Month: July 2023
-
India
ദില്ലി ഓർഡിനൻസിനെതിരായ നീക്കത്തിൽ കോൺഗ്രസ് പിന്തുണ അറിയിച്ചതോടെ ആംആദ്മി പാർട്ടി അയയുന്നു; നാളെ ബംഗലുരുവിൽ തുടങ്ങുന്ന പ്രതിപക്ഷ യോഗത്തിൽ ആപ് പങ്കെടുക്കും
ദില്ലി: ദില്ലി ഓർഡിനൻസിനെതിരായ നീക്കത്തിൽ കോൺഗ്രസ് പിന്തുണ അറിയിച്ചതോടെ കടുത്ത നിലപാടിൽ നിന്ന് ആംആ്ദ്മി പാർട്ടി അയയുന്നു. നാളെ ബംഗലുരുവിൽ തുടങ്ങുന്ന പ്രതിപക്ഷ യോഗത്തിൽ ആപ് പങ്കെടുക്കും. ദില്ലി ഓർഡിനൻസ് വിഷയത്തിലെ കോൺ്ഗ്രസിൻറെ മൗനം പ്രതിപക്ഷ നീക്കങ്ങൾക്കൊപ്പം ചേർന്ന ആപിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. ബംഗലുരു യോഗത്തിന് മുൻപ് നിലപാട് അറിയിച്ചില്ലെങ്കിൽ ഇനിയങ്ങോട്ട് പ്രതിപക്ഷ സഖ്യത്തിനില്ലെന്ന് ആപ് മുന്നറിയിപ്പും നൽകി. ഒടുവിൽ ഇന്നലെ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻറി പാർട്ടി യോഗത്തിൽ ദില്ലി ഓർഡിനനൻസിനെ എതിർത്ത് ആംആദ്മി പാർട്ടിക്കൊപ്പം നിൽക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഇതോടെ അയഞ്ഞ ആംആദ്മി പാർട്ടി നാളെ തുടങ്ങുന്ന യോഗത്തിൽ പങ്കെടുക്കാനും തുടർന്നങ്ങോട്ട് സഖ്യത്തിനൊപ്പം നീങ്ങാനും തീരുമാനിച്ചു. തുറന്ന ചർച്ചകൾക്ക് കൂടി വേദിയൊരുക്കാൻ സോണിയ ഗാന്ധി സംഘടിപ്പിക്കുന്ന അത്താഴ വിരുന്നിലും ആംആദ്മി പാർട്ടി നേതാക്കൾ പങ്കെടുക്കും. ദില്ലിയിൽ പ്രളയക്കെടുതി തുടരുന്നതിനാൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പങ്കെടുക്കാൻ സാധ്യത കുറവാണ്. അങ്ങനെയെങ്കിൽ പ്രതിനിധികളെ അയക്കും. കഴിഞ്ഞ യോഗത്തിൽ കെജരിവാളിനൊുപ്പം പഞ്ചാബ്…
Read More » -
Kerala
സെക്രട്ടറിയേറ്റിൽ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം! ഇനി ഫുൾ ചിൽ മൂടിലാണ് മുഖ്യമന്ത്രിക്ക് കീഴിലുള്ള പൊതുഭരണ വകുപ്പില്‍ ജോലികൾ
തിരുവനന്തപുരം: ജോലിക്കിടയിൽ പാട്ട് കേൾക്കുന്നവരാണോ നിങ്ങൾ എന്ന് ആരോടെങ്കിലും ചോദിച്ചാൽ ചിലരെങ്കിലും അതെ എന്ന് ഉത്തരം പറയും. എന്നാൽ ഇതേ ചോദ്യം സർക്കാർ ഓഫീസിലെ ജീവനക്കാരോട് ചോദിച്ചാൽ, ‘പാട്ട് കേട്ട് ജോലിയോ?’ എന്നൊരു മറുചോദ്യമായിരിക്കും മറുപടിയായി കിട്ടുക. എന്നാൽ ഇനിയങ്ങോട്ട് സെക്രട്ടറിയേറ്റിലെ പൊതുഭരണവകുപ്പിലെ എഐഎസ് വിഭാഗത്തിലെ ജീവനക്കാരോടാണ് ഈ ചോദ്യമെങ്കിൽ ഉറപ്പിച്ചോളൂ, ഞങ്ങൾ പാട്ടും കേട്ടാണ് ജോലി ചെയ്യുന്നതെന്ന് ഇവർ ഉത്തരം പറയും. സെക്രട്ടറിയേറ്റിലെ പുതിയ പരീക്ഷണത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഒറ്റ വാചകത്തിൽ പറഞ്ഞാൽ സെക്രട്ടറിയേറ്റിൽ ഇനി പാട്ടും കേട്ട് ജോലി ചെയ്യാം. പൊതു ഭരണ വകുപ്പിലെ എഐഎസ് വിഭാഗത്തിൽ ആണ് ഈ പുതിയ പരീക്ഷണം. മ്യൂസിക് സിസ്റ്റം വാങ്ങാൻ 13,440 രൂപയും അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അനുമതി ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലുള്ള പൊതുഭരണ വകുപ്പിലാണ് പുതിയ പരീക്ഷണം എന്നതും ഏറെ ശ്രദ്ധേയമാണ്. അങ്ങനെ പൊതു ഭരണ വകുപ്പിൽ ആൾ ഇന്ത്യ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഫയലുകൾ…
Read More » -
Crime
ഒൻപത് കുടുംബശ്രീ അംഗങ്ങളുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തു; പ്രസിഡന്റും സെക്രട്ടറിയും സിഡിഎസ് ചെയർപേഴ്സണും ചേർന്ന് തട്ടിയത് ലക്ഷങ്ങൾ
ഇടുക്കി: അടിമാലിയിൽ അയൽക്കൂട്ട തട്ടിപ്പ്. സഹൃദയ കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, സിഡിഎസ് ചെയർപേഴ്സൺ എന്നിവർക്കെതിരെ കേസെടുത്തു. ഒൻപത് പേരുടെ കള്ളയൊപ്പിട്ട് വായ്പ എടുത്തെന്നാണ് കുടുംബശ്രീ അംഗങ്ങളിലൊരാളായ മീരാമ്മ മജീദ് പരാതി നൽകിയത്. പതിനൊന്ന് അംഗങ്ങളാണ് സഹൃദയ അയൽക്കൂട്ടത്തിലുള്ളത്. ഇതിൽ ഒൻപത് പേരുടെ വ്യാജ ഒപ്പിട്ട് അടിമാലി ഗ്രാമപഞ്ചായത്ത് അംഗവും സഹൃദയ കുടുംബശ്രീ പ്രസിഡന്റുമായ രേഖാ രാധാകൃഷ്ണനും, സെക്രട്ടറി ഷൈമോളും സിഡിഎസ് ചെയർപേഴ്സൺ ജിഷാ സന്തോഷും ചേർന്ന് വനിത വികസന കോർപ്പറേഷനിൽ നിന്നും ഏഴ് ലക്ഷത്തി അൻപതിനായിരം രൂപ വായ്പയെടുത്തെന്നാണ് പരാതി. അയൽക്കൂട്ടം അംഗമായ മീരാമ്മ മജീദാണ് പരാതി നൽകിയത്. പഞ്ചായത്തിൽ നിന്ന് കോഴികളും, മരത്തൈകളും വാങ്ങി നല്കാമെന്ന് പറഞ്ഞാണ് ആധാർ ഉൾപ്പെടെയുള്ള രേഖകളുടെ പകർപ്പ് വാങ്ങിയതെന്നാണ് മീരാമ്മ പറയുന്നത്. പ്രതികൾ ആത്മഹത്യാഭീഷണി മുഴക്കിയതോടെ, ലോൺ എടുത്തത് തങ്ങളുടെ അറിവോടെയെന്ന് മറ്റു അംഗങ്ങളും എഴുതി ഒപ്പിട്ടുകൊടുത്തുവെന്നാണ് മീരാമ്മ പറയുന്നത്. മീരാമ്മ പരാതിയിൽ ഉറച്ച് നിന്നതോടെ ഇവരുടെ വിഹിതമായ 65,000 രൂപ ബാങ്കിൽ തിരിച്ചടച്ചു.…
Read More » -
Crime
നടക്കുന്നത് വമ്പൻ എഐ തട്ടിപ്പുകൾ, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട! വ്യാജ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ്; ശ്രമം നടന്നാൽ നിങ്ങൾ ചെയ്യേണ്ടത്
തിരുവനന്തപുരം: പരിചിതമല്ലാത്ത നമ്പറിൽ നിന്ന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചുള്ള വ്യാജ ഫോൺ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ്. ഇത്തരം സംഭവങ്ങൾ നടന്നാൽ വിവരം ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൈബർ പൊലീസ് ഹെൽപ് ലൈൻ നമ്പറായ 1930 ൽ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു. പരിചയമില്ലാത്ത വീഡിയോ കോളുകൾ ഒഴിവാക്കാനും, പരിചയം ഉളളവർ ആണെങ്കിൽ ഫോണിൽ വിളിച്ച് കാര്യങ്ങൾ ഉറപ്പുവരുത്തണമെന്നും പൊലീസ് അറിയിക്കുന്നു. അതേസമയം, കോഴിക്കോട്ട് നിർമ്മിതബുദ്ധി (എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടപ്പെട്ട പണം സൈബർ ഓപ്പറേഷൻ വിഭാഗം തിരിച്ചു പിടിച്ച വാർത്ത പുറത്തുവന്നു. നിർമിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിലാണ് പരാതിക്കാരന് നഷ്ടപ്പെട്ട 40000 രൂപ കേരള പൊലീസ് സൈബർ വിഭാഗം തിരിച്ചുപിടിച്ചത്. കേരളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ഈ തട്ടിപ്പിന്റെ അന്വേഷണത്തിലാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിന്റെ നേട്ടം. കോഴിക്കോട് സ്വദേശി രാധാകൃഷ്‌ണനെ വാട്‌സാപ്പ് വീഡിയോ കോളിലൂടെ സുഹൃത്താണെന്ന് തെറ്റിദ്ധരിപ്പിച്ചാണ്…
Read More » -
Kerala
രാഷ്ട്രീയ മുതലെടുപ്പിനായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാർ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
തിരുവനന്തപുരം: രാഷ്ട്രീയ മുതലെടുപ്പിനായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാർ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. ഏക വ്യക്തി നിയമത്തിൽ സിപിഎമ്മിന്റെ തനിനിറം സെമിനാറിൽ പുറത്തു വന്നു. അതിൻറെ ജാള്യതയും സിപിഎമ്മിൻറെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും ചർച്ചയാകെതിരിക്കാനാണ് മരുമോൻ മന്ത്രി ഉൾപ്പെടെ കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നത്. ഏക വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന സിപിഎമ്മിൻറെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്നതിന് സെമിനാർ വേദി സി പി എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. ക്ഷണം സ്വീകരിച്ചെത്തിയവരിൽ ഭൂരിഭാഗവും സിപിഎമ്മിൻറെ അജണ്ടയെ സംഘടിതമായി അതേ വേദിയിൽ വെച്ച് എതിർത്തത് സിപിഎമ്മിൻറെ ഗൂഢനീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമാണ്. സിപിഎമ്മിൻറെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞത്. പ്രമുഖരായ നേതാക്കളും വ്യക്തികളും വിട്ടു നിന്നു. വൈവിധ്യങ്ങളും ബഹുസ്വരതയും നിലനിൽക്കുന്ന ഇന്ത്യയിൽ ബിജെപിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിൻറെ നിലപാടും ആശാസ്യമല്ല. ബഹുസ്വരത ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് ഇക്കാര്യത്തിൽ സ്ഥായിയായ…
Read More » -
Crime
കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കെഎസ്ആർടിസി ഡപ്യൂട്ടി ജനറലിന്റെ വീട്ടിൽ നിന്ന് അറുപതിനായിരം രൂപ കണ്ടെടുത്തു; പണം ഒളിപ്പിച്ചിരുന്നത് കാറിനുള്ളിൽ
തിരുവനന്തപുരം: കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ കെഎസ്ആർടിസി ഡപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറിന്റെ വീട്ടിൽ നിന്ന് അറുപതിനായിരം രൂപ കണ്ടെടുത്തു. ഉദയകുമാറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിലാണ് പണം ഒളിപ്പിച്ചിരുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് വിജിലൻസ് സംഘം, ഇയാളുടെ കുമാരപുരത്തുള്ള വീട്ടിൽ പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ചിരുന്ന പണം കണ്ടെത്തിയത്. പരാതിക്കാരനായ കാരാറുകാരനിൽ നിന്ന് കൈക്കൂലിലായായി വാങ്ങിയ പണമാണ് കാറിനുള്ളിലുണ്ടായിരുന്നതെന്ന് ഉദയകുമാർ വിജിലൻസിനോട് സമ്മതിച്ചു. ആദ്യ നാൽപ്പതിനായിരം രൂപയും രണ്ടാമത് മുപ്പതിനായിരം രൂപയുമാണ് പരാതിക്കാരനിൽ നിന്ന് വാങ്ങിയത്. വീടിനുള്ളിലെ പരിശോധനയിൽ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറേറ്റടുത്ത ആളിൽ നിന്നാണ് ഉദയകുമാർ കൈക്കൂലി വാങ്ങിയത്. ആറ് ലക്ഷം രൂപയുടെ ബില്ല് മാറാൻ ഒരു ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നഗരത്തിലെ ക്ലബ്ബുകളിൽ വച്ചായിരുന്നു പണമിടപാട്. മുന്പും ഇയാൾ പല തവണ പരസ്യം കരാറേറ്റെടുത്തവരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നാണ് വിജിലൻസിന് കിട്ടിയിരിക്കുന്ന വിവരം.…
Read More » -
Kerala
കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യം, പല തൊഴിലുകളും തൊഴിൽ സാധ്യതകളും 2030 ഓടെ ഇല്ലാതാവുമെന്ന് ശശി തരൂർ
കൊച്ചി: പല തൊഴിലുകളും തൊഴിൽ സാധ്യതകളും 2030 ഓടെ ഇല്ലാതെയാവുമെന്ന് ശശി തരൂർ എംപി. കാലഘട്ടത്തിന് അനുസരിച്ച് വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം നിയോജക മണ്ഡലത്തിലെ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ശശി തരൂർ എം പി. എറണാകുളം നിയോജക മണ്ഡലത്തിലും സമീപ പ്രദേശങ്ങളിലുമായി 1500 ഓളം വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കെടുത്തു. ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹൈബി ഈഡൻ എം പി, മേയർ അഡ്വ. അനിൽകുമാർ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ഡോ.ജോസ് ചാക്കോ പെരിയാപുരം എന്നിവർ പങ്കെടുത്തു. തൊഴിൽ മേളയിൽ പങ്കെടുക്കാം കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററും തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി ജൂലൈ 19ന് രാവിലെ 9…
Read More » -
Kerala
മൂന്ന് വർഷത്തെ കനേഡ്യൻ പ്രണയം പൂവണിഞ്ഞത് കാക്കൂർ സെന്‍റ് മേരീസ് യാക്കോബായ പള്ളിയിൽ; മണ്ണത്തൂരിന്‍റെ മരുമകനായി ഫ്രഞ്ചുകാരൻ തിയോ!
എറണാകുളം: എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം മണ്ണത്തൂരിന്‍റെ മരുമകനായി ഫ്രഞ്ച് സ്വദേശി തിയോ. മണ്ണത്തൂർ സ്വദേശി റിനു ജോർജിനെയാണ് തിയോ അഗ്രിഗർ ഗിയോ ഡിയാഗോ വിവാഹം കഴിച്ചത്. കാക്കൂർ സെന്‍റ് മേരീസ് യാക്കോബായ പള്ളിയിലായിരുന്നു വിവാഹ ചടങ്ങ്. മൂന്ന് വർഷത്തെ കാനഡയിലെ പ്രണയകാലം. രണ്ട് വ്യത്യസ്ത ദേശക്കാർ ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ സംസ്കാരങ്ങളും സമന്വയിച്ചു. എട്ട് മാസം മുമ്പ് ഫ്രാൻസിലായിരുന്നു വിവാഹം. പിന്നാലെ കേരളത്തിലും യാക്കോബായ രീതികൾ പിന്തുടർന്ന് മാംഗല്യം. കേരളത്തെ ഇഷ്ടപ്പെടുന്ന തിയോയുടെ താത്പര്യമായിരുന്ന റിനുവിന്‍റെ നാട്ടിലും ചടങ്ങുകൾ വേണമെന്നത്. കൂഴൂർപുത്തൻപുരയിൽ ജോർജ് ജോണിന്റെയും തിരുമാറാടി പഞ്ചായത്ത് മുൻ പ്രസിഡന്റ് ആലീസ് ജോർജിന്റെയും മകളാണ് റിനു. വരൻ മുണ്ടും ജുബ്ബയും ധരിച്ചെത്തിയപ്പോൾ തിയോയുടെ ബന്ധുക്കളും വേഷം കൊണ്ട് മലയാളികളായി. കാനഡയിലെ മോൺട്രിയലിലാണ് റിനു ജോലി ചെയ്യുന്നത്. റിനു ജോലിചെയ്യുന്ന സ്ഥാപനത്തിൽ എച്ച്ആർ മാനേജരാണ് തിയോ.
Read More » -
Kerala
ജീവനക്കാരെല്ലാം കൂർക്കം വലിച്ചുറങ്ങു… തീയിട്ടാലും അറിയില്ല! സംസ്ഥാന ഫയർഫോഴ്സ് മേധാവി സന്ദർശനത്തിനെത്തിയപ്പോൾ പാറാവുകാരൻ പോലുമില്ല
പാലക്കാട്: സംസ്ഥാന ഫയർഫോഴ്സ് മേധാവി ഡോ. സഞ്ജീവ് കുമാർ പട്ജോഷി സ്റ്റേഷനിലെത്തിയപ്പോൾ കണ്ടത് ജീവനക്കാരെല്ലാം കൂർക്കം വലിച്ചുറങ്ങുന്നത്. പാലക്കാട് ജില്ലയിലാണ് സേനക്ക് നാണക്കേടുണ്ടായ സംഭവം. മേധാവി സന്ദർശനത്തിനെത്തിയപ്പോൾ പാറാവുകാരൻ പോലമില്ലാത്ത സ്റ്റേഷനിൽ ജീവനക്കാർ കൂർക്കം വലിച്ചുറങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ അദ്ദേഹം വാട്സ് ആപ്പിൽ രോഷത്തോടെ സംഭവത്തെക്കുറിച്ച് സന്ദേശമയച്ചു. ജൂലൈ എട്ടിനാണ് സംഭവം. രാത്രി പതിനൊന്നരയോടെയാണ് ഫയർഫോഴ്സ് മേധാവി സ്റ്റേഷനിൽ അപ്രതീക്ഷിതമായി എത്തിയത്. ഈ സമയം പാറാവു ഡ്യൂട്ടിക്ക് പോലും ആളുണ്ടായിരുന്നില്ല. ഡ്യൂട്ടിയിലുള്ള മറ്റ് ജീവനക്കാരെല്ലാം ഉറക്കത്തിലുമായിരുന്നു. മേധാവിയുടെ ഡ്രൈവറാണ് വിശ്രമമുറിയിൽ ചെന്ന് ജീവനക്കാരെ വിളിച്ചുണർത്തിയത്. ജീവനക്കാരുടെ നടപടി ശരിയല്ലെന്നും രാപ്പകൽ ഭേദമില്ലാതെ ജോലി ചെയ്യാൻ സന്നദ്ധരും ഊർജസ്വലരുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, മേധാവി സ്റ്റേഷനിൽ എത്തിയപ്പോൾ ഉറങ്ങിയിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്. അതേസമയം, ഉറങ്ങിയ ജീവനക്കാർക്കെതിരെ ഔദ്യോഗികമായി നടപടിയെടുത്തിട്ടില്ല. ഗുരുതര കൃത്യവിലോപം നടത്തിയ ജീവനക്കാർക്കെതിരെ നടപടിയില്ലാത്തതിൽ ഒരുവിഭാഗം ജീവനക്കാർക്ക് അതൃപ്തിയുണ്ട്. നിസാര കുറ്റം കണ്ടെത്തിയവർക്കെതിരെ പോലും നേരത്തെ നടപടിയുണ്ടായിട്ടുണ്ടെന്നും എന്നാൽ, ഡ്യൂട്ടി സമയത്ത്…
Read More » -
Kerala
ബാലരാമപുരത്ത് വീടിന് പുറത്ത് കളിച്ച്കൊണ്ട് നിന്ന കുട്ടിയ്ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരുക്ക്
തിരുവനന്തപുരം: വീടിന് പുറത്ത് കളിച്ച്കൊണ്ട് നിന്ന കുട്ടിയ്ക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ബാലരാമപുരം മംഗലത്തുകോണത്താണ് തെരുവുനായയുടെ ആക്രണം ഉണ്ടായത്. മംഗലത്തുകോണം പുത്തൻകാനം വിദ്യഭവനിൽ ദീപു- വിദ്യ ദമ്പതികളുടെ രണ്ടു വയസ്സുകാരനായ മകൻ ദക്ഷിതിനാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ രാവിലെ അമ്മുമ്മക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. വയറിലും ചുമലിലുമടക്കം നായയുടെ കടിയേറ്റ കുട്ടിയെ ഉടനെ തന്നെ ബാലരാമപുരത്ത് വച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നത്. അതേസമയം ബാലരാമപുരത്ത് നാലുപേരെ കടിച്ച തെരുവു നായയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നലെ ബാലരാമപുരത്ത് കുഞ്ഞുങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്താണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്. വെങ്ങാനൂർ പഞ്ചായത്ത്, പുത്തൻകാനം എന്നീ പ്രദേശത്താണ് തെരുവുനായ ആക്രമണം ഉണ്ടായത്. കടിയേറ്റവർക്ക് ഇന്നലെ തന്നെ വാക്സിനുൾപ്പെടെ ചികിത്സ നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വെങ്ങാനൂർ പഞ്ചായത്ത് നടപടി…
Read More »