Month: July 2023
-
Kerala
ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ പുറപ്പെടുന്ന സമയം 10 മിനിറ്റുകൂടി നീട്ടി
ആലപ്പുഴ – കൊല്ലം പാസഞ്ചര്‍ പുറപ്പെടുന്ന സമയം 10 മിനിറ്റുകൂടി നീട്ടി.വൈകിട്ട് 5.25ന് ആലപ്പുഴയില്‍ എത്തുന്ന എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാര്‍ക്ക് കൊല്ലത്തേക്ക് യാത്ര തുടരാൻ സൗകര്യം ഒരുക്കുന്ന തരത്തിലാണ് ട്രെയിൻ സമയം 10 മിനിറ്റുകൂടി ദീർഘിപ്പിച്ചു നൽകിയത്. ഇനി മുതല്‍ എറണാകുളത്തു നിന്നും വരുന്ന പാസഞ്ചര്‍ ആലപ്പുഴയില്‍ എത്താതെ കൊല്ലം പാസഞ്ചര്‍ ആലപ്പുഴയില്‍ നിന്നു പുറപ്പെടില്ലെന്നും യാത്രക്കാര്‍ക്ക് ട്രെയിൻ മാറിക്കയറുന്നതിനായി ആവശ്യമായ സന്ദര്‍ഭങ്ങളില്‍ 5 മിനിറ്റ് അധികം നല്‍കി 5.45നു മാത്രമേ കൊല്ലം പാസഞ്ചര്‍ പുറപ്പെടുവെന്നും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു.
Read More » -
Kerala
പത്തനംതിട്ട തിരുമൂലപുരത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി; പള്ളി തകർന്നു വീണു
പത്തനംതിട്ട:തിരുവല്ല തിരുമൂലപുരത്ത് നൂറോളം വീടുകളില്‍ വെള്ളം കയറി. തിരുമൂലപുരം ആറ്റുമാലി, പുളിക്കത്തറ, മംഗലശ്ശേരി എന്നീ കോളനികളിലെ വീടുകളിലാണ് ഇന്ന് രാവിലെയോടെ വെള്ളം കയറിയത്.മണിമലയാറ്റില്‍ നിന്നും നേരിട്ട് വെള്ളം കയറുന്ന പ്രദേശങ്ങളാണ് ഇത്. ഈ ഭാഗങ്ങളിൽ നിന്നും 130 പേരെയോളം എസ്.എൻ.വി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്ബിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്ബില്‍ എത്തുന്നവര്‍ക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയതായി തഹസില്‍ദാര്‍ പറഞ്ഞു. അതേസമയം തിരുവല്ല നിരണം പനച്ചിമൂട്ടില്‍ 135 വര്‍ഷത്തോളം പഴക്കമുള്ള സി.എസ്.ഐ പള്ളി തകർന്നു വീണു.പനച്ചിമൂട് എസ് മുക്ക് ജംങ്ഷന് സമീപമുള്ള സി.എസ്.ഐ പള്ളിയാണ് തകര്‍ന്നു വീണത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം. ഭയാനകമായ ശബ്ദത്തോടെ പള്ളി തകര്‍ന്നു വീഴുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. തകര്‍ന്നുവീണ പള്ളിയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ആളപായമില്ല.
Read More » -
Kerala
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ ലൈംഗികാധിക്രമം; വയോധികൻ അറസ്റ്റിൽ
എടപ്പാള്‍: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാധിക്രമം നടത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ജില്ലയില്‍ തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി സ്വദേശി കളത്തില്‍ പറമ്ബില്‍ ദിവാകരനാണ് ചങ്ങരംകുളം പൊലീസിന്‍റെ പിടിയിലായത്. ബസിന്‍റെ പിൻസീറ്റിലിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച 75 കാരനെതിരെ പോക്‌സോ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. എടപ്പാള്‍ പട്ടാമ്ബി റോഡില്‍ ഓടുന്ന സ്വകാര്യ ബസ്സില്‍ തിങ്കളാഴ്ച രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ്സ് നിര്‍ത്തി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
Kerala
മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടങ്ങൾ
തൃശൂർ:അതിശക്ത മഴയ്ക്കിടയിൽ തൃശൂരിലുണ്ടായ മിന്നല്‍ ചുഴലിയില്‍ ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും വൻ നാശനഷ്ടങ്ങൾ. മരങ്ങളും വൈദ്യുതി പോസ്റ്റുകളും ഉൾപ്പെടെ കടപുഴകി വീണ് നിരവധി വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതാണ് വിവരം. അതേസമയം അടുത്ത 2 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്.
Read More » -
Kerala
സിഗരറ്റിന്റെ പൈസ ചോദിച്ചതിന് കടയുടമയേയും ഭാര്യയേയും ആക്രമിച്ച യുവാക്കൾ അറസ്റ്റിൽ
കരുനാഗപ്പള്ളി: കടയില്‍ അതിക്രമിച്ച് കയറി ഉടമയെയും ഭാര്യയെയും മര്‍ദിച്ച് പരിക്കേല്‍പിച്ചവര്‍ പിടിയില്‍. പത്തനംതിട്ട പ്രമാടം, വി.കോട്ടയം, വെട്ടൂര്‍കാട്ടില്‍ വീട്ടില്‍ പ്രവീണ്‍ (24), പത്തനംതിട്ട, തണ്ണിത്തോട് ശ്രീക്കുട്ടൻ (22) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കുലശേഖരപുരം, കോട്ടയ്ക്കപുറം പുതുമണ്ണേല്‍ വീട്ടില്‍ ഉദയകുമാറിനെയും ഭാര്യയെയുമാണ് മര്‍ദിച്ചത്. ഞായറാഴ്ച വൈകീട്ടോടെ വള്ളിക്കാവ് ബോട്ട് ജെട്ടിക്ക് സമീപമുള്ള ഉദയകുമാറിന്‍റെ കടയില്‍ പ്രതികള്‍ സിഗരറ്റ് വാങ്ങാൻ എത്തിയിരുന്നു. സിഗരറ്റിന്‍റെ വില ഗൂഗിള്‍ പേ ആയി നല്‍കാതെ പണമായി നല്‍കാമോയെന്ന് കടയുടമ ഉദയകുമാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്.
Read More » -
India
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെ കാർ കിണറ്റിൽവീണ് ആറ് മരണം
ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരുടെ കാർ കിണറ്റിൽവീണ് ആറ് മരണം.സംഭവത്തിൽ മറ്റ് മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജാര്‍ഖണ്ഡില്‍ ദേശീയപാത-33-ല്‍ ഹസാരിബാഗിലെ പദ്മ ബ്ലോക്കിന് കീഴിലുള്ള റോമി ഗ്രാമത്തിന് സമീപമാണ് സംഭവം. നിയന്ത്രണം നഷ്ടമായ കാര്‍ മോട്ടോര്‍ സൈക്കിളില്‍ ഇടിച്ച ശേഷം കിണറ്റില്‍ വീഴുകയായിരുന്നു.ഹസാരിബാഗിലെ മണ്ടായി ഗ്രാമവാസികളാണ് മരിച്ചവര്‍. ദര്‍ഭംഗയില്‍ നിന്ന് കാളി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പൊലീസിന്‍റെയും പ്രദേശവാസികളുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മരിച്ചവരുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Read More » -
Crime
അവിഹിതഗർഭം;ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി
ചെന്നൈ: അവിഹിതഗര്‍ഭത്തിന്റെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ബ്ലേഡ് കൊണ്ട് കഴുത്തറത്തു ഭാര്യയെ യുവാവ് കൊലപ്പെടുത്തി. കടലൂര്‍ ജില്ലയിലെ ചിദംബരത്തിന് സമീപം കീഴ്‌അറുവംപേട്ട് സ്വദേശി ചിലമ്ബരശനാണ്(29) ഭാര്യ റോജയെ (25) കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്ബായിരുന്നു ഇരുവരെയും വിവാഹം നടന്നത്.എന്നാല്‍ റോജ നാല് മാസം ഗര്‍ഭിണിയായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി.തുടർന്ന് ബ്ലേഡുകൊണ്ട് ചിലമ്പരശൻ റോജയുടെ കഴുത്തറുക്കുകയായിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന ചിലമ്ബരശന്റെയും സീര്‍ക്കാഴി സ്വദേശിനി റോജയുടെയും വിവാഹം മേയ് നാലിനാണ് നടന്നത്. വിവാഹത്തിന് മുമ്ബ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധത്തിലാണ് റോജ ഗര്‍ഭം ധരിച്ചത്.വിവരമറിഞ്ഞ ചിലമ്പരശൻ ഭാര്യയെ അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു.
Read More » -
India
നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന യുവതിയെ അറസ്റ്റ് ചെയ്തു
ചെന്നൈ:നവജാത ശിശുവിനെ കുളത്തിലെറിഞ്ഞ് കൊന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.വേളാച്ചേരി ഏരിക്കര ശശിനഗര്‍ സ്വദേശിനി സംഗീത (26) യാണ് അറസ്റ്റിലായത്. ഇവരുടെ വീട്ടിനടുത്തുള്ള കുളത്തില്‍ നിന്നാണ് പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. അയല്‍വാസിയിൽ ഉണ്ടായ കുഞ്ഞിനെയാണ് കുളത്തിലെറിഞ്ഞത്.സംഗീതയ്ക്ക് ഭര്‍ത്താവും രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്. വയര്‍ വലുതായിരിക്കുന്നതു കണ്ട് ഭര്‍ത്താവും ബന്ധുക്കളും ചോദിച്ചപ്പോള്‍ ഗ്യാസിന്റെ അസുഖമാണെന്നാണ് സംഗീത പറഞ്ഞിരുന്നത്.ഇതിനായി മരുന്നുകളും കഴിക്കാറുണ്ടായിരുന്നു. വീട്ടിലെ ശൗചാലയത്തിലാണ് സംഗീത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഭര്‍ത്താവ് വരുന്നതിന് മുമ്ബ് കുഞ്ഞിനെ അടുത്തുള്ള കുളത്തിലെറിയുകയായിരുന്നു.
Read More » -
India
റോഡിന് നടുവിലെ കൂറ്റൻ ഗർത്തത്തിൽ മൂക്കുകുത്തി കാർ
ലഖ്നൗ: റോഡിന് നടുവില്‍ പൊടുന്നനെ രൂപപ്പെട്ട കൂറ്റന്‍ ഗര്‍ത്തത്തില്‍ കാര്‍ പാതി പൂണ്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍. ഉത്തർപ്രദേശിലെ ലഖ്‌നൗവിലുള്ള ബൽറാംപൂർ ആശുപത്രിക്ക് സമീപമാണ് റോഡ് തകര്‍ന്നത്. റോഡിന് നടുവിൽ രൂപപ്പെട്ട ഗർത്തത്തിലേക്ക് കാർ പൂര്‍ണമായി വീഴാൻ പോകുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കാറിന്‍റെ മുൻഭാഗം വലിയ ഗർത്തത്തിലേക്ക് ചരിഞ്ഞെങ്കിലും പൂർണമായി ഗർത്തത്തിലേക്ക് വീഴാത്തതിനാൽ ഡ്രൈവർ രക്ഷപെടുകയായിരുന്നു.
Read More » -
Health
അറിഞ്ഞിരിക്കേണ്ട നാട്ടു ചികിത്സകള്‍
101 നാട്ടു ചികിത്സകള്‍ 1. ഉളുക്കിനു സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക 2. പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക 3. തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക 4. ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക 5. കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‍ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക 6. മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക 7. വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക 8. ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക. 9. കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക 10. ചൂട് കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക 11. ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്പ് ഒരോ ടീസ്പൂണ്‍ വീതം തേന്‍ കഴിക്കുക 12.…
Read More »