Month: July 2023
-
Food
കൊളസ്ട്രോൾ ഭയം വേണ്ട; കോഴിമുട്ടയിലെ പോഷകമൂല്യങ്ങള്‍ അറിയാം
ഒരു സാധാരണ കോഴിമുട്ടയ്‌ക്ക് ശരാശരി 50 മുതല്‍ 55ഗ്രാംവരെ തൂക്കം ഉണ്ടായിരിക്കും. ഇതിന്റെ 12% മുട്ടത്തോടും 30% മഞ്ഞക്കരുവും 58% വെള്ളക്കരുവുമായിരിക്കും. 55 ഗ്രാം തൂക്കമുള്ള ഒരു മുട്ടയില്‍ ആഹാരയോഗ്യമായ ഭാഗം 50 ഗ്രാം ആണ്. കോഴി മുട്ടയുടെ മഞ്ഞക്കരു (Yolk)വില്‍ ആണ് അതിന്റെ കൊഴുപ്പുകളു ജീവകങ്ങളും ധാതുക്കളും പ്രധാനമായതും അടങ്ങിയിരിക്കുന്നത്. എന്നാല്‍ വെള്ളക്കരു (Albumin)വില്‍ പ്രധാനമായും മാംസ്യം മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഒരു മുഴുവന്‍ കോഴിമുട്ടയില്‍ 12.1% മാംസ്യവും 10.5% കൊഴുപ്പും 10.9% ഖനിജാംശങ്ങളും 0.9% കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.ദിവസവും ഒരു മുട്ട കഴിക്കുകയാണെങ്കില്‍ ഒരു വ്യക്തിക്ക് ഒരു ദിവസത്തേക്ക് ആവശ്യമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്ന മാംസ്യത്തിന്റെ 25 ശതമാനവും മിക്കവാറും എല്ലാ അമൈനോ അമ്ലങ്ങളും 88% ജീവകം എ-യും 70% ഫോളിക് ആസിഡും ലഭിക്കുന്നതാണ്. ഇതിനെല്ലാം പുറമേ കോഴിമുട്ടയിലെ മാംസ്യം വളരെ എളുപ്പത്തില്‍ ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നു. മുട്ടയിലെ കൊഴുപ്പ് ചെറിയ കണികകളുടെ രൂപതതിലായതുകൊണ്ട് വളരെ എളുപ്പത്തില്‍ ദഹിക്കുന്നു. നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതങ്ങളായ ചില ഫാറ്റി…
Read More » -
Kerala
കിന്നാരത്തുമ്ബിയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് 23 വയസ്; അന്നാണ് മലയാളികളുടെ ലൈംഗിക താല്‍പര്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയത്: ഷക്കീല
തീയേറ്ററുകളെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ചവയാണ് ഷക്കീല ചിത്രങ്ങള്‍. കാലാന്തരത്തില്‍ ഷക്കീല സിനിമകളുടെ മാര്‍ക്കറ്റ് ഇല്ലാതായെങ്കിലും ഷക്കീലയെ മലയാളി ഒരിക്കലും മറക്കില്ല.ഇപ്പോൾ ഒരു മാഗസിന് ഷക്കീല നൽകിയ അഭിമുഖമാണ് കേരളത്തിൽ ചർച്ചാവിഷയമായിരിക്കുന്നത്. കിന്നാരത്തുമ്ബിയില്‍ അഭിനയിക്കുമ്ബോള്‍ എനിക്ക് 23 വയസായിരുന്നു. കൂടെ അഭിനയിച്ച കുട്ടിയ്ക്ക് 17 വയസ്. അന്ന് എന്നെ 33 കാരിയായാണ് ചിത്രീകരിച്ചത്.അന്നത്തെ എന്റെ ശരീരഘടന വെച്ചാണ് എന്നെ സ്‌ക്രീനില്‍ 33 കാരിയാക്കിയത്. ചിത്രം ഹിറ്റായി. അന്നാണ് മലയാളികളുടെ ലൈംഗിക താല്‍പര്യത്തെക്കുറിച്ച് ഞാന്‍ മനസിലാക്കിയത്- ഷക്കീല പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. ഒരു മുസ്ലീം കുടുംബത്തില്‍ നിന്നും കടന്നു വന്ന പെണ്‍കുട്ടിയ്ക്ക് അഡള്‍ട്ട് ചിത്രങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്ബോള്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടേണ്ടി വരും.അതിന്റെ നാലിരട്ടി താൻ അനുഭവിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. “തന്റെ കുടുംബത്തിന് വേണ്ടിയാണ് താന്‍ അഡള്‍ട്ട് സിനിമകളില്‍ അഭിനയിച്ചത്. അതിന്റെ പേരില്‍ തന്നെ വിമര്‍ശിക്കുന്നവരോട് അന്നുമിന്നും സഹതാപം മാത്രമേയുള്ളൂ.നിങ്ങൾ ഇന്ന് വല്ലതും കഴിച്ചോ എന്ന് ചോദിക്കാൻ ആരുമില്ലായിരുന്നു.അഡള്‍ട്ട് സിനിമകളെക്കുറിച്ച്…
Read More » -
Kerala
ഒരേ സമയം രണ്ട് പേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകി പത്തനാപുരം സ്വദേശിനിയായ യുവതി
പത്തനാപുരം:ഒരേ സമയം രണ്ടു യുവാക്കളെ വിവാഹം കഴിക്കാൻ രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകി പത്തനാപുരം സ്വദേശിനിയായ യുവതി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് യുവതി അപേക്ഷ നൽകിയത്.ജൂൺ 30ന് നൽകിയ അപേക്ഷയിൽ പത്തനാപുരത്ത് തന്നെയുള്ള യുവാവുമായി വിവാഹം കഴിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രാർ ഓഫീസിൽ പുനലൂർ ഉറുകുന്ന് സ്വദേശിയായ യുവാവുമായി വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഇതേ യുവതി മറ്റൊരു അപേക്ഷയും നൽകി. യുവതി പത്തനാപുരം സ്വദേശി ആയതിനാൽ ഈ അപേക്ഷയിൽ ആക്ഷേപം സ്വീകരിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിന്റെയും ഭാഗമായി നോട്ടിസ് പത്തനാപുരം സബ് രജിസ്ട്രാർ ഓഫിസിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. രണ്ട് രജിസ്ട്രാർ ഓഫിസുകളിൽ അപേക്ഷ സ്വീകരിച്ചതോടെ ഉദ്യോഗസ്ഥരും കുരുക്കിലായി. അപേക്ഷ നൽകിയ യുവതിയെയും, യുവാക്കളെയും വിളിച്ചു വരുത്തി കാര്യം അന്വേഷിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.
Read More » -
Health
സ്ത്രീകൾ ഐസ്ക്രീം കൂടുതൽ കഴിക്കണമെന്ന് പറയുന്നതിന് പിന്നിൽ
കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു ഡെസെര്‍ട്ടാണ് ഐസ് ക്രീം. പ്രധാനമായും പാലും ക്രീമും പഞ്ചസാരയും കൊണ്ട് നിര്‍മിക്കുന്ന ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ടെങ്കിലും ചില ആരോഗ്യഗുണങ്ങള്‍ ഐസ്‌ക്രീമിനുണ്ട്. വിറ്റാമിന്‍ ഡി,വിറ്റാമിന്‍ എ,കാല്‍സ്യം,ഫോസ്ഫറസ്,റൈബോഫ്‌ലേവിന്‍ എന്നിവയാല്‍ സമ്ബന്നമാണ് ഐസ്‌ക്രീം. കൂടാതെ വിറ്റാമിന്‍ എയും ഐസ്‌ക്രീമില്‍ അടങ്ങിയിരിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യവും ഐസ്‌ക്രീമില്‍ ഉണ്ട്. സ്ത്രീകളില്‍ സ്തനാര്‍ബുദം അടക്കമുള്ള അസുഖങ്ങള്‍ക്ക് ശരീരത്തിലെ കാല്‍സ്യത്തിന്റെ അഭാവം കാരണമാകുന്നു. അതേസമയം ഐസ്‌ക്രീം അമിതമായി കഴിക്കുന്നത് ശരീരഭാരം കൂട്ടുകയും പൊണ്ണത്തടി,പ്രമേഹം എന്നിവയുണ്ടാക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും മധുരം കൊടുക്കുന്ന വസ്തുക്കളും കൃത്രിമ നിറങ്ങളും നല്‍കുന്നതിനാല്‍ അതും ആരോഗ്യത്തിന് ഹാനികരമാണ്. എങ്കിലും മിതമായ തോതില്‍ ഐസ്‌ക്രീം കഴിക്കുന്നത് ശരീരത്തെ അത്ര ദോഷകരമായി ബാധിക്കില്ല. ശ്രദ്ധ ആവശ്യമാണെങ്കിലും തീര്‍ത്തും അവഗണിക്കേണ്ട ഒന്നല്ല ഐസ്‌ക്രീം എന്നർത്ഥം.
Read More » -
Kerala
അടൂരിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി നേരിട്ടത് ക്രൂരപീഡനം; അഞ്ചു പ്രതികളും അറസ്റ്റിൽ
അടൂർ:സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരി ക്രൂരപീഡനം നേരിട്ട കേസില്‍ അഞ്ചു പ്രതികളെയും പൊലീസ് അകത്താക്കി. ഏറ്റവും ഒടുവിലായി പീഡിപ്പിച്ച കാമുകനാണ് ഏറ്റവും ആദ്യം അകത്തായത്. പിന്നാലെ കൂട്ടബലാല്‍സംഗം ചെയ്തവരും അഴിക്കുള്ളിലായി. കാമുകനായ കൊല്ലം പട്ടാഴിയില്‍ നിന്നും അടൂര്‍ നെല്ലിമുകളില്‍ താമസിക്കുന്ന സുമേഷ്(19), പെണ്‍കുട്ടിയുടെ സുഹൃത്ത് ആലപ്പുഴ നൂറനാട് പണയില്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ താമസിക്കുന്ന ശക്തി(18), ഇയാളുടെ സുഹൃത്തുക്കളായ നൂറനാട് ലെപ്രസി സാനിറ്റോറിയം പി.ഒയില്‍ അനൂപ്(22), അരവിന്ദ് (28) പണയില്‍ അഭിജിത്ത്(20) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തു വന്നത്.തുടര്‍ന്ന് പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയ്ക്ക് ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോക്സോ വകുപ്പ് പ്രകാരം കൂട്ട ബലാല്‍സംഗമുള്‍പ്പടെ നാലു കേസുകളാണ് എടുത്തിട്ടുള്ളത്. പീഡനം ഇങ്ങനെ… കഴിഞ്ഞ ഡിസംബറില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് മുഖേന പരിചയപ്പെട്ട ശക്തി രാത്രിയില്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി പീഡിപ്പിച്ചു.തുടര്‍ന്ന് ഇയാളുടെ സുഹൃത്ത് അനൂപ് കുട്ടിയുമായി…
Read More » -
India
ഭര്‍ത്താവിനൊപ്പം കടൽത്തീരത്തെ പാറപ്പുറത്തിരുന്ന് ഫോട്ടോയെടുത്തു കൊണ്ടിരിക്കെ അപകടം, ശക്തമായി ആഞ്ഞടിച്ച തിരമാലയിൽ കടലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
ഭര്‍ത്താവിനൊപ്പം പാറപ്പുറത്തിരുന്ന് ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ച് യുവതിയെ കാണാതായി. മുംബൈ ബാന്ദ്രയിലാണ് സംഭവം. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കോസ്റ്റ്ഗാര്‍ഡ് യുവതിയുടെ മൃതദേഹം കണ്ടെത്തി. കുടുംബത്തിനൊപ്പം പിക്‌നിക്കിനെത്തിയ ജ്യോതി സോനാര്‍ (32) എന്ന യുവതിയാണ് അപകടത്തില്‍പെട്ടത്. ഭര്‍ത്താവ് മുകേഷിനൊപ്പം കടല്‍ത്തീരത്തെ പാറയില്‍ ഇരിക്കുന്ന ജ്യോതിയുടെ വീഡിയോ മക്കളാണ് പകര്‍ത്തിയത്. ഇതിനിടെ ശക്തമായ തിരമാല ആഞ്ഞടിച്ചപ്പോള്‍ യുവതിയെ കാണാതായി. കുടുംബം ആദ്യം ജുഹു ചൗപ്പട്ടി സന്ദര്‍ശിക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, വേലിയേറ്റം കാരണം ബീച്ചില്‍ പ്രവേശിക്കാൻ നിയന്ത്രണം വന്നതോടെ പ്ലാന്‍ മാറ്റി അവര്‍ ബാന്ദ്രയിലേക്ക് പോകുകയായിരുന്നു. ബാന്ദ്ര ഫോര്‍ട്ടില്‍ എത്തിയ കുടുംബം കടലിന് സമീപത്ത് നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുമ്പോഴാണ് അപകടമുണ്ടായത്. ആഞ്ഞടിച്ച ഒരു വലിയ തിരമാലയില്‍ മുകേഷ് ജ്യോതിയെ രക്ഷിക്കാനുള്ള ശ്രമിച്ച് കൊണ്ട് സാരിയില്‍ മുറുകെ പിടിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുകേഷിന്റെ കാലില്‍ പിടിച്ച് സമീപത്ത് നിന്ന ചിലര്‍ സുരക്ഷിത സ്ഥാനത്തേക്ക് വലിച്ചിഴച്ച് മാറ്റി. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്സ്…
Read More » -
Kerala
കർക്കടക വാവുബലി തർപ്പണം പുലർച്ചെ തുടങ്ങി: ആലുവ ശിവരാത്രി മണപ്പുറം, വർക്കല പാപനാശം തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഭക്തജനത്തിരക്ക്
വർക്കല പാപനാശത്തും ആലുവ ശിവരാത്രി മണപ്പുറത്തും കർക്കടക വാവുബലി തർപ്പണം പുലർച്ചെ തന്നെ ആരംഭിച്ചു. ബലിതർപ്പണ ചടങ്ങുകൾക്കു എത്തുന്നവരുടെ തിരക്ക് ഇന്നലെ രാത്രി മുതൽ തന്നെതുടങ്ങി. ഞായറാഴ്ച രാത്രി 10.25 മുതൽ വാവ് ആരംഭിക്കുന്നതിനാൽ രാത്രി മുതൽ തന്നെ പിതൃതർപ്പണത്തിനു വന്നെത്തുന്നവർക്കുള്ള ചടങ്ങുകളുടെ ഒരുക്കം വിവിധ ക്ഷേത്രങ്ങളിൽ തുടങ്ങിയിരുന്നു. ഇന്ന് വൈകിട്ട് വരെ ബലിതർപ്പണം നടത്താൻ സമയമുണ്ട്. ആലുവ ശിവരാത്രി മണപ്പുറത്ത് പിതൃനമസ്കാരത്തിനും പൂജകൾക്കും കാർമികത്വം വഹിക്കുന്നത് മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരിയാണ്. പുഴയോരത്തു പുരോഹിതന്മാരുടെ നേതൃത്വത്തിൽ എൺപതോളം ബലിത്തറകൾ ഒരുക്കിയിട്ടുണ്ട്. ബലിയിടാൻ എത്തുന്ന 2500 പേർക്കു ദേവസ്വം ബോർഡ് പ്രഭാത ഭക്ഷണം നൽകും. 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നു മണപ്പുറത്തേക്കു കെഎസ്ആർടിസി സ്പെഷൽ ബസ് സർവീസ് നടത്തുന്നുണ്ട്. പുഴയിൽ ആഴമേറിയ ഭാഗങ്ങളിൽ ആളുകൾ ഇറങ്ങാതിരിക്കാൻ ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്. കർക്കടക വാവുബലി ഹരിത പ്രോട്ടോക്കോൾ പ്രകാരമായതിനാൽ പ്ലാസ്റ്റിക് കുപ്പികൾക്കും ക്യാരി…
Read More » -
Local
മാവേലിക്കരയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ട് മരണം
മാവേലിക്കര: നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ പിന്നാലെ വന്ന സ്ക്കൂട്ടർ ഇടിച്ച് കയറി ഓട്ടോ ഡ്രൈവറും സ്കൂട്ടർ ഓടിച്ച പെൺകുട്ടിയും മരിച്ചു. ചെന്നിത്തല ഒരിപ്രം കുറ്റിയിൽ കിഴക്കതിൽ ഹരീന്ദ്രൻ (45) തെക്കേക്കര പള്ളിക്കൽ ഈസ്റ്റ് ‘പാലാഴി’യിൽ വിമുക്തഭടനായ അജയകുമാറിന്റെയും പ്രീതിയുടെയും ഏക മകൾ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) വൈകിട്ട് നാലു മണിയോടെ പ്രായിക്കര പാലത്തിൽ ആയിരുന്നു അപകടം. പുതിയകാവ് ഭാഗത്തേക്ക് വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊട്ടു പിന്നാലെ വന്ന സ്കൂട്ടർ മറിഞ്ഞ ഓട്ടോ റിക്ഷയുടെ ഉള്ളിലേയ്ക്ക് ഇടിച്ചു കയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. കുട്ടംപേരൂരുള്ള സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായി ജോലിചെയ്ത് വന്ന ആതിര ബാങ്കിൽ നിന്ന് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. എം.ബി.എ പഠനത്തിന്…
Read More » -
Kerala
‘നിസാറിനു സ്വന്തം വൃക്ക നൽകാ’മെന്ന് പഞ്ചായത്തംഗം മുംതാസ്, അരൂക്കുറ്റി ഗ്രാമത്തിൽ നിന്നും ജീവകാരുണ്യത്തിന്റെ മാതൃകാസ്വരം
ആലപ്പുഴയിലെ അരൂക്കുറ്റി പഞ്ചായത്തിൽ വാടകയ്ക്കു താമസിക്കുകയാണ് കായംകുളം കാഞ്ഞിപ്പുഴ സ്വദേശി നിസാർ. ഗുരുതരമായി വൃക്ക രോഗം ബാധിച്ച ഇദ്ദേഹത്തിന്റെ വൃക്ക മാറ്റിവെക്കുന്നതിനു സഹായം ചെയ്യാനുള്ള ആലോചനാ യോഗം അരൂക്കുറ്റി പഞ്ചായത്ത് ഹാളിൽ നടക്കുന്നു. ശസ്ത്രക്രിയയ്ക്കു വേണ്ടിയുള്ള വൃക്കയുടെ ലഭ്യതയും വൃക്ക കിട്ടാനുള്ള ബുദ്ധിമുട്ടുകളും യോഗത്തിൽ ചർച്ചയാകുന്നു. ഇതിനിടെ പഞ്ചായത്തംഗം മുംതാസ് സുബൈർ നിശ്ചയദാർഢ്യത്തോടെ പറയുന്നു: ”ഞാൻ വൃക്ക തരാം…” മറ്റൊരാളുടെ ജീവൻരക്ഷിക്കാൻ സ്വന്തം വൃക്ക നൽകാമെന്ന ഗ്രാമപ്പഞ്ചായത്ത് അംഗം മുംതാസിന്റെ വാഗ്ദാനം ഏവരും അവിശ്വസിനീയതയോടെയാണ് കേട്ടത്. ആറാംവാർഡിനെ പ്രതിനിധാനം ചെയ്യുന്ന മുംതാസ് സുബൈർ അരൂക്കുറ്റി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയാണ്. യോഗത്തിൽ പങ്കെടുത്ത രോഗിയായ യുവാവിന്റെ ഭാര്യയുടെയും മകളുടെയും മുഖം തന്നെവല്ലാതെ വേദനിപ്പിച്ചതിനാലാണ് ഒന്നും ചിന്തിക്കാതെ വൃക്കനൽകാൻ തയ്യാറായതെന്നു മുംതാസ് സുബൈർ പറഞ്ഞു. ഭാര്യയുടെയോ മറ്റുബന്ധുക്കളുടെയോ വൃക്ക നിസാറിനു യോജിക്കില്ലെന്നു കണ്ടെത്തിയിരുന്നു. അരൂക്കുറ്റി പാണ്ട്യാലപ്പറമ്പ് സുബൈർ കോട്ടൂരിന്റെ ഭാര്യയാണ് മുംതാസ്. രണ്ടാമത്തെ പ്രാവശ്യമാണ് മുംതാസ് ആറാം…
Read More » -
Local
വെച്ചൂർ ഈരയിൽ നിവാസികൾക്ക് ഇനി സുരക്ഷിത യാത്ര; ഈരയിൽ തോട് പാലം നാടിന് സമർപ്പിച്ചു
വൈക്കം: വെച്ചൂർ ഈരയിൽ നിവാസികൾക്ക് ഇനി സുരക്ഷിത യാത്ര. വെച്ചൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ ഈരയിൽ തോടിന് കുറുകെ നിർമ്മിച്ച പാലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ബിൻസി ജോസഫ് ചടങ്ങിൽ അധ്യക്ഷയായി. ഈരയിൽ തോടിന് കുറുകെ മുൻപുണ്ടായിരുന്ന പാലം കാലപ്പഴക്കത്താൽ ജീർണിച്ച് അപകടാവസ്ഥയിലായതിനെ തുടർന്നാണ് പുതിയ പാലത്തിന്റെ നിർമ്മാണത്തിലേക്ക് പഞ്ചായത്ത് കടന്നത്. വെച്ചൂർ ഗ്രാമപഞ്ചായത്ത് അനുവദിച്ച ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് തോടിന് കുറുകെ പുതിയ പാലം നിർമ്മിച്ചത്. ഒരുമാസം മുൻപ് ആരംഭിച്ച പാലത്തിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിൽ പൂർത്തീകരിക്കുകയായിരുന്നു. പൂർണ്ണമായും ഇരുമ്പ് ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണം. ഇരുമ്പ് പ്ലേറ്റുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ നടപ്പാത ഒരുക്കിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾക്കും, ഓട്ടോറിക്ഷകൾക്കും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന വിധമാണ് നിർമ്മാണം. ഈരയിൽ തോടിന് ഇരുവശങ്ങളിലുമായി താമസിക്കുന്ന നിരവധി കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടുവാനുള്ള ഏക സഞ്ചാര മാർഗ്ഗമാണ് ഈ പാലം. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സോജി…
Read More »