പാസ്പോർട്ട് സിസ്റ്റം ലോകത്തിൻ ആരംഭിച്ച് നൂറു വര്‍ഷത്തിന് മേലെ ആയിട്ടുണ്ടാവും.ഓരോരുത്തരുടെയും ദേശീയ തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖയായ പാസ്പോര്‍ട്ട് വിദേശ യാത്രകളിലാണ് ആവശ്യം വരുന്നത്.
രാജ്യാന്തര തലത്തില്‍ ഇടപെടുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരോ പ്രസിഡന്‍റോ പ്രധാമന്ത്രിയോ ഒക്കെ ആണെങ്കില്‍ അവര്‍ക്ക് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് ആണുള്ളത്. എന്നാല്‍ ഇതൊന്നുമില്ലാതെ ലോകം മുഴുവൻ ഒരു തടസ്സവും കൂടാതെ യാത്ര ചെയ്യുവാൻ കഴിയുന്ന മൂന്ന് പേരുണ്ട്.ലോകത്തിലെ 200 ല്‍ അധികം രാജ്യങ്ങളിലും പാസ്പോർട്ട് ഇല്ലാതെ സന്ദര്‍ശിക്കുവാൻ കഴിയുന്ന ഈ മൂന്ന് പേര്‍ ആരാണെന്നല്ലേ?
ബ്രിട്ടന്‍റെ രാജാവ്, ജപ്പാന്‍റ രാജാവും രാജ്ഞിയും എന്നീ മൂന്നു പേര്‍ക്കാണ് പാസ്പോര്‍ട്ട് ഇല്ലാതെ മറ്റു രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുന്നത്.ഈ മൂന്നു പേരൊഴികെ, മറ്റേതു രാജ്യത്തിന്‍റെ പ്രസിഡന്‍റോ പ്രധാനമന്ത്രിയോ ആയാല്‍ പോലും അവര്‍ പാസ്പോര്‍ട്ട് കരുതണം. ഇവരുടേത് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട് അഥവാ ടൈപ് ഡി പാസ്പോര്‍ട്ട് ആണ്. സാധാരണ ആളുകള്‍ക്ക് വിദേശയാത്രയില്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകേണ്ടതു പോലുള്ള നടപടിക്രമങ്ങളൊന്നും ഇവര്‍ക്കു വേണ്ടെന്ന് മാത്രമല്ല, പ്രത്യേകാവകാശങ്ങളും ഇവര്‍ക്കുണ്ടായിരിക്കും. മാത്രമല്ല, സുരക്ഷാ പരിശോധനകള് പോലുള്ളവയും ഇവര്‍ക്കുണ്ടായിരിക്കില്ല. ഇന്ത്യയില്‍, ഈ പദവി പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവര്‍ക്ക് ലഭ്യമാണ്.