Month: July 2023

  • India

    പാകിസ്ഥാനിലേക്ക് മടക്കി അയക്കരുത്, അവര്‍ കല്ലെറിഞ്ഞ് കൊല്ലും; യോഗിയോട് അഭ്യര്‍ഥനയുമായി ‘പബ്ജി കാമുകനൊപ്പം’ ഇന്ത്യയിലെത്തിയ യുവതി

    ലഖ്‌നൗ: മതിയായ രേഖകള്‍ ഇല്ലാതെ ഇന്ത്യയിലേക്ക് എത്തിയതിന് അറസ്റ്റിലായ പാക് യുവതി തന്നെ മടക്കി അയക്കരുതെന്ന് അപേക്ഷിച്ച് രംഗത്ത്. ഗെയിമിംഗ് ആപ്ലിക്കേഷനായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനായ കാമുകനൊപ്പം അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് അറസ്റ്റിലായ പാകിസ്ഥാന്‍ യുവതി സീമ ഹൈദര്‍ ഇന്നലെ രാവിലെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. ദേശീയ മാധ്യമമായ ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് സീമ തന്നെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടത്. തന്നെ സച്ചിനൊപ്പം ഇന്ത്യയില്‍ തന്നെ തുടരാന്‍ ദയവായി അനുവദിക്കണം. നിങ്ങള്‍ ഒരുപക്ഷെ തന്നെ പാകിസ്ഥാനിലേക്ക് മടക്കി അയച്ചാല്‍ അവര്‍ തന്നെ കല്ലെറിഞ്ഞ് കൊല്ലും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകുന്നതിലും ഭേദം ഇവിടെ തന്നെ കിടന്നുമരിക്കുകയാണെന്നും സീമ പറഞ്ഞു. ജൂലൈ നാലിനാണ് സീമയേയും കാമുകന്‍ സച്ചിനേയും ഹരിയാനയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. കുട്ടികള്‍ക്കൊപ്പമാണ് ഇവര്‍ പാകിസ്ഥാനില്‍ നിന്നും എത്തിയത്. വിവാഹം കഴിക്കുന്നതിനായി ഇവര്‍ ഒരു അഭിഭാഷകനെ സമീപിച്ചതിനെത്തുടര്‍ന്ന് അവര്‍ പാകിസ്ഥാനില്‍ നിന്നുള്ള അനധികൃത യാത്രയെക്കുറിച്ചുള്ള വിവരം പുറത്തുവന്നത്.…

    Read More »
  • Kerala

    മന്ത്രി പോലും കൈയ്യടിച്ച കെഎസ്ഇബി ജീവനക്കാരുടെ അടിയന്തര റസ്‌ക്യൂ ഓപ്പറേഷന്‍ 

    ചിറ്റാരിക്കാല്‍: ആര്‍ത്തലച്ചുപെയ്യുന്ന മഴയും റെഡ് അലര്‍ട്ടുമായി കാസര്‍ഗോഡ് ജില്ലയില്‍ മിക്കവരും വീട്ടിലിരുന്ന ദിവസമായിരുന്നു വ്യാഴാഴ്ച. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ചിറ്റാരിക്കാല്‍ നല്ലോംപുഴ കെഎസ്‌ഇബി സെക്ഷനിലേക്ക് ഒരു അടിയന്തര വിവരം കിട്ടുന്നത്. പെരുമ്ബട്ട എന്ന സ്ഥലത്ത് തേജസ്വിനി പുഴയ്ക്ക് കുറുകേ കടന്നുപോകുന്ന ഹൈടെന്‍ഷന്‍ ലൈനിനു മുകളിലേക്ക് ഒരു മരം വീണിരിക്കുന്നു. ലൈന്‍ പുഴയിലേക്ക് താഴ്ന്ന് അപകടകരമായ അവസ്ഥയിലാണ്. അത് ഓഫ് ചെയ്യുകയെന്ന പ്രാഥമിക കാര്യം ആദ്യംതന്നെ ചെയ്തു. പക്ഷേ കൂടുതല്‍ വലിയ പ്രശ്‌നം അതിനുശേഷമായിരുന്നു. കൂലംകുത്തിയൊഴുകുന്ന പുഴയില്‍ ജലനിരപ്പ് അടിക്കടി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച്‌ മരവും ലൈനും താഴ്ന്നാല്‍ കഷ്ടിച്ച്‌ ഒരു മണിക്കൂറിനകം തൊട്ടടുത്ത ട്രാന്‍സ്‌ഫോര്‍മറുള്‍പ്പെടെ മറിഞ്ഞുവീഴും. പിന്നെ ഒരു പ്രദേശമാകെ ദിവസങ്ങളോളം ഇരുട്ടിലാകുന്ന അവസ്ഥയാകും. അതിനുമുമ്ബ് മരക്കൊമ്ബ് അടിയന്തരമായി മുറിച്ചുനീക്കിയേ തീരൂ. എങ്ങനെയെന്ന ചോദ്യത്തിന് കെഎസ്‌ഇബി ജീവനക്കാരുടെ മുന്നില്‍ പ്രസക്തിയുണ്ടായിരുന്നില്ല. കനത്ത മഴയെ അവഗണിച്ച്‌ നേരെ വാഹനമെടുത്ത് 12 കിലോമീറ്റര്‍ അകലെയുള്ള പെരുമ്ബട്ടയിലെത്തി. സ്ഥിതിഗതികള്‍ വിചാരിച്ചതിലും ഗുരുതരമാണെന്ന് പുഴയുടെ കുത്തൊഴുക്കും ലൈനിന്‍റെയും മരത്തിന്‍റെയും കിടപ്പും കണ്ടപ്പോള്‍…

    Read More »
  • Kerala

    ഒല്ലൂരിലെ മാംസ വിൽപ്പന കേന്ദ്രത്തില്‍ നിന്നും പിടിച്ചെടുത്തത് 90 കിലോ പഴകിയ ഇറച്ചി; ഹോട്ടലുകളിൽ പോയി വെട്ടിവിഴുങ്ങുന്നവർ സൂക്ഷിക്കുക !

    തൃശൂർ:ഒല്ലൂരിലെ മാംസ വിൽപ്പന കേന്ദ്രത്തില്‍  ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തിയ റെയ്ഡില്‍ പിടികൂടിയത് 90 കിലോ പഴകിയ ഇറച്ചി. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഇറച്ചിയായിരുന്നു ഇത്.കാക്കനാട് റീജ്യണല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലത്തിലാണ് ഇറച്ചി ഉപയോഗിക്കാൻ പറ്റാത്തവിധം ചീഞ്ഞളിഞ്ഞെന്ന് വ്യക്തമായത്. വ്യത്യസ്ത മൃഗങ്ങളുടെ പഴകിയ മാംസം കൂടിക്കലര്‍ന്ന രീതിയിലുള്ള സൂനാമി ഇറച്ചിയെന്നാണ്  പരിശോധനയില്‍ കണ്ടെത്തിയത്. മധുരയില്‍ നിന്ന് ട്രെയിനില്‍ തൃശൂരിലെത്തിക്കുന്ന ഇറച്ചി കുറഞ്ഞവിലയ്ക്ക് ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും വില്‍ക്കും.ഒല്ലൂരിലെ സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടര്‍ തുറക്കാതെയായിരുന്നു പ്രവര്‍ത്തനം. സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കാക്കനാട് റീജ്യണല്‍ ലാബില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ രാത്രി എത്തിയ ഇറച്ചി പത്തുമണിക്കൂറോളം കിടന്നാണ് ഒല്ലൂരിലെത്തുന്നത്.പ്രഥമദൃഷ്ട്യാ തന്നെ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നു.തുടർന്നായിരുന്നു കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാവകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന. ബേക്കറി ഉല്പന്നങ്ങളായ ഷവര്‍മ, ചിക്കൻ റോ, പഫ്‌സ്, കട്‌ലെറ്റ് തുടങ്ങിയവ നിര്‍മ്മിക്കാനായാണ് ‌ഇത്തരം സുനാമി ഇറച്ചി കൂടുതലായി ഉപയോഗിക്കുന്നത്.തട്ടുകടകളിലും ഹോട്ടലുകളിലും വിവിധ പേരുകളിൽ ആളുകൾക്ക് മുന്നിൽ എത്തുന്നതും ഇതുതന്നെ. പറയുന്ന സമയത്ത്…

    Read More »
  • Kerala

    ആറ്റിങ്ങലില്‍ വി.മുരളീധരനു മുന്‍തൂക്കം; ശോഭയെ തഴയുന്നതു തിരിച്ചടിയാകുമോ എന്ന് ആശങ്ക

    തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ പേരിനു മുന്‍തൂക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി യോഗത്തില്‍ മുരളീധരന്‍ മത്സരിക്കട്ടെ എന്ന പൊതു വികാരമാണ് ഉയര്‍ന്നത്. ഈ സീറ്റില്‍ താല്‍പര്യം പ്രകടിപ്പിച്ചു വനിതാ നേതാവായ ശോഭ സുരേന്ദ്രനും ശക്തമായി രംഗത്തുണ്ടെങ്കിലും മുതിര്‍ന്ന നേതാക്കളില്‍ ഭൂരിഭാഗം പേരുടെയും പിന്തുണ മുരളീധരനാണ്. മണ്ഡലം കേന്ദ്രീകരിച്ചു മുരളീധരന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുമെന്നാണു നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം, തിരഞ്ഞെടുപ്പു വേദിയില്‍ പൊതുസമ്മതി നേടാനും അതു വോട്ടായി മാറ്റാനും കഴിവുള്ള ശോഭയെ തഴയുന്നതു തിരിച്ചടിയാകുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവച്ചു. പാര്‍ലമെന്ററി വ്യാമോഹം വച്ചുപുലര്‍ത്തുകയും സമീപകാലത്തു പാര്‍ട്ടിയോട് അകലം പാലിക്കുകയും നേതൃനിരയെ വിമര്‍ശിക്കുകയും ചെയ്യുന്ന നിലപാടിനെ അംഗീകരിക്കാനാവില്ലെന്നു മുതിര്‍ന്ന നേതാവ് ഇതിനു മറുപടി നല്‍കി. നേതൃത്വത്തിനെതിരായ ശോഭയുടെ ആക്ഷേപങ്ങള്‍ പാര്‍ട്ടി അച്ചടക്ക ലംഘനമാണെന്നും കുറ്റപ്പെടുത്തലുണ്ടായി. ആറ്റിങ്ങലില്‍ മത്സരിക്കണമെന്ന നിലപാടു തുടര്‍ന്നാല്‍ ശോഭയുമായി കേന്ദ്ര നേതൃത്വം അനുനയചര്‍ച്ചയ്ക്കു തയാറായേക്കും. വിജയ സാധ്യതയുള്ള ആറ്റിങ്ങലില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മുരളീധരനോട്…

    Read More »
  • Kerala

    കൊല്ലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു

    കൊല്ലം: തൊടിയൂരില്‍ വീട്ടമ്മയെ കുത്തിക്കൊന്നു.തൊടിയൂര്‍ മുഴങ്ങോടി അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള എന്ന പൂങ്കൊടിയാണ് (50) മരിച്ചത്. സംഭവത്തിൽ ഇവരോടൊപ്പം താമസിച്ചിരുന്ന രവീന്ദ്രനെ (64) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം. ഇരുവരും തമ്മില്‍ രാത്രിയില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന് ശേഷമാണ് പൂങ്കൊടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു. പൂങ്കൊടിയുടെ മൃതദേഹം മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

    Read More »
  • India

    ഭാര്യയെ കൊന്ന് സിദ്ധനായി ആള്‍മാറാട്ടം നടത്തിയ പ്രതിയെ ചെന്നൈ റയിൽവെ പോലീസ് പിടികൂടി

    ചെന്നൈ: ഭാര്യയെ കൊന്ന് സിദ്ധനായി ആള്‍മാറാട്ടം നടത്തിയ പ്രതിയെ ചെന്നൈ റയിൽവെ പോലീസ് പിടികൂടി. ചെന്നൈ സ്വദേശി രമേശാണ് ഒന്നര വര്‍ഷത്തിന് ശേഷം പൊലീസിന്റെ പിടിയിലായത്. 2021 ഡിസംബറിലാണ് ഭാര്യ വാണിയെ കൊന്ന് മൃതദേഹം അലക്കാനുള്ള വസ്ത്രങ്ങള്‍ക്ക് ഒപ്പം മേശയുടെ അടിയില്‍ ഒളിപ്പിച്ച്‌ രമേശ് കടന്ന് കളഞ്ഞത്. അമ്മയെ അന്വേഷിച്ച മക്കളോട് അമ്മ പുറത്തുപോയെന്ന് കള്ളം പറഞ്ഞാണ് പ്രതി രക്ഷപ്പെട്ടത്. പിന്നീട്, പിറ്റേദിവസം വീട്ടിലെത്തിയ വാണിയുടെ അമ്മ നടത്തിയ തിരച്ചിലിലാണ് മകളുടെ മൃതദേഹം വീട്ടിലെ മേശയ്ക്ക് അടിയില്‍ കണ്ടെത്തിയത്. പൊലീസിനെ വെട്ടിച്ച്‌ ദില്ലിയിലേക്ക് കടന്ന് കളഞ്ഞ രമേശ് പിന്നീട് സിദ്ധൻ ചമഞ്ഞാണ് ജീവിച്ചത്. സിദ്ധൻ വേഷത്തില്‍ ദില്ലിയില്‍ അടക്കം ആശ്രമങ്ങളില്‍ തങ്ങിയ പ്രതി, തിരിച്ച്‌ തമിഴ്നാട്ടിലേക്ക് എത്തുകയും തീര്‍ത്ഥടന കേന്ദ്രങ്ങളില്‍ സജീവമാകുകയുമായിരുന്നു. കഴിഞ്ഞ ദിവസം സുഹൃത്തിന് പണം ഗൂഗിള്‍ പേ ചെയ്തതാണ് പ്രതിയെ പിടിക്കുന്നതില്‍ നിര്‍ണായകമായത്. പുലര്‍ച്ചെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ്  പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.

    Read More »
  • India

    മോഷണം ചെറുക്കുന്നതിനിടയിൽ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു

    മൊബൈൽ ഫോണ്‍ മോഷ്ടിക്കാനുള്ള ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരുക്കേറ്റ യുവതി മരിച്ചു. ചെന്നൈ സ്വദേശിനിയായ എസ്. പ്രീതി(22)യാണ് മരിച്ചത്.ജൂലൈ രണ്ടിനാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ പ്രീതി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെന്നൈ ഇന്ദിര നഗര്‍ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ട്രെയിന്റെ വാതില്‍പ്പടിക്ക് സമീപം നിന്ന് ഫോണ്‍ വിളിക്കുകയായിരുന്നു പ്രീതിയുടെ ഫോൺ തട്ടിയെടുക്കാൻ രണ്ടു പേർ ചേർന്ന് ശ്രമിച്ചു.എന്നാൽ പ്രീതി മോഷണശ്രമം ചെറുത്തതോടെ യുവതിയെ തള്ളിയിട്ട ശേഷം ഇവർ കടന്നു കളയുകയായിരുന്നു.

    Read More »
  • NEWS

    അബുദാബിയില്‍ വാഹനമിടിച്ച്‌ മലപ്പുറം സ്വദേശി മരിച്ചു

    അബുദാബി: വാഹനമിടിച്ച്‌ പ്രവാസി മലയാളി മരിച്ചു.മലപ്പുറം രണ്ടത്താണി സ്വദേശി മുസ്തഫ ഒടയപ്പുറത്ത് (49) ആണ് മരിച്ചത്. മദീന സായിദില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.നടന്നുപോകുമ്ബോള്‍ എതിരേവന്ന വാഹനമിടിക്കുകയായിരുന്നു.   ഭാര്യ: ഹാജിറ, മക്കള്‍: ഹസീബ്, ഹബീബ്.പരേതനായ മൊയ്തീൻകുട്ടി ഹാജിയുടെയും അച്ചുട്ടിയുടെയും മകനാണ്.

    Read More »
  • Kerala

    വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു

    കൊല്ലം:വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ആന ചരിഞ്ഞു.കൊല്ലം പുനലൂര്‍ ചാലിയാക്കരയിലാണ് സംഭവം. പതിനഞ്ച് വയസ് മാത്രം പ്രായമുള്ള കൊമ്ബനാണ് ചരിഞ്ഞത്. അമ്ബനാര്‍ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ചങ്ങപ്പാറ കമ്ബി ലൈൻ ഭാഗത്താണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വന്യജീവി ആക്രമണം തടയാൻ പ്രദേശവാസിയായ സൗമ്യൻ വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതോടൊപ്പം ഇയാള്‍ റിസര്‍വ് ഫോറസ്റ്റ് ഏരിയയിലും വൈദ്യുതി വേലി കെട്ടി. ഇതാണ് ആന ചരിയാൻ കാരണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവത്തില്‍ സൗമ്യനെ പോലീസ് പിടികൂടി.

    Read More »
  • Kerala

    വെള്ളക്കെട്ടിനു നടുവിലായ വീട്ടില്‍ വീട്ടമ്മയുടെ മൃതദേഹം ;മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ റോഡിലെത്തിച്ചു

    തിരുവല്ല:വെള്ളക്കെട്ടിനു നടുവിലായ വീട്ടില്‍ വീട്ടമ്മയുടെ മൃതദേഹം.ഹൃദയാഘാതത്തെ തുടർന്നാണ് ഇവർ മരിച്ചതെന്നാണ് സൂചന. തിരുവല്ല ചാത്തങ്കരിയിലാണ് സംഭവം.ചാത്തങ്കരി ലവ് ഡേയില്‍ റിട്ടയേഡ് ബാങ്ക് മാനേജര്‍ പി.ടി. മാധവന്‍റെ ഭാര്യ അച്ചാമ്മ(62)യാണ് മരിച്ചത്. വെള്ളക്കെട്ടിനു നടുവിലായതിനാൽ  മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെയാണ് ഇവരുടെ മൃതദേഹം റോഡിലെത്തിച്ചത്. വെള്ളക്കെട്ട് മൂലം മൂന്നു ദിവസമായി റോഡില്‍ വാഹനയോട്ടം നിലച്ചിരിക്കുകയാണ്. മൃതദേഹം ജെസിബിയുടെ സഹായത്തോടെ പെരിങ്ങര പഞ്ചായത്ത് മുക്കിനു സമീപം എത്തിച്ച്‌ ആംബുലന്‍സില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റുകയായിരുന്നു. സംസ്‌കാരം പിന്നീട്.. മക്കള്‍: പ്രേംസണ്‍, പ്രേംസി, പ്രമോദ്. മരുമക്കള്‍: ജെസിന്‍, സ്റ്റീഫന്‍, ഡാര്‍ലി.

    Read More »
Back to top button
error: