Month: July 2023

  • Kerala

    പത്തനംതിട്ട – കാഞ്ഞങ്ങാട് സൂപ്പർഫാസ്റ്റ്

    വഴി: കോഴഞ്ചേരി , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , ഏറ്റുമാനൂർ , തലയോലപ്പറമ്പ് , വൈക്കം , തൃപ്പുണിത്തുറ , എറണാകുളം , തൃശ്ശൂർ , കോഴികോട് , കണ്ണൂർ , ധര്‍മ്മശാലാ , തളിപ്പറമ്പ് , പയ്യന്നൂര്‍. ■ 6:20 pm :- പത്തനംതിട്ട ■ 6:35 pm :- കോഴഞ്ചേരി ■ 7 pm       :- തിരുവല്ല ■ 7:15 pm :- ചങ്ങനാശ്ശേരി ■ 7:35 pm :- കോട്ടയം ■ 8:40 pm :- തലയോലപ്പറമ്പ് ■ 8:50 pm :- വൈക്കം ■ 9:45 pm :- എറണാകുളം ■ 12 am    :- തൃശ്ശൂർ ■ 3:05 am :- കോഴികോട് ■ 5:45 am :- കണ്ണൂർ ■ 6 am       :- ധര്‍മ്മശാലാ ■ 6:30 am :- തളിപ്പറമ്പ്…

    Read More »
  • Kerala

    ഗീതാസന്ദേശം ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകം: ജസ്റ്റിസ് കെ.ടി.തോമസ്

    കോട്ടയം: ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഗീതാസന്ദേശം ലോകത്തിനു മുഴുവന്‍ മാര്‍ഗദര്‍ശകമാണെന്ന് പദ്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി.തോമസ്. ദ്വാപരയുഗത്തിലെ ശ്രീകൃഷ്ണ കഥകള്‍ ഇന്നും പ്രസക്തമാണെന്ന് ബാലഗോകുലം 48-ാം സംസ്ഥാന വാര്‍ഷിക സമ്മേളത്തിന്റെ ഭാഗമായി നടന്ന ഗുരുപൂജ-ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. 23 വര്‍ഷം മുമ്ബ് കോഴിക്കോട് തളിക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്താണ് ബാലഗോകുലവുമായുള്ള ബന്ധം ആരംഭിക്കുന്നത്. ഭഗവദ്ഗീതയുണ്ടായത് മഹാഭാരതത്തില്‍ നിന്നാണ്. ഗീത ലോകത്തിനുള്ള ഉപദേശമാണ്. വിഷലിപ്തമായ കാളിന്ദി നദിയെ ശുദ്ധീകരിക്കാന്‍ ശ്രീകൃഷ്ണന്‍ നടത്തിയ പ്രയത്നം ഇന്നും പ്രസക്തമാണ്, അദ്ദേഹം തുടര്‍ന്നു.ഡിആര്‍ഡിഒ മുന്‍ ശാസ്ത്രജ്ഞന്‍ ഡോ. അനില്‍കുമാര്‍ രാഘവന്‍ അധ്യക്ഷനായി.

    Read More »
  • Kerala

    അച്ചാണി രവി എന്നറിയപ്പെടുന്ന രവീന്ദ്രനാഥൻ നായരുടെ കഥ പുതിയ തലമുറ അറിയേണ്ടതുണ്ട്

    ജനറൽ പിക്ചേഴ്സ് രവി എന്നും  അച്ചാണി രവി എന്നും,   കൊല്ലത്തുകാർ സ്നേഹപൂർവ്വം  രവി മുതലാളി എന്നും വിളിക്കുന്ന കെ.രവീന്ദ്രനാഥൻ നായർ ഓർമ്മയായി.    മലയാള സിനിമയെ വിശ്വചക്രവാളത്തോളം എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകളുടെ അമരക്കാരനായി നിന്ന് ലാഭേച്ഛയില്ലാതെ, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച വ്യക്തിയാണ് കെ. രവീന്ദ്രനാഥൻ. സമാന്തര സിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല. രവിക്ക് ബ്രേക്കുണ്ടാക്കിയത് 1973-ൽ പുറത്തിറങ്ങിയ ‘അച്ചാണി’യാണ്. കാരൈക്കുടി നാരായണന്റെ തമിഴ് നാടകത്തെ അടിസ്ഥാനമാക്കി തോപ്പിൽ ഭാസി തിരക്കഥയും എ. വിൻസെന്റ് സംവിധാനവും നിർവഹിച്ച ആ ചിത്രം അമ്പത് ദിവസം ഓടുകയും പതിന്നാലു ലക്ഷം രൂപ കളക്ഷൻ നേടുകയും ചെയ്തു. അന്നത് വൻനേട്ടമാണ്. ആ സിനിമ ഇറങ്ങിയതോടെ രവീന്ദ്രനാഥൻ നായർ നാട്ടുകാർക്ക് അച്ചാണി രവിയായി.   അന്വേഷിച്ചു കണ്ടെത്തിയില്ല , കാട്ടുകുരങ്ങ്, ലക്ഷപ്രഭു, തുടങ്ങിയ ഏതാനും ജനപ്രിയ ചിത്രങ്ങൾക്കു ശേഷം അരവിന്ദനെ  കൊണ്ട് കാഞ്ചനസീത എന്ന ചിത്രംസംവിധാനം…

    Read More »
  • Kerala

    പാൽനുര ചിതറി പാലരുവി വെള്ളച്ചാട്ടം

    കൊല്ലം ജില്ലയില്‍ ആര്യങ്കാവിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. കൊല്ലം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാലരുവിക്ക് ഏതാണ്ട് 91 മീറ്റര്‍ ഉയരമുണ്ട്. സഹ്യപര്‍വതനിരകളില്‍പ്പെട്ട രാജക്കൂപ്പ് മലനിരകളില്‍ നിന്നും ഉത്ഭവിച്ച് മുന്നൂറടി പൊക്കത്തില്‍ നിന്നും പാല്‍ ഒഴുകുന്നത് പോലെ വെള്ളം പതഞ്ഞ് താഴേക്ക് പതിക്കുന്നതിനാലാണ് പാലരുവിയ്ക്ക് ഈ പേര് ലഭിച്ചത്.ഉയരത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ വെള്ളച്ചാട്ടങ്ങളിൽ നാല്പതാം സ്ഥാനവും ഇതിനുണ്ട്. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികള്‍ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. (കല്ലടയാറിന്റെ തുടക്കം) രാജവാഴ്ചക്കാലം മുതല്‍ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. രാജവാഴ്ചയുടെ അവശേഷിപ്പുകളായ കുതിരലായവും ഒരു കല്‍മണ്ഡപവും ഇവിടെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുന്നു. ഇവയും സഞ്ചാരികള്‍ക്ക് ഇഷ്ടപ്പെട്ട കാഴ്ചയാണ്. പാലരുവി വെള്ളച്ചാട്ടത്തില്‍ കുളിച്ചാല്‍ അസുഖങ്ങള്‍ ഭേദമാകുമെന്ന് സമീപവാസികള്‍ക്കിടയില്‍ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുമുണ്ട്.  ഉള്‍വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നതുതന്നെയാണത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിനു സഞ്ചാരികള്‍ വരുന്ന സ്ഥലമാണിവിടം. വെള്ളച്ചാട്ടവും പരിസരപ്രദേശങ്ങളിലെ…

    Read More »
  • NEWS

    ലോകത്തിലെ 200 ല്‍ അധികം രാജ്യങ്ങളിൽ പാസ്പോർട്ട് ഇല്ലാതെ സഞ്ചരിക്കുവാൻ കഴിയുന്ന മൂന്ന് പേര്‍ ആരാണെന്നറിയാമോ ? 

    പാസ്പോർട്ട് സിസ്റ്റം ലോകത്തിൻ ആരംഭിച്ച്‌ നൂറു വര്‍ഷത്തിന് മേലെ ആയിട്ടുണ്ടാവും.ഓരോരുത്തരുടെയും ദേശീയ തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് വിദേശ യാത്രകളിലാണ് ആവശ്യം വരുന്നത്. രാജ്യാന്തര തലത്തില്‍ ഇടപെടുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരോ പ്രസിഡന്‍റോ പ്രധാമന്ത്രിയോ ഒക്കെ ആണെങ്കില്‍ അവര്‍ക്ക് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ആണുള്ളത്. എന്നാല്‍ ഇതൊന്നുമില്ലാതെ ലോകം മുഴുവൻ ഒരു തടസ്സവും കൂടാതെ യാത്ര ചെയ്യുവാൻ കഴിയുന്ന മൂന്ന് പേരുണ്ട്.ലോകത്തിലെ 200 ല്‍ അധികം രാജ്യങ്ങളിലും പാസ്പോർട്ട് ഇല്ലാതെ സന്ദര്‍ശിക്കുവാൻ കഴിയുന്ന ഈ മൂന്ന് പേര്‍ ആരാണെന്നല്ലേ? ബ്രിട്ടന്‍റെ രാജാവ്, ജപ്പാന്‍റ രാജാവും രാജ്ഞിയും എന്നീ മൂന്നു പേര്‍ക്കാണ് പാസ്പോര്‍ട്ട് ഇല്ലാതെ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നത്.ഈ മൂന്നു പേരൊഴികെ, മറ്റേതു രാജ്യത്തിന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയാല്‍ പോലും അവര്‍ പാസ്പോര്‍ട്ട് കരുതണം. ഇവരുടേത് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് അഥവാ ടൈപ് ഡി പാസ്പോര്‍ട്ട് ആണ്. സാധാരണ ആളുകള്‍ക്ക് വിദേശയാത്രയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടതു പോലുള്ള നടപടിക്രമങ്ങളൊന്നും ഇവര്‍ക്കു വേണ്ടെന്ന് മാത്രമല്ല, പ്രത്യേകാവകാശങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. മാത്രമല്ല,…

    Read More »
  • Health

    തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണം

    മൺസൂൺ കാലത്തിന്റെ വരവോടെ, പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് താരൻ.തല അധികം വിയർക്കുന്നവരിലും  ഈ പ്രശ്നം സാധാരണയാണ്.തലയിലെ ഈര്‍പ്പം അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചൊറിച്ചില്‍, തലയോട്ടിയില്‍ മൊത്തത്തിലുള്ള അസുഖകരമായ അനുഭവം എന്നിവ ഉണ്ടാക്കും. തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ കാലത്ത്, തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കെറ്റോകോണസോള്‍, സിങ്ക് പൈറിത്തിയോണ്‍ അല്ലെങ്കില്‍ സെലിനിയം സള്‍ഫൈഡ് പോലുള്ള ചേരുവകള്‍ അടങ്ങിയ വീര്യം കുറഞ്ഞ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച്‌  മുടി പതിവായി കഴുകുക. താരൻ ഉണ്ടാക്കുന്ന ഫംഗസിനെ നിയന്ത്രിക്കാനും അടരുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.  തലയോട്ടിയില്‍ ഷാംപൂ മൃദുവായി മസാജ് ചെയ്യുക, അതിന് ശേഷം കഴുകുക. അമിതമായ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് തലയോട്ടിയില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യും. മണ്‍സൂണ്‍ കാലത്ത് വായുവിലെ അധിക ഈര്‍പ്പം താരൻ ഉണ്ടാകുന്നതിന് കാരണമാകും.അതിനാൽതന്നെ ശിരോചര്‍മ്മം കഴിയുന്നത്ര വരണ്ടതാണെന്ന് ഉറപ്പാക്കുക. മുടി കഴുകിയ ശേഷം, ഒരു തൂവാല…

    Read More »
  • Food

    മീനിന് വിലക്കൂടുതൽ;മീൻ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാം

    ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസത്തിനു ദിവസം മീൻവില കുതിക്കുകയാണ്.ഇനി ഒന്നുരണ്ടു മാസത്തേക്ക് മീൻ വാങ്ങുന്നവരുടെ പോക്കറ്റ് വീശുവലയേക്കാൾ കൂടുതൽ ചോരും.വില കേൾക്കുമ്പോൾ തന്നെ മീൻ മുള്ള് നെഞ്ചിൽ കൊരുത്ത് വലിച്ചെന്നുംവരാം.ഇത്തിരി മീൻവറ്റില്ലാതെ ചോറ് ഇറങ്ങുകയുമില്ല.അപ്പോൾ എന്തുചെയ്യും ? കരയിൽ പിടിച്ചിട്ട മീന്റെ മാതിരി കണ്ണുമിഴിക്കേണ്ട, വഴിയുണ്ട്… നല്ലൊന്നാന്തരം മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം വേണ്ട ചേരുവകള്‍…   കട്ടിയുള്ള മുള്ളില്ലാതെയെടുത്ത മീന്‍ കഷ്ണം                ½ കിലോ വിനിഗര്‍                                                                                   ¼ കപ്പ് ഇഞ്ചി ചെറുതായി അരിഞ്ഞത്   …

    Read More »
  • India

    കീടനാശിനി തളിച്ച ശേഷം കൈകഴുകാതെ ആഹാരം കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

    കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.മംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം. ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഓഫീസറും കുംട ബഡ സ്വദേശിയുമായ യോഗേഷ് നായക് (42) ആണ് മരിച്ചത്. വിമോലി ഡിവിഷനില്‍ ഓഫീസറായ നായക് കീടനാശിനി തളിച്ച ശേഷം നേരെ വന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പിറ്റേന്ന് വയറുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്തു. വേദന കുറയാത്തതിനാൽ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

    Read More »
  • Kerala

    തിരുവല്ലയിലൂടെ കൂകിപ്പായുന്ന രാത്രി വണ്ടികള്‍

    തിരുവല്ലയിൽ രാത്രികാല ട്രെയിനുകളുടെ  സ്റ്റോപ്പ് പുനഃസ്ഥാപിക്കുമെന്ന റെയില്‍വേയുടെ ഉറപ്പ് ഇത്തവണയും നടപ്പായില്ല. മലബാര്‍ മേഖലയില്‍നിന്നുള്ള മൂന്നു ട്രെയിനുകള്‍ക്കു കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന തിരുവല്ലയുടെ ആവശ്യമാണ് ഇത്തവണയും നടപ്പാകാതെ പോയത്. ഇതില്‍ രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് ചങ്ങനാശേരിയിലും മാവേലിക്കരയിലും പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍ എന്ന പരിഗണന പോലും റെയില്‍വേ തിരുവല്ലയോടു കാട്ടിയിട്ടില്ല. മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് (16348), മധുര – പാലക്കാട് – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), നിലന്പൂര്‍ റോഡ് – കൊച്ചുവേളി, രാജ്യറാണി എക്‌സ്പ്രസ് (16350) എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് കോവിഡ്കാലത്ത് എടുത്തു മാറ്റിയത്. ഇതില്‍ രാജ്യറാണി എക്‌സ്പ്രസിന്‍റേത് ഇടയ്ക്കു പുനഃസ്ഥാപിച്ചു നല്‍കിയെങ്കിലും പിന്നീടു പിന്‍വലിച്ചു. മൂന്നു ട്രെയിനുകളും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ലയില്‍ നിര്‍ത്തുന്നവയുമാണ്. മടക്കയാത്ര രാത്രികാലത്തായതിനാല്‍ വേഗം കൂട്ടാനുള്ള നടപടികളുടെ ഭാഗമായാണ് സ്റ്റോപ്പുകള്‍ കുറച്ചതെന്നു പറയുന്നു. ഇതില്‍ അമൃത, രാജ്യറാണി എക്‌സ്പ്രസുകളുടെ ചങ്ങനാശേരി സ്റ്റോപ്പും രാജ്യറാണി എക്‌സ്പ്രസിന്‍റെ മാവേലിക്കര…

    Read More »
  • Crime

    ഹണിട്രാപ്പിൽപെട്ട ഡിആർഡിഒ ശാസ്ത്രഞ്ജൻ ചോർത്തി നൽകിയത് വൻ രഹസ്യങ്ങൾ; പാക് ചാര വനിതയ്ക്ക് കൈമാറിത് ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ

    ഹണിട്രാപ്പിൽപെട്ട ശാസ്ത്രഞ്ജൻ ചോർത്തി നൽകിയത് വൻ രഹസ്യങ്ങൾ. കഴിഞ്ഞ മാസം ഡിആർഡിഒ ശാസ്ത്രഞൻ പ്രദീപ് കുരുൽക്കറിനെതിരെ എടിഎസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബ്രഹ്‍മോസ് അടക്കമുള്ള മിസൈലുകളുടെ വിവരങ്ങൾ ഇയാൾ പാക് ചാരയ്ക്ക് കൈമാറിയതായി കുറ്റപത്രത്തിലുണ്ട്. പാക് ചാര വനിത നൽകിയ സോഫ്റ്റ്‍വെയറുകൾ കുരുൽക്കർ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. 1800 പേജുള്ള കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ ജൂൺ മൂന്നിനാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഡിആർഡിഒയിൽ നിന്ന് തന്നെ എടിഎസിന് പരാതി ലഭിക്കുകയായിരുന്നു. അറുപത് വയസുകാരനായ കുരുൽക്കർ യുവതിയോട് അടുപ്പം സ്ഥാപിക്കുന്നതിന് വേണ്ടി നിർണായകമായ വിവരങ്ങൾ അവർക്ക് കൈമാറിയെന്ന് കണ്ടെത്തിയിട്ടുണ്ട്. യുകെയിൽ ജോലി ചെയ്യുന്ന സോഫ്റ്റ്‍വെയർ എഞ്ചിനീയറെന്ന് പരിചയപ്പെടുത്തിയാണ് ചാര വനിത അടുപ്പം സ്ഥാപിച്ചത്. തന്റെ ചിത്രങ്ങളും വീഡിയോകളും അയച്ചുകൊടുത്ത് കുരുൽക്കറുമായി യുവതി അടുപ്പം സ്ഥാപിച്ചു. സാറ ദാസ്ഗുപ്ത, ജൂഹി അറോറ എന്നീ പേരുകളിൽ സൃഷ്ടിച്ച ഫേക്ക് സോഷ്യൽ മീഡിയ…

    Read More »
Back to top button
error: