KeralaNEWS

മഴവെള്ളപ്പാച്ചിലില്‍ കുടുങ്ങി എസ്റ്റേറ്റ് തൊഴിലാളികള്‍

മുണ്ടക്കയം : കുതിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട് ടാപ്പിംഗ് തൊഴിലാളികള്‍.
ടി ആര്‍ ആൻഡ് ടി എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടത്. രാവിലെ ആറോടെയാണ് തൊഴിലാളികള്‍ ടാപ്പിംഗിനായി പോയത്. ശക്തമായ മഴയായിരുന്നു മേഖലയില്‍ പെയ്തത്.

ടാപ്പിംഗിനു ശേഷം 11 ഓടേ മടങ്ങി വരുംവഴി ചെറിയ കൈത്തോട് കരകവിഞ്ഞ് ഒഴുകുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ 17 ടാപ്പിംഗ് തൊഴിലാളികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് ഇവരെ നാട്ടുകാരുടെ നേതൃത്വത്തില്‍ വടംകെട്ടി സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു.

 ശക്തമായ മഴയില്‍ എസ്റ്റേറ്റിന്‍റെ മുകള്‍ഭാഗത്ത് ഉണ്ടായ മഴവെള്ളപ്പാച്ചിലാണ് കൈത്തോട്ടില്‍ പെട്ടെന്ന് വെള്ളം ഉയരാൻ കാരണമായതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: