കൊല്ലം: കുണ്ടറയിൽ നിര്‍ധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവതി അറസ്റ്റില്‍.കൊറ്റൻകര മാമ്ബുഴ സ്വദേശി സൂര്യശ്രീയെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.
കുണ്ടറയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ രോഗിയായ അഞ്ചു വയസുള്ള കുഞ്ഞിന് ചികിത്സാസഹായം വാങ്ങിക്കൊടുക്കാം എന്ന പേരിലായിരുന്നു തട്ടിപ്പ്. കുഞ്ഞിന് ധനസഹായം സമാഹരിക്കാനായി സ്വന്തം അക്കൗണ്ട് നമ്ബറും മൊബൈല്‍ നമ്ബറുമാണ് പ്രചരിപ്പിച്ചത്.
കുഞ്ഞിന് കിട്ടിയ ചികിത്സാസഹായം മുഴുവൻ സൂര്യശ്രീ കൈവശപ്പെടുത്തിയെന്ന കുടുംബത്തിന്റെ പരാതിയിലാണ് അറസ്റ്റ്.കുട്ടിയുടെ ചികിത്സയ്ക്കായി വരുമാനമാര്‍ഗം എന്ന നിലയില്‍ തുടങ്ങിയ ഹോട്ടലും കുടുംബത്തെ കബളിപ്പിച്ച് സ്വന്തമാക്കിയിരുന്നു.