മൺസൂൺ കാലത്തിന്റെ വരവോടെ, പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് താരൻ.തല അധികം വിയർക്കുന്നവരിലും ഈ പ്രശ്നം സാധാരണയാണ്.തലയിലെ ഈര്‍പ്പം അവസ്ഥയെ കൂടുതല്‍ വഷളാക്കുകയും ചൊറിച്ചില്‍, തലയോട്ടിയില്‍ മൊത്തത്തിലുള്ള അസുഖകരമായ അനുഭവം എന്നിവ ഉണ്ടാക്കും.
തലയോട്ടിയിലെ ശുചിത്വമില്ലായ്മയാണ് താരന്റെ പ്രധാന കാരണങ്ങളിലൊന്ന്. മണ്‍സൂണ്‍ കാലത്ത്, തലയോട്ടി വൃത്തിയായി സൂക്ഷിക്കാൻ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. കെറ്റോകോണസോള്‍, സിങ്ക് പൈറിത്തിയോണ്‍ അല്ലെങ്കില്‍ സെലിനിയം സള്‍ഫൈഡ് പോലുള്ള ചേരുവകള്‍ അടങ്ങിയ വീര്യം കുറഞ്ഞ ആന്റി-ഡാൻഡ്രഫ് ഷാംപൂ ഉപയോഗിച്ച് മുടി പതിവായി കഴുകുക. താരൻ ഉണ്ടാക്കുന്ന ഫംഗസിനെ നിയന്ത്രിക്കാനും അടരുകള്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നു.
തലയോട്ടിയില്‍ ഷാംപൂ മൃദുവായി മസാജ് ചെയ്യുക, അതിന് ശേഷം കഴുകുക. അമിതമായ ചൂടുവെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുക. കാരണം, ഇത് തലയോട്ടിയില്‍ നിന്ന് അവശ്യ എണ്ണകള്‍ നീക്കം ചെയ്യും.
മണ്‍സൂണ്‍ കാലത്ത് വായുവിലെ അധിക ഈര്‍പ്പം താരൻ ഉണ്ടാകുന്നതിന് കാരണമാകും.അതിനാൽതന്നെ ശിരോചര്‍മ്മം കഴിയുന്നത്ര വരണ്ടതാണെന്ന് ഉറപ്പാക്കുക. മുടി കഴുകിയ ശേഷം, ഒരു തൂവാല കൊണ്ട് മൃദുവായി തുടയ്ക്കുക. തലയോട്ടിയില്‍ അസ്വസ്ഥതയുണ്ടാക്കുന്നതിനാല്‍ ശക്തമായി തല തുവര്‍ത്തുന്നത് ഒഴിവാക്കുക. ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നതിന് പകരം മുടി സ്വാഭാവികമായി വായുവില്‍ ഉണങ്ങാൻ അനുവദിക്കുക. കാരണം, ചൂട് തലയോട്ടിയെ കൂടുതല്‍ വരണ്ടതാക്കും. കൂടാതെ, നനഞ്ഞ മുടി കെട്ടുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക. കാരണം, ഇത് ഫംഗസ് വളര്‍ച്ചയ്ക്കും താരനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കും.
പതിവായി ഓയില്‍ മസാജ് ചെയ്യുന്നത് ആരോഗ്യകരമായ തലയോട്ടി നിലനിര്‍ത്താൻ സഹായിക്കും. ടീ ട്രീ ഓയില്‍, വേപ്പെണ്ണ, റോസ്മേരി ഓയില്‍, വെളിച്ചെണ്ണ എന്നിവ പോലുള്ള ആന്റിഫംഗല്‍ ഗുണങ്ങളുള്ള എണ്ണകള്‍ ഓയില്‍ മസാജിനായി തിരഞ്ഞെടുക്കുക. ഈ എണ്ണകള്‍ തലയോട്ടിയില്‍ നിന്ന് താരന്റെ ഫംഗസ് അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. എണ്ണ ചെറുതായി ചൂടാക്കി തലയില്‍ മൃദുവായി മസാജ് ചെയ്യുക. മികച്ച ഫലം ലഭിക്കാനായി ഇത് കുറച്ച് മണിക്കൂറുകളോ രാത്രി മുഴുവനോ വയ്ക്കുക. അമിതമായ എണ്ണ അടിഞ്ഞുകൂടുന്നത് തടയേണ്ടത് പ്രധാനമായതിനാല്‍ മുടി കഴുകാൻ മറക്കരുത്.
തലയോട്ടിയുടെയും മുടിയുടെയും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, ഒമേഗ -3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാൻ ശ്രദ്ധിക്കുക. കാരണം അവ തലയോട്ടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും താരൻ കുറയ്ക്കുകയും ചെയ്യുന്നു.
പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങള്‍, പച്ചക്കറികള്‍, നട്‌സ്, സാല്‍മണ്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക. ആരോഗ്യമുള്ള ചര്‍മ്മവും മുടിയും നിലനിര്‍ത്തുന്നതിന് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം പ്രധാനമാണ്.
മഴക്കാലത്ത് സ്‌ട്രെയ്‌റ്റനറുകള്‍, കേളിംഗ് അയണുകള്‍, ബ്ലോ ഡ്രയറുകള്‍ തുടങ്ങിയ ഹീറ്റ് സ്‌റ്റൈലിംഗ് ടൂളുകളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. വായുവിലെ ഈര്‍പ്പം മുടി പൊഴിയാൻ ഇടയാക്കും. അമിതമായ ചൂട് ഉപയോഗിച്ചുള്ള സ്റ്റൈലിംഗ് തലയോട്ടിയിലെ വരള്‍ച്ചയ്ക്കും താരനും ഇടയാക്കും. മുടിയുടെ സ്വാഭാവിക ഘടന നിലനിര്‍ത്താൻ എപ്പാ ശ്രദ്ധിക്കുക.