യാജപ്രചാരണം;ഓണ്‍ലൈൻ ചാനലായ കര്‍മ ന്യൂസിനെതിരെ കേസ്

    തിരുവനന്തപുരം:ഓണ്‍ലൈൻ ചാനലായ കര്‍മ ന്യൂസിനെതിരെ കേസ്.ഉള്ളൂര്‍ യാന ആശുപത്രിക്കെതിരെ വ്യാജപ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. ചികിത്സാ തട്ടിപ്പ് നടത്തിയെന്ന വ്യാജ പ്രചാരണം സൃഷ്ടിച്ച്‌ ഒരു കോടി രൂപ ആവശ്യപ്പെട്ട് ഓണ്‍ലൈൻ ചാനലായ കര്‍മ ന്യൂസ് ഭീഷണിപ്പെടുത്തുന്നുവെന്ന യാന ആശുപത്രിയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ഉള്ളൂര്‍ യാന ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്ബതികളും കര്‍മ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതി. കര്‍മ ന്യൂസ് സിഇഒ സോമദേവ്, മാനേജര്‍ സിജോ, സുജിത്ത്, സിത്താര, കണ്ടാലറിയുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

    Read More »
  • Kerala

    കനത്ത മഴ: തിരുവല്ലയിൽ പള്ളി തകര്‍ന്നുവീണു;കണ്ണൂര്‍ സെൻട്രല്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞു

    തിരുവല്ല: കനത്തമഴയിൽ തിരുവല്ലയിൽ പള്ളി തകർന്നുവീണു.തിരുവല്ല നിരണം പനച്ചിമൂട് എസ് മുക്കിലെ സി.എസ്.ഐ. പള്ളിയാണ് തകര്‍ന്നുവീണത്. 110 കൊല്ലം പഴക്കമുള്ള പള്ളിയാണ്. അതേസമയം കനത്ത മഴയില്‍ കണ്ണൂര്‍ സെൻട്രല്‍ ജയിലിന്റെ മതില്‍ തകര്‍ന്നു. ഒൻപതാം ബ്ലോക്കിന്റെ സമീപത്തെ മതിലാണ് 30 മീറ്റര്‍ നീളത്തില്‍ തകര്‍ന്നത്.

    Read More »
  • Kerala

    പോലീസുമായി സംഘർഷം;ഡി.സി.സി പ്രസിഡന്റിന്റെ തല ലാത്തിവച്ച് അടിച്ചുപൊട്ടിച്ചു

    കാസര്‍കോട്: കോണ്‍ഗ്രസ് നടത്തിയ ജില്ല പൊലീസ് ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസലിന്റെ തലക്ക് ലാത്തിയടിയേറ്റു.തലയിൽ ആഴത്തിൽ പരിക്കുപറ്റിയ ഫൈസലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിനും രണ്ട് പൊലീസുകാര്‍ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് നീക്കാൻ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

    Read More »
  • Crime

    മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

    മംഗലാപുരം:ചന്നരായപട്ടണ ടൗണില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.നിരവധി കേസുകളില്‍ പ്രതിയായ മാസ്തിഗൗഡ എന്ന കൃഷ്ണയാണ് (30) മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് യുവാവിനെ വെട്ടിക്കൊന്നത്. ധനലക്ഷ്മി മൂവി തീയേറ്ററിന് മുന്നില്‍ കാറില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ.  രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും തുരുതുരാ വെട്ടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.   യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമ കാരണം അറിവായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.അതേസമയം ഇയാൾ ബജ്രംഗദൾ പ്രവർത്തകനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാണെന്നും നാട്ടുകാർ പറയുന്നു.

    Read More »
  • Kerala

    ആശങ്ക പരത്തരുതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ

    പത്തനംതിട്ട: ജില്ലയിൽ മഴയ്ക്ക് ശമനം ഉണ്ടായിട്ടുണ്ടെന്നും ആരും പരിഭ്രാന്തി പരത്തരുതെന്നും ജില്ലാ കളക്ടർ ഡോ: ദിവ്യ എസ് അയ്യർ അറിയിച്ചു. ജില്ലയിൽ ഇന്നലെ രാവിലെ 8.30 മുതൽ രാത്രി പതിനൊന്നു മണി വരെ ലഭിച്ച മഴയുടെ തോത് പരിശോധിച്ചാൽ നിലവിൽ ആശങ്കകൾക്കകൾക്ക് അടിസ്ഥാനമില്ല എന്ന് കാണാം. രാത്രി 11.30 ന് ലഭിച്ച റഡാർ ചിത്രങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങളനുസരിച്ചു ജില്ലയിലെ വന മേഖലയിലും നദികളുടെ വൃഷ്ടി പ്രദേശങ്ങളിലും മഴയുടെ തോത് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിൽ ലഭിച്ച ശക്തമായ മഴയിൽ മണിമലയാറിൽ കല്ലൂപ്പാറ ഗേജിൽ ജലനിരപ്പ് അപകടനില താണ്ടിയെങ്കിലും ഇനി വരും മണിക്കൂറുകളിൽ കുറയുവാനുമുള്ള സാധ്യതയാണ് കാണുന്നത്. പമ്പാ നദിയിൽ മാടമൺ, മാലക്കര ഗേജുകളിൽ നിലവിൽ ജലനിരപ്പ്  കുറയുന്നതായി കാണുന്നു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കൃത്യമായ നിരീക്ഷണവും, ആവശ്യമായ ക്രമീകരണങ്ങളും നടത്തി വരുന്നുണ്ട്. അനാവശ്യമായ ഭീതി പരത്തുന്ന രീതിയിലുള്ള സന്ദേശങ്ങൾ പരത്താതിരിക്കുക. ആശങ്ക വേണ്ട, ജാഗ്രത…

    Read More »
  • Kerala

    മണിമലയാർ കരകവിഞ്ഞു; നിരവധി വീടുകൾ വെള്ളത്തിനടിയിൽ

    മല്ലപ്പള്ളി:കനത്ത മഴയില്‍ മണിമലയാര്‍ കരകവിഞ്ഞതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ നിരവധി വീടുകളും വഴികളും വെള്ളത്തില്‍മുങ്ങി. മല്ലപ്പള്ളി തിരുമാലിട മഹാദേവക്ഷേത്രം, മല്ലപ്പള്ളി പബ്ലിക് ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവിടങ്ങളിലും വെള്ളംകയറി. മണിമലയാറില്‍ ജലനിരപ്പ് അപകടകരമായ നിരപ്പിലേക്ക് ഉയര്‍ന്നതോടെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ 17, 18 വാര്‍ഡുകളില്‍ നൂറിലധികം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. തുടര്‍ന്ന് നാട്ടുകാര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്കും മറ്റും മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. മല്ലപ്പള്ളി സെയ്ന്റ് മേരീസ്, സി.എം.എസ്. വെണ്ണിക്കുളം എസ്.ബി. സ്‌കൂളുകളില്‍ ക്യാമ്ബുകള്‍ തുറന്നതായി റവന്യൂവകുപ്പ് അധികൃതര്‍ അറിയിച്ചു. മണിമലയാറ്റിലെ ജലനിരപ്പ് അപകടനിലയില്‍നിന്ന് 1.6 മീറ്റര്‍ ഉയര്‍ന്നിട്ടുണ്ട്. കല്ലൂപ്പാറ നിരീക്ഷണ കേന്ദ്രത്തില്‍ ചൊവ്വാഴ്ച രാത്രി ഒന്‍പതിന് രേഖപ്പെടുത്തിയ അളവ് 7.60 മീറ്ററാണ്. ആറ് മീറ്ററാണ് അപകടസൂചന നല്‍കാറുള്ള ഉയരം.

    Read More »
  • Kerala

    റോഡില്‍ വെള്ളം: കോട്ടയത്ത് ഗതാഗതം മുടങ്ങി

    കോട്ടയം- പനച്ചിക്കാട് അമ്ബാട്ട് കടവ് റോഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മീനടം ഞണ്ടുകുളം പാലം വെള്ളത്തില്‍ മുങ്ങി.ഇതോടെ വെട്ടത്തുകവല-ഇലക്കൊടിഞ്ഞി റൂട്ടില്‍ ഞണ്ടുകുളം പാലത്തിലൂടെയുള്ള ചെറുവാഹനങ്ങളുടെ ഗതാഗതം തടസപ്പെട്ടു. ഭരണങ്ങാനം-ഇടമറ്റം-വിളക്കുമാടം റോഡില്‍ പലയിടത്തും വെള്ളം കയറി .മറ്റക്കരയില്‍ പന്നഗം തോട് കരകവിഞ്ഞ് റോഡില്‍ വെള്ളം കയറി.

    Read More »
  • Kerala

    മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങി എസ്റ്റേറ്റ് തൊഴിലാളികള്‍

    മുണ്ടക്കയം : കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് ടാപ്പിംഗ് തൊഴിലാളികള്‍. ടി ആര്‍ ആൻഡ് ടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടത്. രാവിലെ ആറോടെയാണ് തൊഴിലാളികള്‍ ടാപ്പിംഗിനായി പോയത്. ശക്തമായ മഴയായിരുന്നു മേഖലയില്‍ പെയ്തത്. ടാപ്പിംഗിനു ശേഷം 11 ഓടേ മടങ്ങി വരുംവഴി ചെറിയ കൈത്തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 17 ടാപ്പിംഗ് തൊഴിലാളികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് ഇവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ വടംകെട്ടി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.  ശക്തമായ മഴയില്‍ എസ്റ്റേറ്റിന്‍റെ മുകള്‍ഭാഗത്ത് ഉണ്ടായ മഴവെള്ളപ്പാച്ചിലാണ് കൈത്തോട്ടില്‍ പെട്ടെന്ന് വെള്ളം ഉയരാൻ കാരണമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

    Read More »
  • Kerala

    കോരുത്തോട് ഉരുൾപൊട്ടൽ;പശുത്തൊഴുത്ത് ഉൾപ്പെടെ ഒലിച്ചുപോയി

    മുണ്ടക്കയം: തിങ്കളാഴ്ച മുതല്‍  പെയ്തിറങ്ങിയ അതിശക്തമായ മഴയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ വ്യാപക നാശനഷ്ടങ്ങൾ.കോരുത്തോട് കോസടി ഭാഗത്ത് വനത്തില്‍നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉണ്ടായ ഉരുള്‍പൊട്ടലിൽ  കോസടി മണ്ഡപത്തില്‍ കുട്ടിയച്ചന്‍റെ പശുത്തൊഴുത്ത് ഒലിച്ചു പോയി.പശുക്കൾ ഉൾപ്പെടെയാണ് ഒലിച്ചുപോയത്. കനത്ത മഴയിൽ തോടുകളിലും ആറുകളിലുമെല്ലാം ജലനിരപ്പ് ഉയര്‍ന്നു. പുല്ലകയാറ്റിലും മണിമലയാറ്റിലും ജലനിരപ്പുയര്‍ന്നതോടെ കൂട്ടിക്കല്‍ ചപ്പാത്തും മുണ്ടക്കയം കോസ് വേയും കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിലാണ്. കൂട്ടിക്കല്‍, മുണ്ടക്കയം, കോരുത്തോട്, കൊക്കയാര്‍, പെരുവന്താനം പഞ്ചായത്തുകളിലെല്ലാം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളില്‍ റോഡിന്‍റെയും വീടുകളുടെയും സംരക്ഷണഭിത്തി തകര്‍ന്നു.മണിമലയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മുണ്ടക്കയത്തിന് സമീപത്തുള്ള സ്കൂളുകള്‍ക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് അവധി നല്‍കി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമുണ്ടായിരുന്നെങ്കിലും വൈകുന്നേരം നാലോടെ വീണ്ടും മഴ ശക്തിപ്രാപിച്ചു. രാത്രിയിലും ശക്തമായ മഴയായിരുന്നു ഈ‌ ഭാഗങ്ങളിൽ ഉണ്ടായത്. അടിയന്തര സാഹചര്യം നേരിടുവാൻ വിവിധ വകുപ്പുകള്‍ സുരക്ഷാക്രമീകരണങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.  കനത്ത മഴയില്‍ മൂക്കൻപെട്ടി, അറയാഞ്ഞിലിമണ്ണ്, ഓരുങ്കല്‍കടവ് പാലങ്ങളും കണമലയില്‍…

    Read More »
Back to top button
error: