IndiaNEWS

ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം;14 പേർ കൊല്ലപ്പെട്ടു

കൊൽക്കത്ത:പശ്ചമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ നടന്ന വെടിവെയ്പിലും അക്രമത്തിലുമായി 14 പേര്‍ കൊല്ലപ്പെട്ടു.

 

Signature-ad

ബംഗാളില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം പോളിങ് ദിനത്തില്‍ വ്യാപക അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകര്‍ കയ്യേറി അടിച്ച്‌ തകര്‍ക്കുന്ന സ്ഥിതിവരെയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂൺ 9 മുതൽ ഇതുവരെ 33 പേരാണ് വിവിധ അക്രമ സംഭവങ്ങളിൽ ബംഗാളിൽ കൊല്ലപ്പെട്ടത്.കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർക്കാണ് ജീവഹാനി സംഭവിച്ചത്.

Back to top button
error: