KeralaNEWS

റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു

റാന്നി:നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു.പത്ര ഏജന്റായ സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.റാന്നിയിൽ നിന്ന് പത്രം ശേഖരിച്ച്‌  വാളക്കുഴിയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.മഴയിൽ‌ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡില്‍ ഉണ്ടായിരുന്ന സംരക്ഷണവേലി തകര്‍ത്ത് മറിയുകയായിരുന്നു.വെള്ളിയറ പ്ലാച്ചേരിയിൽ ആയിരുന്നു അപകടം.ചുഴന സ്വദേശിയാണ് സജു.

 

Signature-ad

വാഹനത്തില്‍ സജു മാത്രമാണ് ഉണ്ടായിരുന്നത്.ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായ പരിക്കുകളില്ലെന്നാണ് വിവരം.

Back to top button
error: