പത്തനംതിട്ട:രാജ്യത്തെ ഏറ്റവും മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിരയിൽ കോഴഞ്ചേരി സെൻ്റ് തോമസ് കോളേജും
ഇടംപിടിച്ചു.നാക് അക്രഡിറ്റേഷനിൽ A++ നേടിയാണ് കോളജ് കേരളത്തിന് അഭിമാനമായി മാറിയിരിക്കുന്നത്.
1953ൽ സ്ഥാപിതമായ കോളേജിന് ലഭിച്ച സപ്തതി സമ്മാനം കൂടിയാണ് ഈ അംഗീകാരം.
നാക് അക്രഡിറ്റേഷൻ മൂന്നാംതലത്തിൽ എ ഗ്രേഡ് നേടിയ കലാലയം നാലാംതലത്തിൽ 3.67 പോയിന്റോടെയാണ് A++ സ്വന്തമാക്കിയിരിക്കുന്നത്.
മികച്ച അദ്ധ്യയന നിലവാരവും റിസർച്ച് പബ്ളിക്കേഷൻ, പ്രോജക്ടുകൾ, പുസ്തക പ്രസിദ്ധീകരണങ്ങൾ, കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രാോഗ്രാമുകൾ തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങളും കോളേജിനെ മികവിൻ്റെ കേന്ദ്രമായി ഉയരുന്നതിൽ പ്രധാന പങ്കുവഹിച്ചു. അന്താരാഷ്ട്ര നിലവാരമുളള മ്യൂസിയവും ന്യൂയോർക്ക് ഹെർബേറിയൻ സൊസൈറ്റിയുടെ അംഗീകാരമുളള ഹെർബേറിയവും കോളേജിന് അംഗീകാരത്തിന് വഴിയൊരുക്കി.
സംസ്ഥാനത്തുള്ള എല്ലാ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന സർക്കാരിന്റെ ലക്ഷ്യത്തിനു പിന്നെയും ഊർജ്ജം പകരുന്ന നേട്ടമാണിത്.