Month: July 2023
-
Kerala
നിര്‍ധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍
കൊല്ലം: കുണ്ടറയിൽ നിര്‍ധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍.കൊറ്റൻകര മാമ്ബുഴ സ്വദേശി സൂര്യശ്രീയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. കുണ്ടറയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ രോഗിയായ അഞ്ചു വയസുള്ള കുഞ്ഞിന് ചികിത്സാസഹായം വാങ്ങിക്കൊടുക്കാം എന്ന പേരിലായിരുന്നു തട്ടിപ്പ്. കുഞ്ഞിന് ധനസഹായം സമാഹരിക്കാനായി സ്വന്തം അക്കൗണ്ട് നമ്ബറും മൊബൈല്‍ നമ്ബറുമാണ് പ്രചരിപ്പിച്ചത്. കുഞ്ഞിന് കിട്ടിയ ചികിത്സാസഹായം മുഴുവൻ സൂര്യശ്രീ കൈവശപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ്.കുട്ടിയുടെ ചികിത്സയ്ക്കായി വരുമാനമാര്‍ഗം എന്ന നിലയില്‍ തുടങ്ങിയ ഹോട്ടലും കുടുംബത്തെ കബളിപ്പിച്ച് സ്വന്തമാക്കിയിരുന്നു.
Read More » -
Kerala
ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടി; ചീഫ് അക്കൗണ്ടന്റ് സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി
കണ്ണൂരിലെ കൃഷ്ണ ജ്വല്ലറിയില്‍ നിന്ന് ഏഴരക്കോടി രൂപ തട്ടിയ കേസില്‍ ചീഫ് അക്കൗണ്ടന്റ് സിന്ധുവിനായി പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കി. നികുതിയിനത്തില്‍ അടക്കേണ്ട തുകയുടെ കണക്കില്‍ തിരിമറി നടത്തി കോടികള്‍ വെട്ടിച്ചെന്നാണ് പരാതി. കണ്ണൂരിലെ കൃഷ്ണ ജൂവല്‍സ് മാനേജിങ് പാര്‍ട്ടണര്‍ നല്‍കിയ പരാതിയിൽ ടൗണ്‍ പൊലീസാണ് കേസെടുത്തത്. 2004 മുതല്‍ ജ്വല്ലറിയില്‍ ജീവനക്കാരിയാണ് കെ സിന്ധു. ചീഫ് അക്കൗണ്ടന്റായ ഇവര്‍ 2009 മുതല്‍ പല തവണയായി ജ്വല്ലറി അക്കൗണ്ടില്‍ നിന്ന് ഏഴ് കോടി അന്‍പത്തിയഞ്ച് ലക്ഷത്തി മുപ്പതിനായിരത്തി അറുനൂറ്റി നാല്‍പ്പത്തിനാല് രൂപ തട്ടിയെടുത്തെന്നാണ് പരാതി. അഞ്ച് കോടിക്ക് മുകളിലുള്ള തട്ടിപ്പ് കേസ് ആയതിനാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ സാമ്ബത്തിക കുറ്റാന്വേഷണ വിഭാഗത്തിന് കൈമാറിയേക്കും. വിവിധ നികുതികളിലായി സ്ഥാപനം അടക്കേണ്ട തുകയുടെ കണക്കിലാണ് തിരിമറി നടത്തിയത്. കൃത്രിമ രേഖയുണ്ടാക്കി തുക ഇരട്ടിപ്പിച്ച് കാണിച്ച്, ബാങ്കില്‍ നിന്ന് നികുതിയിനത്തില്‍ അടക്കേണ്ട തുക കഴിച്ചുള്ളത് സ്വന്തം അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടിലേക്കും മാറ്റിയെന്നാണ് കേസ്. ജ്വല്ലറി നടത്തിയ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് കണ്ടെത്തിയത്.ഇവരുടെ വീട് അടച്ചിട്ട…
Read More » -
Kerala
കെ എസ് ആര്‍ ടി സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടർമാരെ നിയമിക്കാൻ തീരുമാനം
തിരുവനന്തപുരം:കെ എസ് ആര്‍ ടി സി യില്‍ ഡ്രൈവര്‍ കം കണ്ടക്ടർമാരെ നിയമിക്കാൻ തീരുമാനം.അപകടരഹിത പൊതു ഗതാഗത സംവിധാനത്തിന്‍റെ ഭാഗമായാണ് നിയമനം. ദീര്‍ഘ ദൂര സര്‍വീസുകളിലും അന്തര്‍സംസ്ഥാന സര്‍വീസുകളിലുമായിരിക്കും ഇവരുടെ സേവനം. ഡി സി എന്ന കേഡര്‍ തസ്തിക സൃഷ്ടിച്ചു കൊണ്ട് ഇന്നലെ ഉത്തരവായി. ഇന്ത്യയിലെ പല റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പറേഷനുകളിലും ഈ സംവിധാനമുണ്ട്. കേരളത്തില്‍ കെ സ്വിഫ്റ്റിലും ചില സ്വകാര്യ ട്രാൻസ്പോര്‍ട്ട് സ്ഥാപനങ്ങളിലും ഡ്രൈവര്‍ കം കണ്ടക്ടര്‍ തസ്തിക നടപ്പാക്കിയിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ക്ഷീണം, ഉറക്കമില്ലായ്മ എന്നിവകൊണ്ടുള്ള അപകടങ്ങളാണ് കൂടുതലായുള്ളത്. ഇത് കുറയ്ക്കാൻ ഡിസി സംവിധാനത്തിന് കഴിയും. ഡ്രൈവര്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്താനും ഇതുപകരിക്കും. സര്‍വീസ് നടത്തുന്ന ഒരു ബസില്‍ രണ്ട് ഡിസി മാരുണ്ടാകും. ഇവര്‍ പരസ്പരം സഹകരിച്ച് ബസ് ഓടിക്കുകയും ടിക്കറ്റ് നല്കുകയും വേണം. ഇവര്‍ തമ്മിലുള്ള ധാരണയാണ് പ്രധാനം. ഓഗസ്റ്റ് 15 മുതല്‍ ദീര്‍ഘ ദൂര സര്‍വീസുകളിലും അന്തര്‍സംസ്ഥാന സര്‍വീസുകളിലും ഡി സി സംവിധാനം നടപ്പാക്കും.
Read More » -
India
ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം;14 പേർ കൊല്ലപ്പെട്ടു
കൊൽക്കത്ത:പശ്ചമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന വെടിവെയ്പിലും അക്രമത്തിലുമായി 14 പേര്‍ കൊല്ലപ്പെട്ടു. ബംഗാളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം പോളിങ് ദിനത്തില്‍ വ്യാപക അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകര്‍ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിവരെയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 33 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർക്കാണ് ജീവഹാനി സംഭവിച്ചത്.
Read More » -
India
എങ്ങനെ മനസ്സിലായി അത് മോദിയാണെന്ന് ? കജോളിനെ പിന്തുണച്ചും തള്ളിയും സോഷ്യല്‍ മീഡിയ
വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് രാജ്യത്തെ നയിക്കുന്നതെന്ന ബോളിവുഡ് നടി കജോളിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയ.എന്നാല്‍ ചിലര്‍ ഇതിനെ വര്‍ഗീയ വല്‍കരിക്കുകയും കജോളിനെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നുണ്ട്. അതേ സമയം കജോള്‍ ഒരാളുടെയും പേര് പറയാതിരുന്നിട്ടും അത് മോദിയെ കുറിച്ചാണെന്ന് എങ്ങനെ മനസിലായി എന്ന് പരിഹസിക്കുന്നവരുമുണ്ട്.പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസത്തെ കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് താൻ പറഞ്ഞതെന്നും ഇതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും കജോള്‍ വ്യക്തമാക്കി. ഇന്ത്യ പോലൊരു രാജ്യത്ത് മാറ്റങ്ങള്‍ വളരെ പതുക്കെയാണ് നടക്കുന്നതെന്നും മാറ്റങ്ങളില്‍ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്നും എന്നാല്‍ ഇവിടെ ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത രാഷ്ട്രീയ നേതാക്കളാണെന്നുമായിരുന്നു ബോളിവുഡ് താരം കാജോൾ പറഞ്ഞത്.ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാജോള്‍ ഇക്കാര്യം പറഞ്ഞത്.
Read More » -
India
ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം;വിമർശിച്ച ഗായിക നേഹ സിങ് റാത്തോരിനെതിരെ കേസ്
ഭോപ്പാൽ:ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തെ സാമൂഹ്യമാധ്യമത്തിലൂടെ വിമർശിച്ച പ്രമുഖ ഭോജ് പുരി ഗായിക നേഹ സിങ് റാത്തോരിനെതിരെ കേസ്. മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് ബിജെപി പ്രവർത്തകന്റെ പരാതിയില്‍ ഭോപ്പാൽ പൊലീസ് കേസെടുത്തത്. ജനകീയപ്രശ്നങ്ങൾ നാടോടി ഗാനങ്ങളിലൂടെ തീഷ്ണമായി അവതരിപ്പിക്കാറുള്ള നേഹ ഏറെനാളായി സംഘപരിവാരത്തിന്റെ കണ്ണിലെ കരടാണ്. യുപി സര്ക്കാരിന്റെ കുടിയൊഴിപ്പിക്കലിനെ വിമർശിച്ച ഗാനത്തിന്റെ പേരിൽ ഫെബ്രുവരിയിൽ നേഹയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഹത്രാസ് ബലാത്സംഗം, ലഖിംപുരി കര്‍ഷകകൂട്ടക്കൊല, കോവിഡ് കാലത്ത് ഗംഗയില്‍ ഒഴുകിയ മൃതദേഹങ്ങൾ തുടങ്ങിയവയെ കുറിച്ച് നേഹ ഒരുക്കിയ ഗാനങ്ങൾ ഏറെ പ്രചാരം നേടിയിരുന്നു.
Read More » -
India
വന്ദേഭാരതിൽ കയറാൻ ഉത്തരേന്ത്യയിൽ ആളില്ല; പിന്നെയും വാരിക്കോരി ട്രെയിനുകൾ
ന്യൂഡൽഹി: കയറാൻ ആളില്ലെങ്കിലും കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ ഉത്തരേന്ത്യയ്ക്ക് അനുവദിച്ച് കേന്ദ്ര സർക്കാർ. മധ്യപ്രദേശ്, യുപി അടക്കം ഉത്തരന്ത്യേൻ സംസ്ഥാനങ്ങളിലെ വന്ദേഭാരത് ട്രെയിനുകളിലാണ് യാത്രക്കാർ ഇല്ലാത്തത്.ഇതിനെ തുടർന്ന് എസി ചെയര്‍കാര്‍ സീറ്റുകളിലടക്കം നിരക്കു കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.അതേസമയം കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ട്രെയിനുകളിൽ യാത്രക്കാര്‍ അധികമാണെങ്കിലും കൂടുതല്‍ വന്ദേഭാരത് അനുവദിച്ചിട്ടുമില്ല.എന്നാല്‍ തെരഞ്ഞെടുപ്പു നടക്കാനുള്ള മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിരവധി പുതിയ വന്ദേഭാരത് ട്രെയിനുകളാണ് ആരംഭിക്കുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ തട്ടകമായ ഗൊരഖ്പുരില്‍നിന്നു ലക്നൗവിലേക്കുള്ള പുതിയ വന്ദേഭാരത് ട്രെയിനിന് ഇന്നലെ പ്രധാനമന്ത്രി മോദി പച്ചക്കൊടി കാട്ടി ഉദ്ഘാടനം ചെയ്തതിനു പിന്നാലെയായിരുന്നു നിരക്കു കുറയ്ക്കല്‍ തീരുമാനം. മധ്യപ്രദേശിലെ ഇൻഡോര്‍-ഭോപ്പാല്‍ വന്ദേഭാരതില്‍ കഴിഞ്ഞ മാസം 21 ശതമാനം യാത്രക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ ട്രെയിനിലെ 80 ശതമാനത്തോളം സീറ്റുകള്‍ കാലിയായാണ് സര്‍വീസ് നടത്തിയത്. ഭോപ്പാല്‍-ജബല്‍പുര്‍ വന്ദേഭാരതില്‍ 29 ശതമാനം യാത്രക്കാരേ കയറിയുള്ളൂ.നാഗ്പുര്‍- ബിലാസ്പുര്‍ വന്ദേഭാരതില്‍ 55 ശതമാനമാണ് യാത്രക്കാരാണുള്ളത്. വന്ദേഭാരത് ട്രെയിനുകളില്‍ പലതിലും ആളില്ലാതായതിനെ…
Read More » -
Movie
എം.മോഹനൻ്റെ ‘ഒരു ജാതി ജാതകം’ ഇന്ന് തുടങ്ങും, വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ
‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഇന്ന് (ജൂലൈ ഒമ്പത് ഞായർ) കൊച്ചിയിൽ ആരംഭിക്കുന്നു. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം നൽകുന്നു. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം. കലാസംവിധാനം- ജോസഫ് നെല്ലിക്കൽ . മേക്കപ്പ്- ഷാജി പുൽപ്പള്ളി. കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ. ക്രിയേറ്റീവ് കോൺടി…
Read More » -
NEWS
ഏത് അറിവിനേക്കാളും വലുതാണ് നിസ്വാര്‍ത്ഥത, പക്ഷേ അത് സ്വയം ആര്‍ജ്ജിക്കേണ്ട ഒന്നാണ്
വെളിച്ചം ഒരിക്കല്‍ രാജാവിന്റെ മാളികയില്‍ ഒരു മോഷണം നടന്നു. രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം മുഴുവനും മോഷ്ടിക്കപ്പെട്ടു. രാജ്യം മുഴുവന്‍ അരിച്ചുപെറുക്കിയപ്പോള്‍ കള്ളന്മാര്‍ പിടിയിലായി. അവര്‍ രണ്ടുപേരും ആ രാജ്യത്തെ ഏറ്റവും പ്രസിദ്ധനായ ഗുരുവിന്റെ ശിഷ്യന്മാരായിരുന്നു എന്നത് രാജാവിനെ ചൊടിപ്പിച്ചു. അദ്ദേഹം ഗുരുവിനെ നേരിട്ടു കണ്ട് ദേഷ്യപ്പെട്ടു. ‘ശിഷ്യന്മാരെ കള്ളന്മാരാക്കാനാണോ പഠിപ്പിക്കുന്നത്’ എന്നായിരുന്നു ചോദ്യം. ഗുരുവിന് സങ്കടവും അപമാനവും തോന്നി. ഇനി മുതല്‍ നല്ല പോലെ പരീക്ഷിച്ചതിന് ശേഷമേ ശിക്ഷ്യന്മാരായി കുട്ടികളെ സ്വീകരിക്കൂ എന്നദ്ദേഹം തീരുമാനിച്ചു. അങ്ങനെയിരിക്കെ രാജാവിന്റെയും മന്ത്രിയുടേയും കുട്ടികളുടെ പഠനത്തിനുള്ള സമയമായി. രാജകൊട്ടാരം ഈ ഗുരുവിനെ തന്നെ തിരഞ്ഞെടുത്തു. ചില പരീക്ഷണങ്ങള്‍ക്ക് ശേഷം ഗുരു അവരെ മടക്കിയയച്ചു. കോപാകുലരായ രാജകുടുംബക്കാര്‍ ഗുരുവിനെ ചെന്നുകണ്ടു. ഗുരു പറഞ്ഞു: “ഞാന്‍ നടത്തിയ പരീക്ഷയില്‍ ഇവര്‍ തോറ്റു. ഒരാള്‍ മാത്രമാണ് ആ പരീക്ഷ ജയിച്ചത്.” എന്താണ് നടത്തിയ പരീക്ഷയെന്ന് മന്ത്രി ചോദിച്ചു. ഗുരു പറഞ്ഞു: “ഇവിടെ ചേരാന്‍ ധാരാളം കുട്ടികള്‍ വന്നു. …
Read More » -
Food
മഴക്കാല രാത്രികളില്‍ ആരോഗ്യത്തിന് ഏറെ നല്ലത്-കഞ്ഞി
പൊതുവേ വിശപ്പ് കൂടുതലായി തോന്നുന്ന സമയമാണ് മഴക്കാലം.ഈ സമയത്ത് കയ്യില്‍ കിട്ടിയത് വാരിക്കഴിയ്ക്കുന്നത് ദോഷം ചെയ്യും. മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയാണ്.അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതിയാണ് നമ്മൾ പിന്തുടരേണ്ടത്. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ ഭക്ഷണം ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, ലഘുവായ ഭക്ഷണം കഴിക്കുക എന്നിവയാണ് മഴക്കാലത്തെ ആരോഗ്യത്തിനായി വിദഗ്ദ്ധരുടെ നിര്‍ദേശങ്ങള്‍. മഴക്കാലത്ത് രാത്രിയില്‍ ചൂട് കഞ്ഞി കുടിക്കുന്നതാണ് വളരെ നല്ലത്. തവിട് കളയാത്ത അരി, ഉലുവ, റാഗി, ബാര്‍ലി, ഗോതമ്ബ് തുടങ്ങിയ ധാന്യങ്ങള്‍ ചേര്‍ത്തുള്ള കഞ്ഞി കുടിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും രോഗ പ്രതിരോധത്തിനും വളരെ മികച്ചതാണ്. ഔഷധക്കഞ്ഞി അല്ലെങ്കില്‍ കര്‍ക്കിടക കഞ്ഞി കുടിക്കാൻ നിര്‍ദേശിക്കുന്നതും മഴക്കാലത്തുണ്ടാകുന്ന പ്രത്യാഘാതങ്ങളെ അതിജീവിക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നതിനു വേണ്ടിയാണ്. ഇപ്പോഴത്തെ തലമുറയില്‍ കഞ്ഞി പ്രണയമുള്ളവര്‍ ചുരുങ്ങും.മാത്രമല്ല, ആരോഗ്യത്തെ പറ്റിയും ഡയറ്റിനെ പറ്റിയുമെല്ലാം ചിന്ത വന്നപ്പോള്‍ രാത്രി സമയത്ത് അരിയാഹാരം തന്നെ ഒഴിവാക്കിയവരുമുണ്ട്.പ്രത്യേകിച്ചും പ്രമേഹവും അമിതവണ്ണവുമെല്ലാമുളളവര്‍.…
Read More »