Movie

എം.മോഹനൻ്റെ ‘ഒരു ജാതി ജാതകം’ ഇന്ന് തുടങ്ങും, വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ

     ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിന്റെ കലാപരവും സാമ്പത്തികവുമായ വിജയത്തിനു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’.

വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ
ഷൂട്ടിംഗ് ഇന്ന് (ജൂലൈ ഒമ്പത് ഞായർ) കൊച്ചിയിൽ ആരംഭിക്കുന്നു.
ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ
രചിക്കുന്നത്.
വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ, അജു വർഗീസ്, മൃദുൽ നായർ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവർക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തിൽ അണിനിരക്കുന്നു.
മനു മഞ്ജിത്തിന്റെ വരികൾക്ക് ഗുണബാലസുബ്രഹ്മണ്യം ഈണം നൽകുന്നു.
വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്- രഞ്ജൻ ഏബ്രഹാം.
കലാസംവിധാനം- ജോസഫ് നെല്ലിക്കൽ .
മേക്കപ്പ്- ഷാജി പുൽപ്പള്ളി.
കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.
ക്രിയേറ്റീവ് കോൺടി ബ്യൂഷൻ- സുരേഷ് ഇരിങ്ങൽ.
നിർമ്മാണ നിർവഹണം- ഷെമീജ് കൊയിലാണ്ടി.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- സൈനുദ്ദീൻ.
കണ്ണൂരാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ.

Signature-ad

വാഴൂർ ജോസ്.

Back to top button
error: