FoodNEWS

മീനിന് വിലക്കൂടുതൽ;മീൻ അച്ചാർ ഉണ്ടാക്കി സൂക്ഷിക്കാം

ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ദിവസത്തിനു ദിവസം മീൻവില കുതിക്കുകയാണ്.ഇനി ഒന്നുരണ്ടു മാസത്തേക്ക് മീൻ വാങ്ങുന്നവരുടെ പോക്കറ്റ് വീശുവലയേക്കാൾ കൂടുതൽ ചോരും.വില കേൾക്കുമ്പോൾ തന്നെ മീൻ മുള്ള് നെഞ്ചിൽ കൊരുത്ത് വലിച്ചെന്നുംവരാം.ഇത്തിരി മീൻവറ്റില്ലാതെ ചോറ് ഇറങ്ങുകയുമില്ല.അപ്പോൾ എന്തുചെയ്യും ? കരയിൽ പിടിച്ചിട്ട മീന്റെ മാതിരി കണ്ണുമിഴിക്കേണ്ട, വഴിയുണ്ട്…
നല്ലൊന്നാന്തരം മീൻ അച്ചാർ ഉണ്ടാക്കുന്ന വിധം

വേണ്ട ചേരുവകള്‍…

 

Signature-ad

കട്ടിയുള്ള മുള്ളില്ലാതെയെടുത്ത മീന്‍ കഷ്ണം                ½ കിലോ
വിനിഗര്‍                                                                                   ¼ കപ്പ്
ഇഞ്ചി ചെറുതായി അരിഞ്ഞത്                                          ¼ കപ്പ്
വെളുത്തുള്ളി തൊലിച്ചെടുത്തത്                                     8 എണ്ണം
മുളക് പൊടി                                                                           4 ടീ സ്പൂണ്‍
കുരുമുളക് പൊടി                                                                  2 ടീ സ്പൂണ്‍
കായം                                                                                        1 ടീ സ്പൂണ്‍
പഞ്ചസാര                                                                                 ½ ടീ സ്പൂണ്‍
നല്ലെണ്ണ                                                                                        ½ കപ്പ്
വെളിച്ചെണ്ണ, ഉപ്പ്                                                                    ആവശ്യത്തിന്
കറിവേപ്പില                                                                            ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഇടത്തരം കഷ്ണങ്ങളാക്കിയ മീന്‍ കഷ്ണങ്ങള്‍ ഉപ്പ്, കുരുമുളക് പൊടി, കുറച്ച് മുളകുപൊടി ഇവ ചേര്‍ത്ത് പുരട്ടി 1 മണിക്കൂര്‍ വയ്ക്കുക.

അതിനുശേഷം എണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച് കുറച്ചുകുറച്ചായി മീന്‍ കഷ്ണങ്ങള്‍ വറുത്തു കോരുക.

 

വെറൊരു ചീനിച്ചട്ടിയില്‍ നല്ലെണ്ണ ഒഴിച്ച് അതില്‍ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് ഇവ വഴറ്റി വിനാഗിരിയില്‍ മുളക്പൊടി, കായം, കുറച്ച് ഉപ്പ് ഇവ ചേര്‍ത്ത് നല്ലതുപോലെ കലക്കി ഒഴിക്കുക.

 

ഈ മിശ്രിതം തിളയ്ക്കുമ്പോള്‍ ഇതിലേക്ക് വറുത്തുവച്ചിട്ടുള്ള മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് നല്ലതുപോലെ ഇളക്കി ചാറ് ചെറുതായി കുറുകിവരുമ്പോള്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്ത്  വായു കടക്കാത്ത പാത്രത്തില്‍ അല്ലെങ്കില്‍ കുപ്പിയില്‍  സൂക്ഷിക്കുക.

Back to top button
error: