Month: July 2023

  • Kerala

    സാമ്പത്തിക പ്രതിസന്ധിമൂലം കൂട്ടആത്മഹത്യാശ്രമം; ഒഴുക്കില്‍പ്പെട്ട മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ തുടരുന്നു

    മലപ്പുറം: നിലമ്പൂര്‍ അമരമ്പലത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ട മുത്തശ്ശിയെയും കൊച്ചുമകളെയും കണ്ടെത്താനായില്ല. ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ദൗത്യസംഘം ഇന്നും തുടരും. അമരമ്പലം സ്വദേശികളായ മുത്തശ്ശി സുശീല (60), കൊച്ചുമകള്‍ അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. അമരമ്പലത്തെ ക്ഷേത്രക്കടവില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയാണ് അഞ്ചംഗ കുടുംബം ഒഴുക്കില്‍പ്പെട്ടത്. അമരമ്പലത്തെ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കുടുംബമാണ് കുതിരപ്പുഴയിലെ ഒഴുക്കില്‍ അകപ്പെട്ടത്. ഇവരില്‍ രണ്ടു കുട്ടികളെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കുട്ടികളുടെ അമ്മ സന്ധ്യയെ മൂന്നുകിലോമീറ്റര്‍ അകലെനിന്നു കണ്ടെത്തി. എന്നാല്‍ സുശീലയെയും അനുശ്രീയെയും കാണാതാകുകയായിരുന്നു. കുതിരപ്പുഴയില്‍ ബുധനാഴ്ച രാവിലെ മുതല്‍ ഫയര്‍ ഫോഴ്‌സ്, നാട്ടുകാര്‍, ഇആര്‍എഫ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ വ്യാപക തെരച്ചിലാണ് നടന്നത്. തെരച്ചിലിനായി ബോട്ട് ഉള്‍പ്പെടെ എത്തിച്ചിരുന്നു. കനത്ത മഴ പെയ്തതിനാല്‍ നദിയില്‍ അതിശക്തമായ ഒഴുക്കാണ്. അതേസമയം, സാമ്പത്തിക പ്രതിസന്ധി മൂലം കുടുംബം പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ് വിവരം. ഇവരുടെ വീട് ഇടിഞ്ഞു വീണതിനാല്‍…

    Read More »
  • India

    വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കുറയും; കേരളത്തിൽ ഇല്ല 

    തിരുവനന്തപുരം: വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനിൽ ടിക്കറ്റ് നിരക്ക് കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്.പക്ഷേ കേരളത്തിലെ യാത്രക്കാര്‍ക്ക് ആശ്വസിക്കാനുള്ള വകയില്ലെന്നാണ് സൂചന. യാത്രക്കാരുടെ എണ്ണം കുറവുള്ള പാതകളില്‍ സര്‍വ്വീസുകളെ കൂടുതല്‍ ജനകീയമാക്കാൻ വേണ്ടിയാണ് നിരക്ക് കുറയ്ക്കുന്നതിനുള്ള നീക്കം. എന്നാല്‍ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്ത് തന്നെയുള്ള കേരളത്തിലെ വന്ദേഭാരത് സര്‍വ്വീസുകള്‍ക്ക് ഈ നിരക്കിളവ് ബാധകമായേക്കില്ല. കഴിഞ്ഞ ദിവസം റെയില്‍വേ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമത് ഉള്ളത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനവുമാണ്. യാത്രക്കാരുടെ എണ്ണത്തില്‍ തൊട്ട് പിന്നാലെയുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം മാത്രമാണ്. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി വിലയിരുത്തുന്നത്. മറ്റ് പാതകളിലെ…

    Read More »
  • Crime

    വിദേശവനിതയെ ‘തൊട്ടുപാത്തു’; വീഡിയോ വൈറലായതോടെ പ്രതി ‘അകപ്പെട്ടു’

    ജയ്പുര്‍: പൊതുനിരത്തില്‍ വിദേശവനിതയോട് അപമര്യാദയായി പെരുമാറിയ കേസില്‍ പ്രതി പിടിയില്‍. രാജസ്ഥാനിലെ ബാരന്‍ സ്വദേശിയായ കുല്‍ദീപ് സിങ് സിസോദിയ(40)യെയാണ് ബിക്കാനേര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം ജയ്പുരിലാണ് വിനോദസഞ്ചാരിയായ ബ്രിട്ടീഷ് യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. നടന്നുപോവുകയായിരുന്ന യുവതിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ഒപ്പംനടന്ന് ശല്യപ്പെടുത്തുകയുമായിരുന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ അടക്കമുള്ളവരും അതിക്രമത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് നാണക്കേടുണ്ടാക്കുന്നതാണെന്നും ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നുമായിരുന്നു സ്വാതി മാലിവാളിന്റെ പ്രതികരണം. സിന്ധി ക്യാമ്പിന് സമീപത്തുള്ള ഹോട്ടലിന് മുന്നില്‍വെച്ചാണ് യുവതിക്ക് നേരേ അതിക്രമം നേരിട്ടതെന്നാണ് പോലീസ് പറയുന്നത്. ഹോട്ടല്‍ രേഖകള്‍ പരിശോധിച്ച് യുവതിയുടെ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും യുവതിയെ ഇതുവരെ ബന്ധപ്പെടാനായിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതിനിടെ, സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ പ്രതിയായ കുല്‍ദീപ് സിങ് മീശ വടിച്ച് വേഷംമാറിയാണ് നടന്നിരുന്നത്. എന്നാല്‍,…

    Read More »
  • NEWS

    മഴക്കാലം; കോഴികളുടെ രോഗങ്ങളും അവയ്ക്കുള്ള പൊടിക്കൈകളും

    മഴക്കാലമായാൽ സാധാരണ കോഴികൾക്ക് വരുന്ന അസുഖങ്ങളിൽ ഒന്ന് കോഴികൾ എപ്പോഴും തൂങ്ങി നിൽക്കുന്നതായി കാണപ്പെടുന്നതാണ്.തലയിൽ കുരുപ്പ് വരുക, വലിവുണ്ടാവുക, തുമ്മലും ചീറ്റലും പനിയുമൊക്കെ ഉണ്ടാകുക,തൊണ്ടയിൽ നിന്ന്  കുറുകൽ ശബ്ദം കേൾക്കുക തുടങ്ങിയവയൊക്കെ കോഴികളിൽ മഴക്കാലത്ത് കാണാം. അതിനൊക്കെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ നാടൻ മരുന്നുകൾ ഉണ്ട്.നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാവുന്ന ആ മരുന്നുകൾ എന്തൊക്കെയാണെന്ന് നോക്കാം. ഒരു പിടി വേപ്പിലയെടുക്കുക, കൂടെ ഒരു തുടം വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ എടുക്കുക. അര ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് അരയ്ക്കുക. പനിയുണ്ടെങ്കിൽ ഇത്രയും സാധനങ്ങൾക്കൊപ്പം തുളസിയിലയും കൂടെ ചേർക്കുക. ഇതെല്ലാം കൂടെ ചേർത്ത് നല്ല സോഫ്റ്റ് ആയി അരച്ചെടുക്കുക. ഈ അരപ്പു കോഴിയുടെ വായ തുറന്നിട്ട് വച്ചുകൊടുക്കുക. കോഴി ഇറക്കിക്കൊള്ളും. അരപ്പു നല്ല വെള്ളം പോലെ ആകരുത്. കുറുക്ക് പരുവത്തിൽ അരച്ചെടുക്കുക. അതുപോലെ ചില കോഴികളുടെ പൂവിൽ നിറയെ കുരുപ്പുകൾ വരാറുണ്ട്. അങ്ങനെ വരുകയാണെങ്കിലും ഈ അരപ്പു…

    Read More »
  • Crime

    കിലോയ്ക്ക് വില 120; തോട്ടത്തില്‍നിന്ന് കടത്തിയത് ഒന്നരലക്ഷത്തിന്റെ തക്കാളി

    ബംഗളൂരു: തക്കാളി വില കുതിച്ചുയരുന്നതിനിടെ കര്‍ണാടക ഹാസനിലെ തോട്ടത്തില്‍ നിന്ന് ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന തക്കാളി മോഷണം പോയി. ബേലൂര്‍ താലൂക്കില്‍പ്പെടുന്ന സോമനഹള്ളിയിലെ തോട്ടത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നതെന്ന് പോലീസ് പറഞ്ഞു. തോട്ടം ഉടമ ധരണി കഴിഞ്ഞദിവസം തോട്ടത്തിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. തക്കാളികള്‍ രണ്ട് ദിവസത്തിനുള്ളില്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. എന്നാല്‍, ബുധനാഴ്ച രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. തക്കാളിച്ചെടികള്‍ ഭൂരിഭാഗവും ഒടിഞ്ഞനിലയിലായിരുന്നു. വിളഞ്ഞ തക്കാളി തിരഞ്ഞുപിടിച്ച് പറിച്ചെടുത്താണ് കള്ളന്മാര്‍ കടന്നത്. ധരണിയുടെ പരാതിയില്‍ ഹലേബീഡു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏകദേശം 50-60 ചാക്കുകളുമായി ഫാമില്‍ കയറിയ മോഷ്ടാക്കള്‍ ഒന്നരലക്ഷം വിലവരുന്ന തക്കാളികള്‍ ഇതില്‍ നിറച്ച് കടന്നുകളയുകയായിരുന്നെന്നാണ് പരാതി. സമീപപ്രദേശങ്ങളിലെയും ടോള്‍ബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരുകയാണ്. തോട്ടത്തെക്കുറിച്ചും സമീപപ്രദേശത്തെക്കുറിച്ചും അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരുവില്‍ തക്കാളി വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 100 മുതല്‍ 120 വരെ രൂപയായിരുന്നു ഇന്നലെ ബെഗളൂരുവില്‍ തക്കാളിയുടെ വില.…

    Read More »
  • Kerala

    എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും എന്‍ജിനീയറിങ് പ്രവേശനം; വേണ്ടത് പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്ക് മാത്രം, ഉത്തരവിറക്കി സര്‍ക്കാര്‍

    തിരുവനന്തപുരം; ഒഴിവുണ്ടാവുന്ന എന്‍ജിനീയറിങ് സീറ്റുകളില്‍ എന്‍ട്രന്‍സ് എഴുതാത്തവര്‍ക്കും പ്രവേശനത്തിന് സര്‍ക്കാര്‍ ഉത്തരവ്. സര്‍ക്കാര്‍ നിയന്ത്രിത, സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സംസ്ഥാനത്തെ 130 എന്‍ജിനീയറിങ് കോളജുകളില്‍ എന്‍ട്രന്‍സ് കമ്മിഷണറുടെ അലോട്ട്‌മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിലാണ് പ്രവേശനം. പ്ലസ് ടുവിന് 45 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് പ്രവേശനം ലഭിക്കും. പഠിക്കാന്‍ കുട്ടികളില്ലാത്തതിനാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് ഇളവ് നല്‍കിയത്. ഇതുപ്രകാരം എന്‍ട്രന്‍സ് കമ്മിഷണര്‍ പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്യും. എന്‍ആര്‍ഐ ക്വോട്ടയിലൊഴികെ എന്‍ട്രന്‍സ് യോഗ്യത നേടാത്തവര്‍ക്ക് പ്രവേശനം ലഭിക്കുമായിരുന്നില്ല. പ്ലസ്ടു മാര്‍ക്കും എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും തുല്യമായി പരിഗണിച്ചാണ് എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നത്. 480 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളിലോരോന്നിലും 10മാര്‍ക്കെങ്കിലും കിട്ടിയാലേ റാങ്ക്പട്ടികയിലുള്‍പ്പെടൂ. ഇതുപോലും ലഭിക്കാത്തവര്‍ക്കും, എന്‍ട്രന്‍സ് പരീക്ഷയെഴുതാത്തവര്‍ക്കും ഇനി പ്രവേശനം കിട്ടും. ഈ വിദ്യാര്‍ത്ഥികളുടെ പട്ടിക സാങ്കേതിക സര്‍വകലാശാല അംഗീകരിക്കണം. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടുവിന് 45 ശതമാനം മാര്‍ക്കോടെ വിജയമാണ് പ്രവേശനത്തിനുള്ള എഐസിടിഇ മാനദണ്ഡം. സാങ്കേതിക സര്‍വകലാശാലയില്‍ ഫിസിക്‌സ്, കെമിസ്ട്രി,…

    Read More »
  • യാചകര്‍ തമ്മില്‍ തര്‍ക്കം; തമിഴ്‌നാട് സ്വദേശി കുത്തേറ്റു മരിച്ചു, പ്രതി കീഴടങ്ങി

    കൊച്ചി: നഗരമധ്യത്തില്‍ മാധ്യവയസ്‌കന്‍ കുത്തേറ്റ് മരിച്ചു. എറണാകുളം സൗത്ത് എംജി റോഡില്‍ ജോസ് ജങ്ഷനു സമീപമാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ സാബു എന്നയാളാണ് മരിച്ചതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം പ്രതി മട്ടാഞ്ചേരി സ്വദേശി റോബിന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് പ്രാഥമിക വിവരം. ഭിക്ഷ യാചിക്കുന്നവര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും സൂചനയുണ്ട്. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.  

    Read More »
  • India

    ഹരിയാനയിൽ 29 മുൻ ബി.ജെ.പി എം.എല്‍.എമാർ കോൺഗ്രസിൽ ചേർന്നു

    ഗുഡ്ഗാവ്: ഹരിയാന ബിജെപിയിൽ നിന്ന് കൂട്ട കൊഴിഞ്ഞു പോക്ക്.29 മുൻ ബി.ജെ.പി എം.എല്‍.എമാർ ഉൾപ്പെടെ നിരവധി പേർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് ‘റിവേഴ്‌സ് ഓപറേഷൻ ലോട്ടസ്’ ആണെന്നാണ് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ സംഭവത്തിൽ പ്രതികരിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായി കാറ്റ് വീശുകയാണെന്ന് ദീപേന്ദര്‍ ഹൂഡ പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗവും സര്‍ക്കാരിന്റെ ഭരണത്തില്‍ മടുത്തിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ഈ സര്‍ക്കാരിനെ പുറത്താക്കാൻ ജനങ്ങള്‍ മനസിലുറപ്പിച്ചുകഴിഞ്ഞിട്ടുണ്ടെന്നും ഭിവാനിയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ദീപേന്ദര്‍ വ്യക്തമാക്കി. മനോഹര്‍ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ അഴിമതിയില്‍ പ്രതിഷേധിച്ചാണ് നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കെന്നാണ് സൂചന.

    Read More »
  • India

    എന്‍സിപിയുടെ വിമതര്‍ വന്നതിൽ അതൃപ്തി;അടിയന്തര യോഗം വിളിച്ച് ഷിന്‍ഡെ

    മുംബൈ:മഹാരാഷ്ട്രയിലെ സഖ്യത്തിലേക്ക് എന്‍സിപിയുടെ വിമതര്‍ വന്നതോടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ഏക്‌നാഥ് ഷിന്‍ഡെ അടിയന്തര യോഗം വിളിച്ചു. രണ്ട് മാസം മുമ്ബ് എന്‍സിപിയുമായുള്ള സഖ്യം സാധ്യമല്ലെന്ന് ഷിന്‍ഡെ പക്ഷം പറഞ്ഞിരുന്നു. എന്‍സിപി ഞങ്ങളെ വഞ്ചിച്ച പാര്‍ട്ടിയാണ്. അധികാരമുണ്ടെങ്കില്‍ പോലും അവര്‍ക്കൊപ്പം നില്‍ക്കാനാവില്ലെന്നാണ് ഷിന്‍ഡെ പക്ഷത്തിന്റെ വക്താവായ സഞ്ജയ് ഷിര്‍സത്ത് പറഞ്ഞത്. ബിജെപി എന്‍സിപിയെ ഒപ്പം ചേര്‍ത്താല്‍, മഹാരാഷ്ട്ര ഒരിക്കലും അത് ഇഷ്ടപ്പെടില്ല. ഞങ്ങള്‍ സഖ്യം വിടാന്‍ തീരുമാനിച്ചത്, കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം നില്‍ക്കുന്നത് ജനങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് കൊണ്ടാണെന്നും ഷിര്‍സത്ത് പറഞ്ഞു.

    Read More »
  • Kerala

    കിഴക്കമ്ബലം കിറ്റെക്സ് ഗാര്‍മെന്റ്‌സിലെ ജീവനക്കാരൻ ഫ്ലാറ്റിന്റെ മുകളിൽ നിന്നും വീണുമരിച്ചു

    കൊച്ചി:ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് വീണ്  യുവാവ് മരിച്ചു.കാസര്‍കോട് ഹോസ്ദുര്‍ഗ് തോയമ്മാല്‍ കണ്ടത്തില്‍ വീട്ടില്‍ ഭാസ്കരന്റെ മകൻ രതീഷാണ് (37) മരിച്ചത്. കിഴക്കമ്ബലം കിറ്റെക്സ് ഗാര്‍മെന്റ്‌സിലെ ജീവനക്കാരനായിരുന്നു. അറയ്ക്കപ്പടിയിലെ ഫ്ലാറ്റില്‍ ജൂലൈ ഒന്നിന് രാത്രി 10.30ന് ആയിരുന്നു സംഭവം. കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലര്‍ച്ചെ മരിച്ചു.

    Read More »
Back to top button
error: