Month: July 2023
-
Crime
ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍; തൃണമൂല്‍ നേതാവായ മരുമകള്‍ കസ്റ്റഡിയില്‍
കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകന്റെ മരണത്തിനു പിന്നാലെ ബംഗാളിലെ മാല്‍ഡ ജില്ലയിലെ മട്‌നാവതി പ്രദേശത്തു സംഘര്‍ഷാവസ്ഥ. 62 വയസ്സുകാരനായ ബുരാന്‍ മുര്‍മുവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണു കണ്ടെത്തിയത്. എന്നാല്‍, മുറി പുറത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് പ്രദേശവാസികള്‍ പ്രതിഷേധിച്ചു. സംഭവവുമായി ബന്ധപ്പെട്ടു മുര്‍മുവിന്റെ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായിരുന്നു മരുമകള്‍ ഷര്‍മില മുര്‍മു. എന്നാല്‍ ഷര്‍മില പരാജയപ്പെട്ടു. ഇതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകനായ ബുരാന്‍ മുര്‍മുവിനെ കൊല്ലാന്‍ ഷര്‍മില ഗൂഢാലോചന നടത്തിയെന്നാണു പ്രദേശവാസികള്‍ ആരോപിക്കുന്നത്. ഷര്‍മില തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബുരാനെ ഉപദ്രവിച്ചിരുന്നെന്നു ബിജെപി എംപി കാഖെന്‍ മുര്‍മു ആരോപിച്ചു. എന്നാല്‍, ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചു കൂടുതല്‍ വിവരങ്ങള്‍ പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മകന്‍ ബിപ്ലവിനെയും മരുമകളെയും ചോദ്യംചെയ്തതിനു പിന്നാലെ മാത്രമേ എന്താണു സംഭവിച്ചതെന്നതില്‍ വ്യക്തത വരികയുള്ളുവെന്നു പോലീസ് പറഞ്ഞു.
Read More » -
Kerala
ഇന്ന് പിതൃക്കളുടെ ദിനം; മോക്ഷത്തിനായി ബലിയിടാം
കർക്കടക മാസത്തിലെ അമാവാസി. പിതൃക്കളുടെ ദിനം. അന്നു ബലിയിട്ടാല്‍ പിതൃക്കള്‍ക്കു മോക്ഷം കിട്ടുമെന്നു വിശ്വാസം. കര്‍ക്കടക മാസം കറുത്തവാവിന് പിതൃക്കള്‍ക്ക് ബലി ഇടുന്നത് വിശേഷമാണ്. എല്ലാ മാസവും വാവിന് ബലി ഇടാന്‍ സാധിച്ചില്ലെങ്കിലും പിതൃക്കളുടെ മാസമായ കര്‍ക്കടകത്തിലെ വാവിന് ബലി നിര്‍ബന്ധമായും ഇടണമെന്ന് പഴമക്കാര്‍ പറയുന്നു. ക്ഷേത്രത്തിലോ തീര്‍ത്ഥ സ്ഥലങ്ങളിലോ വീട്ടില്‍ വച്ചോ ഇത് ചെയ്യാം. വാവിന്റെ തലേന്ന് ഒരിക്കല്‍ എടുക്കണം. പിതൃക്കളുടെ ആത്മശാന്തിക്കായി പുണ്യതീര്‍ത്ഥങ്ങളില്‍ ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കടക വാവ്. കാക്കകള്‍ ചോറ് എടുക്കുന്നതിലൂടെ പിതൃക്കള്‍ അത് സ്വീകരിച്ചതായി കണക്കാക്കുന്നു. കാക്ക എടുത്തില്ലെങ്കില്‍ നദിയിലോ കുളത്തിലോ കടലിലോ സമര്‍പ്പിക്കാം. മക്കള്‍ ജീവിച്ചിരിക്കുന്ന കാലം മുഴുവനും ഇത് ചെയ്യണം. മക്കളല്ലെങ്കിലും മരിച്ചവരുടെ സ്വത്ത് കിട്ടിയിട്ടുണ്ടെങ്കില്‍ അവരും ബലി ഇടണമെന്ന് ആചാര്യമതം. ഗരുഡ പുരാണത്തില്‍ മഹാവിഷ്ണുവിനോട് ഇതേ കുറിച്ച് ഗരുഡന്‍ ചോദിക്കുന്ന സംശയങ്ങള്‍ക്ക് മറുപടിയായി സാക്ഷാല്‍ മഹാവിഷ്ണു തന്നെ ബലി ഇടേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നുണ്ട്. ഒരുകാരണവശാലും ബലി ഇടാതിരിക്കാന്‍ സാധിക്കില്ലെന്നും അസന്നിഗ്ധമായി ഇതില്‍…
Read More » -
Kerala
മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ ബിജു വാഹനാപകടത്തിൽ മരിച്ചു, ഇന്ന് പുലർച്ചെ മാരാരിക്കുളത്താണ് സംഭവം
മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസർ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ മുല്ലയ്ക്കൽ സ്വദേശി ബിജു ആണ് മരിച്ചത്. ദേശീയപാതയിൽ മാരാരിക്കുളം കളിത്തട്ടിൽ സമീപം ഗാന്ധി സ്മാരകത്തിന് മുന്നിൽ ഇന്ന് (തിങ്കൾ) പുലർച്ചെ ഒന്നരയോടെയാണ് അപകടം നടന്നത്. ബിജു സഞ്ചരിച്ചിരുന്ന കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡ് ആലപ്പുഴ ജില്ല ഓഫീസറായിരുന്ന ബിജു ഇപ്പോൾ കോട്ടയം എൻവേൺമെന്റ് എഞ്ചിനീയറാണ്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Read More » -
Kerala
അഞ്ച് മണിക്കു ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യും: മലപ്പുറത്ത് ബോർഡ്; അക്രമം
മലപ്പുറം: അഞ്ച് മണിക്കു ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുമെന്ന് മലപ്പുറത്ത് ബോർഡ്.എടവണ്ണയിലാണ് സംഭവം. ‘വിദ്യാര്‍ത്ഥികള്‍ക്കൊരു മുന്നറിയിപ്പ്, കോണികൂടിലും ഇലമറവിലും പരിസരബോധമില്ലാതെ സ്‌നേഹപ്രകടനം കാഴ്ച്ച വെക്കുന്ന ആഭാസ വിദ്യരായ വിദ്യാര്‍ഥികളോട് ഞങ്ങള്‍ക്കൊന്നേ പറയാനൊള്ളു. ഇനിമുതല്‍ ഇത്തരം ഏര്‍പ്പാടുകള്‍ ഇവിടെ വെച്ച് വേണ്ട. വേണമെന്ന് നിര്‍ബന്ധമുളളവര്‍ക്ക് താലി കെട്ടി കൈപിടിച്ചു വീട്ടില്‍ കൊണ്ട് പോയി തുടരാവുന്നതാണ് മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ടു പോവുന്നവരെ ഞങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന് നന്നായിട്ടറിയാം. ആയതിനാല്‍ അഞ്ച് മണിക്ക് ശേഷം ഈ പരിസരത്ത് വിദ്യാര്‍ത്ഥികളെ കാണാനിടവന്നാല്‍ അവരെ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നതും രക്ഷിതാക്കളെ വിളിച്ചു ഏല്‍പിക്കുന്നതുമാണ് ഇത് സദാചാര ഗുണ്ടായിസമല്ല..വളര്‍ന്നുവരുന്ന കുട്ടികളും, കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്. എടവണ്ണ ജനകീയ കൂട്ടായ്മ”- എന്നായിരുന്നു അദ്യം പ്രത്യക്ഷപ്പെട്ട ബോര്‍ഡ്. ഇതിന് പിന്നാലെ വിദ്യാര്‍ത്ഥികള്‍ സദാചാരക്കാര്‍ക്ക് മറുപടിയുമായി എത്തി. ‘ആധുനിക ഡിജിറ്റല്‍ സ്കാനറിനെ തോല്‍പ്പിക്കുന്ന സാങ്കേതിക മികവുള്ള കണ്ണുമായി ബസ്റ്റ് സ്റ്റാന്‍റിലേയും പരിസരത്തെയും കോണിക്കോടിലേക്ക് സദാചാര ആങ്ങളമാര്‍ ടോര്‍ച്ചടിക്കുന്നതിന് മുമ്ബ്…
Read More » -
India
പബ്ജി വഴി പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക്
സീമ ഹൈദര്‍ എന്ന പാകിസ്ഥാന്‍ യുവതി പബ് ജി കളിച്ച് ഇന്ത്യയിലെ ഒരു യുവാവുമായി സ്നേഹത്തിലാവുകയും അയാളെ ഇന്ത്യയിലെത്തി വിവാഹം ചെയ്യുകയും ചെയ്തത് ലോകം മുഴുവൻ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. എന്നാൽ ഇന്ത്യ അവരെ ചേർത്തുപിടിക്കുകയാണ് ചെയ്തത്.അവരെ മാത്രമല്ല,ആ നാലു മക്കളേയും! സ്വന്തം രാജ്യത്തെയും ഭർത്താവിനെയും മതത്തേയും വരെ കളഞ്ഞിട്ടാണ് അവർ തന്റെ നാലു മക്കളോടൊപ്പം ഇന്ത്യയിലെത്തിയത്. ഗംഗാസ്നാനം ചെയ്ത് ഹൈന്ദവരീതിയില്‍ സീമ ഹൈദറും യുപി സ്വദേശിയായ സച്ചിനും തമ്മിലുള്ള വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സച്ചിന്‍റെ കുടുംബം.ഇപ്പോള്‍ ഇരുവരും ഒരുമിച്ചാണ് താമസം. സീമ ഹൈദര്‍ പാകിസ്ഥാന്‍കാരനായ ആദ്യ ഭര്‍ത്താവിന്‍റെ പേരായ ഹൈദര്‍ എന്ന ഇസ്ലാം നാമം ഒഴിവാക്കി ഇപ്പോഴത്തെ ഭര്‍ത്താവിന്‍റെ പേര് ചേര്‍ത്ത് സീമ സച്ചിന്‍ എന്ന് പേര് മാറ്റുകയും ചെയ്തു. നാല് കുട്ടികളുടെ പേരുകള്‍ രാജ്, പ്രിയങ്ക, പാരി, മുന്നി എന്നിങ്ങളെ ഹിന്ദുനാമങ്ങളാക്കി. “ഇനി ശിഷ്ടകാലം ഭാരതീയ സ്ത്രീയായി ഭാരതത്തില്‍ ജീവിക്കും. പാകിസ്ഥാനിലേക്ക് മടങ്ങിപ്പോകില്ല. മടങ്ങിപ്പോയാല്‍ ഭര്‍ത്താവും കൂട്ടരും…
Read More » -
Food
രുചികരമായ മിക്സ്ചർ വീട്ടിൽ ഉണ്ടാക്കാം
ആഘോഷങ്ങൾ ഏതു തന്നെയായാലും മലയാളിക്ക് ഒഴിച്ചുകൂടാൻ കഴിയാത്ത വിഭവമാണ് മിക്സ്ചർ.കടലമാവ് ചെറിയ കൊള്ളികളായും കുമിളകളായും തിളക്കുന്ന എണ്ണയിലേക്ക് പ്രത്യേക അച്ചുകളിലൂടെ കടത്തിവിട്ട് പൊരിച്ചെടുത്ത് അതിൽ പലതരത്തിലുള്ള കടലകൾ വറുത്തിട്ടാണ് മിക്സ്ചർ ഉണ്ടാക്കുന്നത്. എരിവും മധുരവും ഉപ്പുമുള്ള പലതരം മിക്ചറുകൾ ലഭ്യമാണ്. മിശ്രണം ചെയ്തത് എന്ന അർത്ഥത്തിലുള്ള മിക്സ് എന്ന ആംഗലേയപദത്തിൽനിന്നാവണം മിക്സ്ചർ എന്ന പേരു വന്നത്. രുചികരമായ മിക്സ്ചർ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്‍ കടലമാവ് – അരക്കിലോ പൊട്ടുകടല – 100 ഗ്രാം കപ്പലണ്ടി – 100 ഗ്രാം വെളുത്തുള്ളി – 5-6 എണ്ണം ചതച്ചത് ഉപ്പ് – പാകത്തിന് കറിവേപ്പില – പാകത്തിന് കായം – ഒരു നുള്ള് എണ്ണ – വറുക്കാന്‍ പാകത്തിന് മുളക് പൊടി- കാല്‍ ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം ആദ്യമായി പകുതി കടല മാവ് എടുത്ത് അതിലേക്ക് കായം പൊടിച്ചത്, ഉപ്പ്, അല്‍പം മുളക് പൊടി എന്നിവ മിക്‌സ് ചെയ്ത് ഇടിയപ്പത്തിന്റെ പാകത്തില്‍…
Read More » -
Kerala
പത്തനംതിട്ട_റാന്നി_സുൽത്താൻ_ബത്തേരി_സൂപ്പർ ഫാസ്റ്റ്
05.30 AM : പത്തനംതിട്ട 05.55 AM : റാന്നി 06.25 AM : എരുമേലി 06.55 AM : കാഞ്ഞിരപ്പള്ളി 07.20 AM : ഈരാറ്റുപേട്ട 07.40 AM : പാലാ 08.25 AM : തൊടുപുഴ 08.50 AM : മൂവാറ്റുപുഴ 11.00 AM : തൃശൂർ 02.35 PM : കോഴിക്കോട് 04.30 PM : കൽപ്പറ്റ 05.00 PM : സുൽത്താൻ ബത്തേരി 06.45 AM : സുൽത്താൻ ബത്തേരി 07.15 AM : കൽപറ്റ 09.30 AM : കോഴിക്കോട് 01.05 PM : തൃശൂർ 03.05 PM : മൂവാറ്റുപുഴ 04.00 PM : തൊടുപുഴ 04.35 PM : പാലാ 04.55 PM : ഈരാറ്റുപേട്ട 05.20 PM : കാഞ്ഞിരപ്പള്ളി 05.40 PM : എരുമേലി 06.05 PM : റാന്നി 06.30 PM : പത്തനംതിട്ട ടിക്കറ്റ് റിസർവ്…
Read More » -
Kerala
നഴ്സറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
കോഴിക്കോട്: നഴ്സറി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. കൊടിയത്തൂർ കോട്ടമ്മൽ ഹാരിസ് ആണ് അറസ്റ്റിലായത്. കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.തുടർന്ന് പോക്സോ കുറ്റം ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തതായും പൊലീസ് പറഞ്ഞു.
Read More » -
Kerala
നിർമ്മിതബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവം ; നഷ്ടപ്പെട്ട പണം വീണ്ടെടുത്തു നൽകി കേരള പോലീസ്
കോഴിക്കോട്:നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പോലീസ് സൈബർ വിഭാഗം തിരിച്ചു പിടിച്ചു.കേരളത്തിൽ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് 40000 രൂപ തട്ടിയെടുത്തത്. ആന്ധ്രാപ്രദേശിൽ ഒപ്പം ജോലി ചെയ്തിരുന്ന ആളുമായി സാദൃശ്യമുള്ള രൂപമാണ് വീഡിയോകോളിൽ കണ്ടത്. മാത്രമല്ല പരിചയമുള്ള ആളുകളുടെ പേരുകൾ പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു. താൻ ഇപ്പോൾ ദുബൈയിലാണെന്നും ബന്ധുവിന്റെ ചികിത്സക്കായി പണം അത്യാവശ്യമാണെന്നും നാട്ടിൽ എത്തിയാലുടൻ തിരിച്ചു നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യം 40000 രൂപ ആവശ്യപ്പെട്ടയാൾ വീണ്ടും 35000 രൂപ ആവശ്യപ്പെട്ടപ്പോൾ സംശയം തോന്നുകയും യഥാർത്ഥ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായ വിവരം മനസിലായത്. 1930-എന്ന പരാതിസെല്ലിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട മുഴുവൻ തുകയും (40000) കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിഭാഗം…
Read More » -
Kerala
കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടം; ഇത് ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം
കേരളത്തില്‍നിന്ന് ആരംഭിച്ച് തമിഴ്നാട്ടില്‍ പതിക്കുന്ന വെള്ളച്ചാട്ടം. ഇടുക്കിയിലാണ് സംഭവം. ചക്കുപള്ളം പഞ്ചായത്തിലെ ചെല്ലാര്‍കോവിലെന്ന കൊച്ചുഗ്രാമത്തിന്റെ സ്വകാര്യ അഹങ്കാരമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം. മലമുകളിലെ ചെറിയ അരുവികള്‍ സംഗമിച്ച് ചെറിയൊരു പുഴയായി കേരളത്തിന്റെ മടിത്തട്ടിലൂടെ ഒഴുകി ചെല്ലാര്‍കോവിലിന്റെ നെറുകയില്‍നിന്ന് 3500 അടി താഴ്ചയിലേക്ക് പതിച്ച് തമിഴ്നാടിന്റെ കാര്‍ഷിക സമൃദ്ധിക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട് ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിന് സമീപത്തുനിന്നു നോക്കിയാല്‍ തമിഴ്നാട്ടിലെ കൃഷിയിടങ്ങളുടെയും കമ്ബം-ഗൂഡല്ലൂര്‍ ടൗണുകളുടെ വിദൂരദൃശ്യങ്ങള്‍ കാണാനാകും. പ്രകൃതിസൗന്ദര്യത്താല്‍ സന്തുലിതമായ ചെല്ലാര്‍കോവില്‍ അരുവിക്കുഴി വെള്ളച്ചാട്ടം മലയാളം-തമിഴ് സിനിമകളുടെ ലൊക്കേഷനായിട്ടുണ്ട്. അവധി ദിവസങ്ങളിലും മറ്റും നൂറുകണക്കിന് ആളുകളാണ് വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കാനും തമിഴ്നാടിന്റെ വിദൂരകാഴ്ചകള്‍ കാണാനും എത്തുന്നത്. വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കുട്ടികള്‍ക്ക് വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യങ്ങളും ടൂറിസം വകുപ്പ് ഇവിടെ ഒരുക്കിയിട്ടുണ്ട്. കുമളിയില്‍നിന്നു 13 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അരുവിക്കുഴി ചെല്ലാര്‍കോവില്‍ വെള്ളച്ചാട്ടത്തില്‍ എത്താൻ സാധിക്കും.
Read More »