KeralaNEWS

പോലീസുമായി സംഘർഷം;ഡി.സി.സി പ്രസിഡന്റിന്റെ തല ലാത്തിവച്ച് അടിച്ചുപൊട്ടിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നടത്തിയ ജില്ല പൊലീസ് ഓഫിസ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസലിന്റെ തലക്ക് ലാത്തിയടിയേറ്റു.തലയിൽ ആഴത്തിൽ പരിക്കുപറ്റിയ ഫൈസലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പ്രദീപ് കുമാറിനും രണ്ട് പൊലീസുകാര്‍ക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്‌. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് നീക്കാൻ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: