IndiaNEWS

കീടനാശിനി തളിച്ച ശേഷം കൈകഴുകാതെ ആഹാരം കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം.മംഗളൂരുവിലെ ഹുബ്ബള്ളിയിലാണ് സംഭവം.
ഹുബ്ബള്ളിയിലെ ഫോറസ്റ്റ് ഓഫീസറും കുംട ബഡ സ്വദേശിയുമായ യോഗേഷ് നായക് (42) ആണ് മരിച്ചത്.
വിമോലി ഡിവിഷനില്‍ ഓഫീസറായ നായക് കീടനാശിനി തളിച്ച ശേഷം നേരെ വന്ന് ഉച്ചഭക്ഷണം കഴിക്കുകയായിരുന്നു. പിറ്റേന്ന് വയറുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുകയും ചെയ്തു. വേദന കുറയാത്തതിനാൽ ഹുബ്ബള്ളി കിംസ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും  മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

Back to top button
error: