IndiaNEWS

ആദിവാസി യുവാവിന്റെ മുഖത്ത്  മൂത്രമൊഴിച്ച സംഭവം;വിമർശിച്ച ഗായിക നേഹ സിങ് റാത്തോരിനെതിരെ കേസ്

ഭോപ്പാൽ:ആദിവാസി യുവാവിന്റെ മുഖത്ത് ബിജെപി നേതാവ് മൂത്രമൊഴിച്ച സംഭവത്തെ സാമൂഹ്യമാധ്യമത്തിലൂടെ വിമർശിച്ച പ്രമുഖ ഭോജ് പുരി ഗായിക നേഹ സിങ് റാത്തോരിനെതിരെ കേസ്.
മതസ്പർദ്ധ ഉണ്ടാക്കാൻ  ശ്രമിച്ചു എന്നതടക്കമുള്ള കുറ്റം ചുമത്തിയാണ് ബിജെപി പ്രവർത്തകന്റെ പരാതിയില്‍ ഭോപ്പാൽ പൊലീസ് കേസെടുത്തത്.
ജനകീയപ്രശ്നങ്ങൾ നാടോടി ഗാനങ്ങളിലൂടെ തീഷ്ണമായി അവതരിപ്പിക്കാറുള്ള നേഹ ഏറെനാളായി സംഘപരിവാരത്തിന്റെ കണ്ണിലെ കരടാണ്. യുപി സര്ക്കാരിന്റെ കുടിയൊഴിപ്പിക്കലിനെ വിമർശിച്ച ഗാനത്തിന്റെ പേരിൽ ഫെബ്രുവരിയിൽ നേഹയ്ക്ക് നോട്ടീസ് ലഭിച്ചിരുന്നു. ഹത്രാസ് ബലാത്സംഗം, ലഖിംപുരി കര്‍ഷകകൂട്ടക്കൊല, കോവിഡ് കാലത്ത് ഗംഗയില്‍ ഒഴുകിയ മൃതദേഹങ്ങൾ തുടങ്ങിയവയെ കുറിച്ച്‌ നേഹ ഒരുക്കിയ ഗാനങ്ങൾ ഏറെ പ്രചാരം നേടിയിരുന്നു.

Back to top button
error: