Month: July 2023
-
India
നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ പാർട്ടിയിൽനിന്ന് രണ്ടുമാസത്തേക്ക് അവധിയെടുത്തു
മുംബൈ: നേതൃത്വവുമായി ഉള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ പാർട്ടിയിൽ നിന്ന് രണ്ടുമാസത്തേക്ക് അവധിയെടുത്തു. പാർട്ടിയിൽ തന്നെ ഒതുക്കുകയാണെന്ന് പങ്കജ പരസ്യമായി പ്രതികരിച്ചിരുന്നു. താൻ കോൺഗ്രസിൽ ചേരുകയാണെന്ന പ്രചാരണം നുണയാണ്. എന്നാൽ എൻസിപിയുടെ എൻഡിഎ പ്രവേശനം പാർട്ടിക്കുള്ളിൽ അസംതൃപ്തരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും പങ്കജ വിശദമാക്കി. ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പങ്കജ മുണ്ടേ അവധിയെടുത്തിരിക്കുന്നത്. അതേ സമയം എൻസിപി ബിജെപി സഖ്യത്തിനെതിരെ പാർട്ടിയിൽ ചിലർക്ക് എതിർപ്പുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുണ്ട്. എൻസിപിക്കെതിരെ ഏറെക്കാലം പോരടിച്ച നേതാക്കൾക്ക് ഈ സഖ്യം അത്ര എളുപ്പത്തിൽ അംഗീകരിക്കാനാവില്ലെന്നാണ് ഫട്നാവിസ് പ്രതികരിച്ചത്. പങ്കജ മുണ്ടേയുടെ തിരിച്ച് വരവ് സംബന്ധിച്ച് ദേശീയ നേതൃത്വം വിശദമാക്കുമെന്നും ഫട്നാവിസ് പറഞ്ഞു. അതേസമയം പങ്കജ മുണ്ടേ കോൺഗ്രസിലേക്കെന്ന് വാർത്ത നൽകിയ ചാനലിനെതിരെ മാനഹാനിക്ക് പരാതി നൽകുമെന്ന് മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മകൾ കൂടിയായ പങ്കജ മുണ്ടേ പ്രതികരിച്ചു. 2019ൽ…
Read More » -
LIFE
‘തങ്കലാന്‍’ കഴിഞ്ഞു; താടിയെടുത്ത് വിക്രം
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ഒരു മികച്ച അഭിനേതാവിൻറെ പ്രതിഭ. എന്നാൽ രാകിമിനുക്കിയ പ്രതിഭ വെളിപ്പെടണമെങ്കിൽ മികച്ച കഥാപാത്രങ്ങൾ കിട്ടണമെന്ന് മാത്രം. ഭാഷാതീതമായി പ്രേക്ഷകരെ പ്രകടനം കൊണ്ട് വിസ്മയിപ്പിച്ചിട്ടുള്ള താരമാണെങ്കിലും കരിയറിൽ ഒരു സന്നിഗ്ധ ഘട്ടത്തിൽ നിൽക്കുകയായിരുന്നു വിക്രം. തൻറെ താരമൂല്യം കണക്കിന് ഉപയോഗിക്കുന്നവയെങ്കിലും അദ്ദേഹത്തിലെ നടനെ പരിഗണിക്കാത്ത ഒരുനിര ബിഗ് ബജറ്റ് ചിത്രങ്ങളാണ് അദ്ദേഹത്തിൻറേതായി സമീപകാലത്ത് എത്തിക്കൊണ്ടിരുന്നത്. എന്നാൽ വിക്രം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു ബ്രേക്ക് ആയി മണി രത്നത്തിൻറെ പൊന്നിയിൻ സെൽവൻ ഫ്രാഞ്ചൈസി. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ജയം രവി ആയിരുന്നെങ്കിലും ആദിത്യ കരികാലൻ എന്ന കഥാപാത്രത്തെ വിക്രം അവിസ്മരണീയമാക്കി. അടുത്ത ചിത്രവും വിക്രത്തിന് ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാൻ ആണ് ആ ചിത്രം. സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്കുവേണ്ടി മേക്കോവറിൽ ഒരു വിട്ടുവീഴ്ചയും നടത്താത്ത വിക്രത്തിൻറെ ഇതുവരെ കാണാത്ത ഗെറ്റപ്പ് ആണ് ചിത്രത്തിൽ. നീണ്ട താടി…
Read More » -
LIFE
ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റിയില്‍ നായികയായി തെന്നിന്ത്യൻ സൂപ്പർ താരം തൃഷ
കൊച്ചി: ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റിയില്‍ നായികയായി തൃഷ എത്തുന്നു. തൃഷ ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നു എന്ന പോസ്റ്റര്‍ നടന്‍ ടൊവിനോ തന്നെ പങ്കിട്ടു. ടൊവിനോയെ നായകനാക്കി ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. മഡോണ സെബാസ്റ്റ്യന്‍ ആണ് അത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും. കൊച്ചി, ബംഗളൂരു, മൌറീഷ്യസ് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമായിരുന്നു 2020 ല്‍ പുറത്തെത്തിയ ഫോറന്‍സിക്. ഫോറന്‍സിക് സയന്‍സ് പ്രധാന പ്രമേയമായ മലയാളത്തിലെ ആദ്യ സിനിമയുമായിരുന്നു ഇത്. സയന്‍സ് ഓഫ് ക്രൈം എന്നായിരുന്നു ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. മംമ്ത മോഹന്‍ദാസ് ആയിരുന്നു നായിക. രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, റേബ മോണിക്ക ജോണ്‍,…
Read More » -
India
കർണാടകയിലെ കുടിയന്മാർ നിരാശയിൽ! വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി
ബെംഗളുരു: കർണാടകയിൽ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു. ക്ഷേമപദ്ധതികൾക്കായി പ്രതിവർഷം 60000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബിയറിന് 10 ശതമാനം അധിക എക്സൈസ് നികുതിയും ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് 20 ശതമാനം അധിക നികുതിയുമാണ് ചുമത്തിയിരിക്കുന്നത്. ബിയർ പ്രേമികളുടെ ഹബ്ബായ ബെംഗളുരുവിൽ ബിയർ വർധന സാരമായി വിൽപനയെ ബാധിക്കുമെന്ന ആശങ്കയിലാണ് മദ്യ ഉൽപാദന കമ്പനികളുള്ളത്. എന്നാൽ അധിക നികുതി വന്നാൽപ്പോലും അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടക മദ്യവില കുറവായിരിക്കുമെന്നാണ് വില വർധനവിനേക്കുറിച്ച് സിദ്ധരാമയ്യ പ്രതികരിച്ചത്. അതേസമയത്തിൽ തീരുമാനത്തിൽ ആശങ്ക…
Read More » -
Kerala
ലൗ ജിഹാദ് , നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
തലശ്ശേരി: ലൗ ജിഹാദ് , നാർക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭയ്ക്ക് യോജിപ്പില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളെ മയക്കു മരുന്ന് നൽകിയും പ്രണയക്കുരുക്കിൽപെടുത്തിയും വശത്താക്കുന്ന ചില സംഘങ്ങൾ ഉണ്ടാകാം. എന്നാൽ അത് ഏതെങ്കിലും മതത്തിൻറെ പ്രശ്നമായി കാണുന്നില്ല. സമൂഹ മാധ്യമങ്ങളിൽ തീവ്ര നിലപാട് സ്വീകരിക്കുന്ന കാസയുമായി സഭയ്ക്ക് ബന്ധമില്ലെന്നും സഭയ്ക്ക് ഇസ്ളാമോഫോബിയ ഇല്ലെന്നും പാംപ്ലാനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയൻറ് ബ്ലാങ്ക് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജിഹാദ് എന്ന പദം ഒരു മതവിഭാഗത്തിന് വേദനാജനകമായ അർത്ഥത്തിൽ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്നില്ല. മയക്കുമരുന്നിൻറെ വ്യാപനം ഇവിടെ ശക്തമാണ്. അതുപയോഗിച്ച് വഴിതെറ്റിക്കാനുള്ള ശ്രമവും ഇവിടെ നടക്കുന്നുണ്ട്. ഒരു വിഭാഗം മാത്രമല്ല ഇത് ചെയ്യുന്നത്. കാസ സഭയുടെ പിന്തുണ ഇതുവരെ ചോദിച്ച് വന്നിട്ടില്ല. സഭയുടെ ഔദ്യോഗിക ഭാഗത്ത് നിന്ന് ആരും കാസ സഭയുടെ ഭാഗമാണെന്ന് പറഞ്ഞിട്ടില്ല. കാസയിൽ അംഗമായി വൈദികരും ഉണ്ടായിരിക്കാം. ഇസ്ളാമോഫോബിയ പടർത്തുന്ന നിലപാട് സഭയ്ക്കില്ല. അത് ന്യൂനപക്ഷങ്ങളുടെ…
Read More » -
Tech
രാജ്യത്ത് ദിവസേന നടക്കുന്നത് കോടികളുടെ യുപിഐ ഇടപാടുകൾ; യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുപിഐ വഴിയുള്ള പണമിടപാടുകൾ ഏറെ സജീവമാണിന്ന്. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഏറ്റവും സ്വീകാര്യതയുള്ള പേയ്മെന്റ് രീതിയുമാണിത് ദിവസേന കോടികളുടെ യുപിഐ ഇടപാടുകളാണ് രാജ്യത്ത് നടക്കുന്നത്. മാത്രമല്ല, ഇടപാടുകൾ കൂടുന്നതിനൊപ്പം, യുപിഐ തട്ടിപ്പുകേസുകളും കൂടുന്നുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ച ഉടനടി പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ചല കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതമായിത്തന്നെ യുപിഐ വഴി പണമിടപാടുകൾ നടത്താവുന്നതാണ്. യുപിഐ വഴി പണമിടപാട് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്നറിയാം യുപിഐ പിൻ സുരക്ഷിതമായിരിക്കണം: ഇടപാടുകൾ നടത്താൻ യുപിഐ പിൻ അത്യാവശ്യഘടകമാണ്. അതുകൊണ്ടുതന്നെ യുപിഐ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ട്. പിൻ ആരുമായും ഷെയർ ചെയ്യാൻ പാടില്ല.. ജനനത്തീയതിയോ , എളുപ്പത്തിൽ കണ്ടുപിടിക്കാവുന്ന നമ്പറുകളോ പോലുള്ളവ പിൻ നമ്പറായി ഉപയോഗിക്കരുത്. ഔദ്യോഗിക യുപിഐ ആപ്പുകൾ; ഇടപാടുകൾക്ക് ബാങ്കുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതോ, അംഗീകൃത പേയ്‌മെന്റ് സേവന ദാതാക്കളോ നൽകുന്ന ഔദ്യോഗിക യുപിഐ ആപ്പുകൾ മാത്രം ഉപയോഗിക്കുക. ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ആധികാരികത പരിശോധിച്ചുറപ്പുവരുത്തുക. പണം സ്വീകരിക്കുന്നയാളുടെ വിവരങ്ങൾ…
Read More » -
India
ഇന്ത്യൻ റെയില്‍വേയിൽ 1104 ഒഴിവുകൾ
ഉത്തര റെയിൽവേയിൽ 1104 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓഗസ്റ്റ് രണ്ട് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഐടിഐയും ഹൈസ്‌കൂള്‍/പത്താം ക്ലാസും 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. പ്രായപരിധി 15 മുതല്‍ 24 വയസ് വരെ. മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്/ ഗോരഖ്പൂര്‍- 411, സിഗ്നല്‍ വര്‍ക്ക്ഷോപ്പ്/ ഗോരഖ്പൂര്‍- 63, ബ്രിഡ്ജ് വര്‍ക്ക്ഷോപ്പ് /ഗോരഖ്പൂര്‍- 35, മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്/ ഇസത്നഗര്‍- 151, ഡീസല്‍ ഷെഡ് / ഇസത്നഗര്‍- 60, വാഗണ്‍, ഇസത്നഗര്‍- 64, ക്യാരേജ് & വാഗണ്‍ / ലക്‌നൗ- 155, ഡീസല്‍ ഷെഡ് / ഗോണ്ട- 90 ,വാഗണ്‍ /വാരണാസി- 75 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.
Read More » -
LIFE
തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ…
മഴക്കാലമായി കഴിഞ്ഞാൽ തുണി ഉണക്കി എടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പലപ്പോഴും തുണികൾ പൂർണമായി ഉണക്കാൻ സാധിച്ചെന്നുവരില്ല. ഈർപ്പം തങ്ങിനിൽക്കുന്നത് മൂലം തുണികളിൽ കരിമ്പൻ പിടിപെടുന്നു. വസ്ത്രങ്ങളെ ബാധിക്കുന്ന ഒരുതരം ഫംഗസ് തന്നെയാണ് കരിമ്പൻ. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈർപ്പം തുണികളിൽ തങ്ങി നിൽക്കുന്നതാണ് പ്രധാന കാരണം. തുണികളിൽ നിന്ന് കരിമ്പൻ നീക്കം ചെയ്യാൻ ഇതാ ചില വഴികൾ… ഒരു ടീസ്പൂൺ വെള്ളത്തിൽ ഒരു ടീസ്പൂൺ വിനെഗറും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും മികസ് ചെയ്ത് എടുക്കുക. ഒരു ബ്രഷ് ഈ വെള്ളത്തിലേക്ക് മുക്കി കരിമ്പൻ ഉള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ച് അൽപനേരം നല്ലതു പോലെ ഉരയ്ക്കുക. ഇത് 10 മിനുട്ട് നേരം തുണിയിൽ ഇട്ടേക്കുക. ശേഷം കഴുകി കളയുക. ഉരുളക്കിഴങ്ങിന്റെ നീരും കരിമ്പനകറ്റാൻ ഫലപ്രദമായി ഉപയോഗിക്കാവുന്ന മാർഗ്ഗമാണ്. അതിനായി ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് കരിമ്പന് മുകളിൽ പുരട്ടുക. 10 മിനിറ്റ് ഇത് പുരട്ടുക. അതിനുശേഷം തുണി നന്നായി കഴുകി…
Read More » -
Kerala
കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി
കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ ഹൗസ് സര്‍ജന്മാര്‍ തമ്മില്‍ ഏറ്റുമുട്ടി. ഡ്യൂട്ടിക്ക് വൈകി വന്നതിനെ മറ്റൊരു ഹൗസ് സര്‍ജൻ ചോദ്യം ചെയ്തതാണ് വാക്കുതര്‍ക്കത്തിന് ഇടയായത്. അത്യാഹിത വിഭാഗത്തില്‍ രോഗികളുടെ മുൻപില്‍ തുടങ്ങിയ വാക്കേറ്റവും അടിപിടിയും ഹൗസ് സര്‍ജന്മാരുടെ മുറിയിലും തുടര്‍ന്നു. അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടര്‍ ഉള്‍പ്പെടെ എത്തിയാണ് രംഗം ശാന്തമാക്കിയത്. ശനിയാഴ്ച രാത്രി ഏഴോടെ തുടങ്ങിയ പ്രശ്നങ്ങള്‍ അരമണിക്കൂറോളം നീണ്ടു. അടിപിടിയെ തുടര്‍ന്നു ചികിത്സ വൈകിയതോടെ രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഡോക്ടർമാർക്കെതിരെ തിരിഞ്ഞു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും രോഗികള്‍ക്ക് ചികിത്സ വൈകിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
Read More »
