ജനറൽ പിക്ചേഴ്സ് രവി എന്നും
അച്ചാണി രവി എന്നും,
കൊല്ലത്തുകാർ സ്നേഹപൂർവ്വം
രവി മുതലാളി എന്നും വിളിക്കുന്ന കെ.രവീന്ദ്രനാഥൻ നായർ ഓർമ്മയായി.
മലയാള സിനിമയെ വിശ്വചക്രവാളത്തോളം എത്തിച്ച ജി. അരവിന്ദന്റെയും അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പെടെയുള്ള മികച്ച സിനിമകളുടെ അമരക്കാരനായി നിന്ന് ലാഭേച്ഛയില്ലാതെ, തന്റെ സമ്പത്തിന്റെ നല്ലൊരുഭാഗം കലാമൂല്യമുള്ള സിനിമകൾക്കായി നീക്കിവെച്ച വ്യക്തിയാണ് കെ. രവീന്ദ്രനാഥൻ. സമാന്തര സിനിമകളെ വളർത്താൻ ഇത്രയധികം പണവും ഊർജവും വിനിയോഗിച്ച മറ്റൊരാൾ മലയാളത്തിലില്ല.
രവിക്ക് ബ്രേക്കുണ്ടാക്കിയത് 1973-ൽ പുറത്തിറങ്ങിയ ‘അച്ചാണി’യാണ്. കാരൈക്കുടി നാരായണന്റെ തമിഴ് നാടകത്തെ അടിസ്ഥാനമാക്കി തോപ്പിൽ ഭാസി തിരക്കഥയും എ. വിൻസെന്റ് സംവിധാനവും നിർവഹിച്ച ആ ചിത്രം അമ്പത് ദിവസം ഓടുകയും പതിന്നാലു ലക്ഷം രൂപ കളക്ഷൻ നേടുകയും ചെയ്തു. അന്നത് വൻനേട്ടമാണ്. ആ സിനിമ ഇറങ്ങിയതോടെ രവീന്ദ്രനാഥൻ നായർ നാട്ടുകാർക്ക് അച്ചാണി രവിയായി.
അന്വേഷിച്ചു കണ്ടെത്തിയില്ല , കാട്ടുകുരങ്ങ്, ലക്ഷപ്രഭു, തുടങ്ങിയ ഏതാനും ജനപ്രിയ ചിത്രങ്ങൾക്കു ശേഷം
അരവിന്ദനെ കൊണ്ട് കാഞ്ചനസീത എന്ന ചിത്രംസംവിധാനം ചെയ്യിപ്പിച്ചു കൊണ്ടാണ് സമാന്തര സിനിമകളുടെ നിർമ്മാണത്തിലേക്ക് രവി കടക്കുന്നത്.
രാമായണത്തെ ആസ്പദമാക്കി സി.എൻ.ശ്രീകണ്ഠൻ നായർ എഴുതിയ
സമാന്തര സിനിമയ്ക്ക് പുതിയ മാനങ്ങൾ തീർത്ത ജി.അരവിന്ദന്റെ കാഞ്ചനസീതയായിരുന്നു അടുത്തത്.
അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡും , സംസ്ഥാന അവാർഡും ഈ ചിത്രം നേടിക്കൊടുത്തു ….
ഷാജി എൻ.കരുണിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡും കാഞ്ചനസീതയ്ക്കു ലഭിച്ചു.
തുടർന്നായിരുന്നു തമ്പ് വന്നത്.
️അരവിന്ദന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ്
️മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്,
️മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ്
മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് എന്നിവ നേടിക്കൊടുത്ത ചിത്രമായിരുന്നു തമ്പ്.
കൂടാതെ
കുമ്മാട്ടി,
എസ്തപ്പാൻ,
പോക്കുവെയിൽ എന്നീ ചിത്രങ്ങളും അരവിന്ദന് നൽകി.
ശേഷം …. അടൂർ ഗോപാലകൃഷ്ണനുമായി എലിപ്പത്തായമെന്ന ചിത്രം …..
നിരവധി ദേശീയ-അന്തർ ദേശീയ പുരസ്ക്കാരങ്ങൾ തേടിയെത്തിയ “എലിപ്പത്തായം … “
തുടർന്ന് മുഖാമുഖവും
അനന്തരവും
വിധേയനും അടൂരിൻ്റ സംവിധാനത്തിൽ നിർമ്മിച്ചു.കൂടാതെ എം.ടി.യുടെ സംവിധാനത്തിൽ മഞ്ഞ് എന്ന ചിത്രവും.
ഇങ്ങനെ മലയാള സിനിമയെ ദേശീയ-അന്തർ ദേശീയ പ്രശസ്തിയിലേക്കെത്തിച്ച ഒരുപാട് സമാന്തരസിനിമകളുടെ നിർമ്മാതാവായിരുന്നു രവി.
1108 മിഥുനം 19 ന് വിശാഖം നക്ഷത്രത്തിൽ
കൊല്ലത്തായിരുന്നു ജനനം.
ബിരുദത്തിനു ശേഷം അച്ഛൻ്റെ പിൻതുടർച്ചയായി കശുവണ്ടി വ്യവസായത്തിലേക്ക് തിരിഞ്ഞു.
വിജയലക്ഷ്മി കാഷ്യു കമ്പനി. 1967 ലാണ് ചലച്ചിത്രനിർമ്മാണത്തിലേക്ക് ശ്രദ്ധ പതിപ്പിക്കുന്നത്.
സിനിമയോടുള്ള അഗാധമായ സ്നേഹം തന്നെയായിരുന്നു അച്ചാണി രവിയെന്ന നിര്‍മ്മാതാവിന് ഊര്‍ജം പകര്‍ന്നത്. അച്ചാണി രവി നിര്‍മിച്ച 14 സിനിമകള്‍ക്ക് സ്വന്തമാക്കിയത് 18 ദേശീയ- സംസ്ഥാന പുരസ്കാരങ്ങളാണ്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയല്‍ പുരസ്കാരവും അച്ചാണി രവിയെ തേടിയെത്തി. 1967 ലാണ് അച്ചാണി രവി ജനറല്‍ പിക്ചേഴ്സ് ആരംഭിച്ചത്. അന്വേഷിച്ചു കണ്ടെത്തിയില്ല ആയിരുന്നു ആദ്യ ചിത്രം. അച്ചാണി എന്ന ചിത്രം ഹിറ്റായതോടെ അച്ചാണി രവിയെന്ന് അറിയപ്പെടാൻ തുടങ്ങി.
അച്ചാണി എന്ന ചിത്രത്തിൻ്റെ ലാഭം ഉപയോഗച്ച് കൊല്ലം പബ്ലിക് ലൈബ്രറി, സോപാനം ഓഡിറ്റോറിയം, ആർട്ട് ഗാലറി എന്നിവ സ്ഥാപിച്ചു.
ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ വാർഡും അങ്ങനെ പലതും
കൂടാതെ മനുഷ്യസ്നേഹിയെന്ന നിലയിൽ കൊല്ലത്തും പരിസരത്തും നിരവധി കർമ്മപദ്ധതികളും….
2008-ൽ സമഗ്ര സംഭാവനയ്ക്ക് ജെ.സി.ഡാനിയൽ പുരസ്കാരം നൽകി ആദരിച്ചു.
കാനകപ്പെണ്ണ് ചെമ്മരത്തി, തുടങ്ങിയ ഗാനങ്ങൾ ആലപിച്ച, അന്തരിച്ച ഗായിക ഉഷാ രവി സഹധർമ്മിണി..
മക്കൾ : പ്രതാപ് ആർ. നായർ
പ്രീത എസ്.നായർ
പ്രകാശ് ആർ. നായർ