Month: July 2023
-
Kerala
യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്ത സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കൊച്ചി:തമിഴ് സിനിമയില്‍ നായികയാക്കാമെന്ന് വാഗ്ദാനം നല്‍കി യുവ നടിയില്‍ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കീഴുപറമ്ബ് ഗ്രാമ പഞ്ചായത് പരിധിയിലെ എം കെ ശക്കീറിനെ(46)യാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര സ്വദേശിനിയായ യുവ നടിയെ നായികയാക്കി ‘രാവണാസുരന്‍’ എന്ന തമിഴ് സിനിമ നിര്‍മിക്കാന്‍ പ്രതി തീരുമാനിച്ചിരുന്നു.ചിത്രത്തിന്റെ ഷൂടിങ് ആരംഭിച്ച് കഴിഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്കകം സാമ്ബത്തിക പ്രയാസമുണ്ടെന്നും അതു മൂലം ഷൂടിങ് നിര്‍ത്തേണ്ടി വരുമെന്നും ഇയാള്‍ യുവതിയെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ നാല് മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് കരാര്‍ എഴുതി പല തവണകളിലായി 27 ലക്ഷം രൂപ യുവതി ഇയാള്‍ക്ക് നല്‍കി. വൈകാതെ നടിയെ ഈ സിനിമയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ പണം തിരികെ ആവശ്യപ്പെട്ട യുവതിയെ പ്രതി ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തുവെന്നാണ് പരാതി.
Read More » -
Kerala
പട്ടയങ്ങൾ നല്‍കിയ ജനവാസ പ്രദേശങ്ങൾ പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയിൽ !
എരുമേലി: പട്ടയങ്ങൾ നല്‍കിയ ജനവാസ പ്രദേശങ്ങളായ പമ്ബാവാലി, എയ്ഞ്ചല്‍വാലി വാര്‍ഡുകള്‍ ഇപ്പോഴും പെരിയാര്‍ കടുവാ സങ്കേതത്തിന്‍റെ പരിധിയിലാണെന്ന് വെളിപ്പെടുത്തി വനം വകുപ്പില്‍ നിന്നുള്ള രേഖ പുറത്ത്. പ്രദേശങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രത്തിന് ഇതുവരെയും സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയിട്ടില്ലെന്നും വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയില്‍ പറയുന്നു. എയ്ഞ്ചല്‍വാലി വാര്‍ഡ് അംഗം മാത്യു ജോസഫ് മഞ്ഞപ്പള്ളിക്കുന്നേല്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കഴിഞ്ഞദിവസം വനം വന്യജീവി വകുപ്പിന്‍റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍നിന്നു നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
Read More » -
Kerala
പത്തനംതിട്ടയിൽ അവധിയില്ല,പരക്കെ വിമർശനം
പത്തനംതിട്ട:കാലവർഷം കനത്തിട്ടും പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനമുയരുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതകള്‍ ഏറെയുള്ള ജില്ലയില്‍ അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അവധി പ്രഖ്യാപിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് ഭൂരിഭാഗം രക്ഷിതാക്കള്‍ക്കുമുള്ളത്. നിരവധി പേരാണ് കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പ്രതിഷേധമറിയിച്ചത്. കാലവര്‍ഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാര്‍ഗ്ഗരേഖയിലെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കേണ്ട ഉത്തരവാദിത്തം ദുരന്തനിവാരണ അതോറിട്ടി ചെയര്‍മാൻ കൂടിയായ ജില്ലാ കളക്ടറാണ്. ഇതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാനുള്ള അധികാരം ജില്ലാ കളക്ടര്‍ക്കുണ്ട്. ജില്ലയിലാണെങ്കിൽ തിങ്കളാഴ്ച മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. മഴയുണ്ടെങ്കില്‍ സ്‌കൂളുകള്‍ക്ക് അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി വി. ശിവൻകുട്ടി ഇന്നലെ പറഞ്ഞിരുന്നു. രാവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ കുട്ടികള്‍ക്ക് പ്രയാസത്തിലാകും. മഴ പ്രയാസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെങ്കില്‍ നേരത്തെ അവധി പ്രഖ്യാപിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകള്‍ക്ക്…
Read More » -
Kerala
മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു;ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു
തിരുവനന്തപുരം:മറുനാടന്‍ മലയാളി ഓണ്‍ലൈന്റെ പ്രവര്‍ത്തനം നിലച്ചു. ഓഫിസിലെ കംപ്യൂട്ടറുകളും ക്യാമറകളും പൊലീസ് പിടിച്ചെടുത്തതിനെ തുടർന്നാണിത്.25 കംപ്യൂട്ടറുകളും നാല് ലാപ് ടോപ്പുകളുമാണ് പിടിച്ചെടുത്തത്. മറുനാടന്‍ മലയാളിയുടെ മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. ഓഫിസില്‍ എത്തരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.അതേസമയം മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഇപ്പോഴും ഒളിവിലാണ്. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല.വ്യാജവാര്‍ത്താ കേസില്‍ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എത്രയും വേഗം കീഴടങ്ങണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഷാജന്‍ സ്‌കറിയയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.ഇതിന്റെ ഭാഗമായാണ് സ്ഥാപനത്തിന്റെ കൊച്ചി ഓഫിസിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തിയത്. സംസ്ഥാന വ്യാപകമായാണ് ജീവനക്കാരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. വ്യാജവാര്‍ത്ത നല്‍കി തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്.
Read More » -
Kerala
മഴയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം:മഴയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ പറഞ്ഞു. അടിയന്തര സാഹചര്യം നേരിടാൻ റവന്യൂവകുപ്പ് സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.സ്വകാര്യ വസ്തുവിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ സ്വന്തം ചുമതലയില്‍ മുറിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Read More » -
Kerala
ഗവിയിൽ മണ്ണിടിച്ചിൽ; യാത്രാനിരോധനം
പത്തനംതിട്ട: കനത്ത മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സാഹചര്യത്തില്‍ ഗവിയിലേക്ക് സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരു അറിയിപ്പുണ്ടാകുന്ന വരെ ഗവിയിലേക്ക് സഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
Kerala
ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന രീതിയിൽ പാങ്കോട് എല്‍.പി സ്കൂൾ
എറണാകുളം:ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന രീതിയിൽ കോലഞ്ചേരി പാങ്കോട് എല്‍.പി സ്കൂൾ കെട്ടിടം.സ്കൂള്‍ മതിലിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി മണ്ണെടുത്തു മാറ്റിയതോടെയാണ് കുരുന്നുകളുടെ ജീവന് ഭീഷണിയായത്. മുപ്പത് അടി ഉയരത്തില്‍ മണ്ണ് മാറിയതോടെ മതില്‍ ഏതു നിമിഷവും ഇടിഞ്ഞു വീഴുമെന്ന അവസ്ഥയിലാണ്.100 ലധികം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. മതിലും സ്കൂള്‍ ഭിത്തിയും തമ്മില്‍ രണ്ടടി ദൂരമാണുള്ളത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മതിലിന് സമീപം വീണ്ടും മണ്ണിടിയുകയാണ്. ഇതോടെ പ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന പുതിയ കെട്ടിടം അപകടാവസ്ഥയിലായി. സ്കൂളിലെ അവധി ദിവസങ്ങള്‍ മറയാക്കി കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണെടുത്തത്. സ്കൂള്‍ പി.ടി.എയും വികസന സമിതിയും പഞ്ചായത്ത്, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസറും സ്ഥലത്ത് സന്ദര്‍ശനം നടത്തി. ആര്‍.ഡി.ഒയ്ക്ക് അടിയന്തിര റിപ്പോര്‍ട്ട് കൈമാറുമെന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചു. മണ്ണ് മാറ്റുന്നത് സംബന്ധിച്ച പെര്‍മിറ്റ് ഹാജരാക്കാൻ വില്ലേജ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഹാജരാക്കിയിട്ടില്ല. ഉയര്‍ന്ന കുന്നിന്റെ മുകളിലാണ് സ്കൂള്‍ സ്ഥിതി…
Read More » -
Kerala
മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ടു
മലപ്പുറം:നിലമ്ബൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍ പെട്ടു. ഇന്ന് പുലര്‍ച്ച് മൂന്ന് മണിയോടെയാണ് സംഭവം. നിലമ്ബൂര്‍ അമരമ്ബലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബമാണ് കുതിര്‍പ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടു. ഇവർ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ ഒരു സ്ത്രീയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. എന്നാൽ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കണ്ടെത്താൻ ഉള്ളത്. അതിരാവിലെ ക്ഷേത്രത്തിൽ ബലിയർപ്പിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കായി എത്തിയവരാണ് ഇവരെന്നാണ് വിവരം.
Read More » -
Kerala
തെങ്ങു വീണ് വീട്ടമ്മ മരിച്ചു
വടക്കഞ്ചേരി: കനത്ത മഴയില്‍ കണക്കൻതുരുത്തി പല്ലാറോഡില്‍ തെങ്ങ് വീണ് നെല്‍പ്പാടത്ത് പണിയെടുത്തിരുന്ന തൊഴിലാളി മരിച്ചു.പല്ലാറോഡ് മിച്ചഭൂമിയില്‍ താമസിക്കുന്ന മണിയുടെ ഭാര്യ തങ്കമണി (53)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. തങ്കമണി ഉള്‍പ്പെടെ മൂന്ന് സ്ത്രീകളാണ് പണിയെടുത്തുകൊണ്ടിരുന്നത്.ഈ സമയം സമീപത്തെ പുരയിടത്തിൽ നിന്ന തെങ്ങ് അടിഭാഗം പൊട്ടി പാടത്തേക്ക് വീഴുകയായിരുന്നു. തെങ്ങിനടിയില്‍പ്പെട്ട തങ്കമണി തൽക്ഷണം മരിച്ചു. മക്കള്‍: വിനു, വിനിത, വിൻസി, ജിൻസി, വിനീഷ്, ജിനീഷ്.
Read More » -
India
ടാക്സി ഡ്രൈവർമാരെ വാഹനത്തിൽ കിടത്തരുത്;ഹോട്ടലിൽ അവർക്കായി റൂമുകൾ ഒരുക്കണം: തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: ടാക്സി ഡ്രൈവർമാരെ വാഹനത്തിൽ കിടത്തരുതെന്നും അവർക്കായി ഹോട്ടലിൽ മുറികൾ ഒരുക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സ്റ്റാലിൻ പറഞ്ഞു.ഇത് സംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അതിഥികള്‍ക്കൊപ്പമെത്തുന്ന ഡ്രൈവര്‍മാര്‍ കാറില്‍ കിടന്നുറങ്ങേണ്ട അവസ്ഥയുണ്ട്. ഡ്രൈവര്‍മാര്‍ക്ക് മതിയായ വിശ്രമവും ഉറക്കവും ഇല്ലാത്തത് വാഹനാപകടങ്ങളുടെ എണ്ണം കൂടാന്‍ കാരണമാകുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാര്‍ക്കും ഹോട്ടലുകളില്‍ മുറിയൊരുക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. എത്ര കാറുകള്‍ക്കാണോ പാര്‍ക്കിംഗ് ഉള്ളത് അത് അനുസരിച്ചുള്ള കിടക്കകളും ഹോട്ടലില്‍ വേണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. എട്ട് കിടക്കകള്‍ വീതമുള്ള ഡോര്‍മെട്രികള്‍ ഡ്രൈവര്‍മാര്‍ക്കായി ഒരുക്കണം. ഡോര്‍മെട്രികളില്‍ ശുചിമുറി, കുളിമുറി സൗകര്യങ്ങളും ഉറപ്പാക്കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
Read More »