CrimeNEWS

മംഗലാപുരത്ത് യുവാവിനെ വെട്ടിക്കൊന്നു

മംഗലാപുരം:ചന്നരായപട്ടണ ടൗണില്‍ യുവാവ് വെട്ടേറ്റ് മരിച്ചു.നിരവധി കേസുകളില്‍ പ്രതിയായ മാസ്തിഗൗഡ എന്ന കൃഷ്ണയാണ് (30) മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.പട്ടാപ്പകല്‍ ആളുകള്‍ കണ്ടുനില്‍ക്കെയാണ് യുവാവിനെ വെട്ടിക്കൊന്നത്. ധനലക്ഷ്മി മൂവി തീയേറ്ററിന് മുന്നില്‍ കാറില്‍ എത്തിയ സംഘമാണ് അക്രമത്തിന് പിന്നിൽ.  രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി തലയിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും തുരുതുരാ വെട്ടുകയായിരുന്നു എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

Signature-ad

യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. അക്രമ കാരണം അറിവായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.അതേസമയം ഇയാൾ ബജ്രംഗദൾ പ്രവർത്തകനും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം കൊടുത്ത ആളാണെന്നും നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: