CrimeNEWS

പിടികൂടിയ 22 കിലോ കഞ്ചാവില്‍ തൊണ്ടിയായി അവശേഷിച്ചത് 100 ഗ്രാം! എലി തിന്നെന്ന് പോലീസ്; പ്രതികളെ റെവുതേവിട്ട് കോടതി

ചെന്നൈ: പിടിച്ചെടുത്ത 22 കി.ഗ്രാം കഞ്ചാവില്‍ 21.9 കി.ഗ്രാം കഞ്ചാവും എലികള്‍ ഭക്ഷിച്ചതായി പോലീസ് കോടതിയില്‍. ചെന്നൈ മറീന പോലീസാണ് തൊണ്ടിമുതല്‍ നഷ്ടപ്പെട്ടതിന് വിചിത്രമായ കാരണം അറിയിച്ചത്. ഇതോടെ കഞ്ചാവ് കേസിലെ പ്രതികളായ രണ്ടുപേരെയും കോടതി വെറുതേവിട്ടു.

2020-ലാണ് രാജഗോപാല്‍, നാഗേശ്വര റാവു എന്നിവരെ 22 കിലോ കഞ്ചാവുമായി ചെന്നൈ മറീന പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്കെതിരേ എന്‍.ഡി.പി.എസ്. കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു.

Signature-ad

എന്നാല്‍, 50 ഗ്രാം കഞ്ചാവാണ് പോലീസ് തൊണ്ടിമുതലായി കോടതിയില്‍ സമര്‍പ്പിച്ചത്. ബാക്കി 50 ഗ്രാം കഞ്ചാവ് ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചതായും കോടതിയെ അറിയിച്ചു. ഇതോടെയാണ് പിടിച്ചെടുത്ത കഞ്ചാവില്‍ ബാക്കി 21.9 കിലോ എവിടെപ്പോയെന്ന് കോടതി ചോദിച്ചത്. പോലീസ് സ്റ്റോറില്‍ സൂക്ഷിച്ച 21.9 കിലോ കഞ്ചാവും എലികള്‍ കഴിച്ചുതീര്‍ത്തെന്നായിരുന്നു പോലീസിന്റെ പ്രതികരണം. ഇതോടെ കുറ്റപത്രത്തില്‍ പരാമര്‍ശിച്ച അത്രയും അളവ് കഞ്ചാവ് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ പ്രതികളായ രണ്ടുപേരെയും കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.

Back to top button
error: