LocalNEWS

മാവേലിക്കരയിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോയിൽ സ്‌കൂട്ടർ ഇടിച്ചുകയറി രണ്ട് മരണം

   മാവേലിക്കര: നിയന്ത്രണം വിട്ടു മറിഞ്ഞ ഓട്ടോറിക്ഷയിൽ പിന്നാലെ വന്ന സ്ക്കൂട്ടർ ഇടിച്ച് കയറി ഓട്ടോ ഡ്രൈവറും സ്കൂട്ടർ ഓടിച്ച പെൺകുട്ടിയും മരിച്ചു. ചെന്നിത്തല ഒരിപ്രം കുറ്റിയിൽ കിഴക്കതിൽ ഹരീന്ദ്രൻ (45) തെക്കേക്കര പള്ളിക്കൽ  ഈസ്റ്റ് ‘പാലാഴി’യിൽ വിമുക്തഭടനായ അജയകുമാറിന്റെയും പ്രീതിയുടെയും ഏക മകൾ ആതിര അജയൻ (23) എന്നിവരാണ് മരിച്ചത്. ഇന്ന് (ശനി) വൈകിട്ട് നാലു മണിയോടെ  പ്രായിക്കര പാലത്തിൽ ആയിരുന്നു അപകടം. പുതിയകാവ് ഭാഗത്തേക്ക് വന്ന ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൊട്ടു പിന്നാലെ വന്ന സ്കൂട്ടർ മറിഞ്ഞ ഓട്ടോ റിക്ഷയുടെ ഉള്ളിലേയ്ക്ക്  ഇടിച്ചു കയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹരീന്ദ്രൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.  ആതിരയെ മാവേലിക്കര ജില്ലാ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

ഓട്ടോറിക്ഷയിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. കുട്ടംപേരൂരുള്ള സഹകരണ ബാങ്കിൽ താൽക്കാലിക ജീവനക്കാരിയായി ജോലിചെയ്ത് വന്ന ആതിര ബാങ്കിൽ നിന്ന് മടങ്ങും വഴിയാണ് അപകടം  സംഭവിച്ചത്. എം.ബി.എ പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു ഈ പെൺകുട്ടി . ഹരിന്ദ്രന്റെ ഭാര്യ ശശികല, മകൻ ഹരികൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: