Month: June 2023

  • Movie

    എം.കൃഷ്‌ണൻ നായരുടെ ‘പാടുന്ന പുഴ’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 55 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ഒഴുകിത്തീരാത്ത പുഴ പോലെ മലയാളി ആസ്വാദകരുടെ മനസിൽ ‘ഹൃദയസരസ്സിലെ പ്രണയ പുഷ്‌പമേ’ എന്ന ഗാനം കൊണ്ട് നിറഞ്ഞൊഴുകിയ ‘പാടുന്ന പുഴ’യ്ക്ക് 55 വർഷപ്പഴക്കം. വി വത്സലാദേവിയുടെ കഥയ്ക്ക് എസ്.എൽ പുരം സദാനന്ദന്റെ തിരക്കഥ. സംവിധാനം എം കൃഷ്‌ണൻ നായർ. നസീർ, ഷീല, ഉഷാനന്ദിനി ത്രികോണ പ്രേമത്തിൽ കുറ്റവും കുറ്റാന്വേഷണവും ചേർത്ത കഥയുമായി ‘പാടുന്ന പുഴ’ 1968 ജൂൺ 20 ന് റിലീസ് ചെയ്‌തു. ശ്രീകുമാരൻ തമ്പി- ദക്ഷിണാമൂർത്തി ഗാനങ്ങൾ. നസീർ അവതരിപ്പിക്കുന്ന ജയചന്ദ്രൻ- ചിത്രകാരൻ, ഷീലയുടെ സംഗീതാധ്യാപികയായ രാജലക്ഷ്‌മി, സംഗീത വിദ്യാർത്ഥിനി ഇന്ദുമതിയായി ഉഷാനന്ദിനി, ഇന്ദുവിന്റെ സഹോദരൻ രവീന്ദ്രൻ (ഉമ്മർ). നസീറും ഷീലയും ഇഷ്‌ടം. ഇതറിയാതെ നസീറിനെ പ്രണയിക്കുന്ന ഉഷാനന്ദിനി. ഷീലയുടെയും നസീറിന്റെയും കല്യാണം നടക്കാൻ നാളുകൾ മാത്രമുള്ള സമയത്ത് ഉഷാനന്ദിനി സംഗീതക്ലാസ്സിൽ നിന്ന് (വീട്ടിൽ നിന്ന്) മുങ്ങി. ടീച്ചർ ഷീല ഒറ്റയ്ക്ക് ആ മുറിയിൽ. ഉമ്മർ കയറിപ്പിടിച്ചു. ആ സമയത്ത് ഫോൺ…

    Read More »
  • Kerala

    തിരൂര്‍ റയിൽവെ സ്റ്റേഷന്റെ പേര് ഇനി ‘തിരൂര്‍ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയില്‍വേ സ്റ്റേഷൻ’

    മലപ്പുറം:കേരളത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ തിരൂര്‍ സ്റ്റേഷന്റെ പേര് ‘തിരൂര്‍ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ റെയില്‍വേ സ്റ്റേഷൻ’ എന്നാക്കുമെന്ന് പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി പ്രഖ്യാപിച്ചു. ഇന്ത്യൻ റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാൻ പി.കെ കൃഷ്ണദാസും സംഘവും തിരൂര്‍ റെയില്‍വേ സ്റ്റേഷൻ സന്ദര്‍ശിച്ചതിന് ശേഷമാണ് പേര് മാറ്റുന്ന വിവരം അറിയിച്ചത്. പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശ റെയില്‍വേ ബോര്‍ഡിന് മുന്നില്‍ സമര്‍പ്പിച്ചെന്നും ശുപാര്‍ശ അംഗീകരിച്ചെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ആധുനിക മലയാളഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനുള്ള ആദരവാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Read More »
  • NEWS

    ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാൻ സഞ്ചരികളെ കൊണ്ടുപോയ കപ്പൽ മുങ്ങിത്താഴ്ന്നു

    ന്യൂയോർക്ക്:അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴ്ന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാൻ സഞ്ചരികളെ കൊണ്ടുപോകുന്ന മുങ്ങിക്കപ്പല്‍ (സബ്‌മെര്‍സിബിള്‍) കടലില്‍ കാണാതായി. മുങ്ങികപ്പലിനായി ന്യൂഫൗണ്ട്‌ലാൻഡ് തീരത്ത് തെരച്ചില്‍ നടത്തുന്നതായി ബോസ്റ്റണ്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. സബ്‌മെര്‍സിബിളില്‍ എത്രപേരുടെന്ന് വ്യക്തമല്ല. സമുദ്രോപരിതലത്തില്‍ നിന്നും ഏകദേശം 3,800 മീറ്റര്‍ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റാനിക്ക് കപ്പലുള്ളത്. ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാൻ പ്രത്യേകം നിര്‍മിച്ച മുങ്ങിക്കപ്പല്‍ ഉപയോഗിച്ചേ സാധിക്കുകയുള്ളു. ഇത്തരത്തിലുള്ള ചെറിയ സബ്‌മെര്‍സിബിളുകള്‍ വിനോദസഞ്ചാരികളെയും വിദഗ്ധരെയും ഫീസ് വാങ്ങി ആഴക്കടലിലേക്ക് കൊണ്ടുപോകാറുണ്ട്.അത്തരത്തിലൊന്നാണ് കാണാതായത്.

    Read More »
  • Kerala

    എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

    കൊച്ചി:എറണാകുളത്ത് ഗുഡ്സ് ട്രെയിനിന്റെ ബോഗികൾ വേർപ്പെട്ടു.എറണാകുളത്തു നിന്നും പാലക്കാട് പോകുന്ന ഗുഡ്സ് ട്രെയിനിന്റെ ബോഗികളാണ് വേര്‍പ്പെട്ടത്. ഇന്നലെ രാത്രി 8.30ഓടെ വട്ടേക്കുന്നം ജുമാമസ്ജിദിന് സമീപം ആണ് സംഭവം.ലോക്ക് ഒടിഞ്ഞതിനെ തുടര്‍ന്ന് രണ്ട് ബോഗികള്‍ വേര്‍പ്പെടുകയായിരുന്നു.  സംഭവത്തെ തുടർന്ന് രാജധാനി എക്സ്പ്രസ് ആലുവയില്‍ പിടിച്ചിട്ടു. പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

    Read More »
  • Kerala

    ശസ്ത്രക്രിയയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

    നെയ്യാറ്റിൻകര : ശസ്ത്രക്രിയയ്ക്കിടെ വിദ്യാര്‍ഥിനി മരിച്ചു.കാഞ്ഞിരംകുളം കാക്കലക്കാനം അനീറ്റ ഭവനില്‍ സെല്‍വരാജിന്റെയും അനിതയുടെയും മകള്‍ അനീന (13) ആണ്, തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തിൽ ചികിത്സാ പിഴവെന്ന്  ‍ ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.അസഹ്യമായ പുറം വേദനയെ തുടര്‍ന്നാണ് അനീനയെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലഘുവായ ശസ്ത്രക്രിയ നടത്തിയാല്‍ അസുഖം ഭേദമാകുമെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ധൃതിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നു ബന്ധുക്കള്‍ പറയുന്നു. അനസ്തീസിയ നല്‍കിയതിലെ പിഴവാണ് മരണ കാരണമെന്നും അവര്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി  ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

    Read More »
  • NEWS

    സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ സുരക്ഷിതമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം  

    1. സ്‌ക്രീന്‍ ലോക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട ഏറ്റവും പ്രാഥമികമായ മുന്‍കരുതലാണ് സ്‌കീന്‍ ലോക്ക്. പിന്‍, പാറ്റേണ്‍, ബയോമെട്രിക് എന്നിങ്ങനെ ഏതു വേണമെങ്കിലും ഉപയോഗിക്കാം. അപരിചിതരായ വ്യക്തികള്‍ പെട്ടെന്ന് ഫോണെടുത്ത് വിവരങ്ങള്‍ കണ്ടെത്തുന്നത് വിലക്കാന്‍ ഇത് വഴി സാധിക്കും. 2. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെയും ആപ്ലിക്കേഷനുകളുടേയും ഏറ്റവും പുതിയ അപ്‌ഡേഷന്‍സ് കൃത്യമായി ചെയ്തിരിക്കണം. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകളില്‍ പലപ്പോഴും സുരക്ഷതിത്വത്തിന് വേണ്ട കാര്യങ്ങളുണ്ടാകും. അതുകൊണ്ട് ഫോണ്‍ അപ്‌ഡേഷന്‍സ് വരുന്ന മുറയ്ക്ക് തന്നെ ചെയ്യുക. 3. ആപ്പ് അനുമതി ഫോണില്‍ ഏതെങ്കിലും ഒരു ആപ്പ് ഇന്‍സ്റ്റാര്‍ ചെയ്യുമ്ബോള്‍ ഏറെ ശ്രദ്ധിക്കണം. ആവശ്യമുള്ള കാര്യങ്ങള്‍ക്ക് മാത്രം ആക്‌സസ് കൊടുത്താല്‍ മതി. നിങ്ങളുടെ സ്ഥലം, കോണ്‍ടാക്റ്റുകള്‍, കാമറ എന്നിവയിലേക്കൊക്കെ എല്ലാ ആപ്പുകള്‍ക്കും അനുമതി നല്‍കണമെന്നില്ല. നിങ്ങളുടെ പേഴ്‌സണല്‍ വിവരങ്ങള്‍ എല്ലാ ആപ്ലിക്കേഷന്‍ ഡവലപ്പര്‍മാര്‍ക്കും ലഭിക്കുന്നത് ഒഴിവാക്കാം. 4. വിശ്വസനീയമായ ആപ്പുകള്‍   ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനായി ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ്…

    Read More »
  • Health

    വെള്ളത്തിൽ കൂടി പകരുന്ന രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം

    അല്പമൊന്ന് മഴ നനഞ്ഞാല്‍ തുമ്മലും മൂക്കൊലിപ്പും.ആശ്വാസത്തിനുള്ള എളുപ്പമാര്‍ഗം ആവി കൊള്ളുക തന്നെ. തുളസിയില ഇട്ടു വെന്ത വെള്ളം കൊണ്ടോ, അമൃതാഞ്ജന്‍, വിക്സ് എന്നിവയിട്ട വെള്ളം കൊണ്ടോ ആവി കൊള്ളാം.ഇതിലൊന്നും കീഴടങ്ങാതെ ജലദോഷം പനിയിലേക്കെത്തിക്കുകയാണെങ്കില്‍ ആശുപത്രിയില്‍ പോവുകയാണ് നല്ലത്. ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ടൈഫോയ്ഡ് എന്നിവയും വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ്.ഗ്യാസ്ട്രോ എന്‍ററയിറ്റിസാണു മറ്റൊരു വില്ലന്‍. കോളിഫോം ഇനത്തില്‍പ്പെട്ട രോഗാണുവാണ് ഇതിനു കാരണക്കാരന്‍.ചീഞ്ഞ പഴങ്ങള്‍, ചീഞ്ഞ മത്സ്യം, അതൊക്കെ കലര്‍ന്ന വെള്ളം, കേടു വന്ന പാല്‍, തൈര് എന്നിവയൊക്കെ രോഗഹേതുക്കളായ ഷീഗില്ലാ രോഗാണുക്കളുടെ സങ്കേതങ്ങളാണ്. ഗ്യാസ്ട്രോ എന്‍ററയിറ്റിസ് പിടിപെട്ടാല്‍ ശരീരത്തിലെ ജലാംശം വളരെയധികം നഷ്ടപ്പെടും. പലതരം അണുക്കളില്‍ നിന്ന് ഉണ്ടാവുന്നതിനാല്‍ പ്രത്യേകതര പ്രതിരോധ കുത്തിവയ്പ് സാധ്യമല്ല. നഷ്ടപ്പെടുന്ന ജലാംശത്തിനു പകരം ജലം ശരീരത്തിനു നല്‍കിയാല്‍ അപകടം ഒഴിവാക്കാം. വയറിളക്കവും കോളറയും മഴക്കാലത്തു പിടിപെടാം. ബാക്ടീരിയകളും വൈറസ് ബാധയും ചില ഭക്ഷണ സാധനങ്ങളോടുള്ള അലര്‍ജിയും ഇവയ്ക്കു കാരണമാവാം.കുടിവെള്ളം മോശമായാലും വയറിളക്കം ഉണ്ടാവും.   എലി, പെരുച്ചാഴി എന്നിവയുടെ മൂത്രം…

    Read More »
  • Kerala

    പുനലൂർ – പാലക്കാട് സൂപ്പർഫാസ്റ്റ് 

     പത്തനാപുരം , കോന്നി , പത്തനംതിട്ട , തിരുവല്ല , ചങ്ങനാശ്ശേരി , കോട്ടയം , മൂവാറ്റുപുഴ , തൃശ്ശൂർ , ആലത്തൂർ … വഴി പുനലൂർ-പാലക്കാട് സൂപ്പർഫാസ്റ്റ് ■ 03.00 PM : പുനലൂർ ■ 04:00 PM : പത്തനംതിട്ട ■ 05.45 PM : കോട്ടയം ■ 09:30 PM : തൃശ്ശൂർ ■ 11:15 PM : പാലക്കാട് ■■■■■■■■■■ ♥️ പാലക്കാട് – പുനലൂർ SF ❤ (ആലത്തൂർ….. തൃശ്ശൂർ … അങ്കമാലി … വൈറ്റില ഹബ്ബ് …. ചേർത്തല … ആലപ്പുഴ … തിരുവല്ല … പത്തനംതിട്ട ….. കോന്നി …. പത്തനാപുരം.. വഴി) ■ 06:15 AM : പാലക്കാട് ■ 08:00 AM : തൃശ്ശൂർ ■ 10:20 AM : വൈറ്റില ഹബ്ബ് ■ 12:00 PM : ആലപ്പുഴ ■ 02:15 PM : പത്തനംതിട്ട ■…

    Read More »
  • NEWS

    കഥ

    കാലവർഷം #ഏബ്രഹാം വറുഗീസ് ചെടിച്ച ചാരനിറമായിരുന്നു ആകാശത്തിന്.കാലവർഷ മേഘങ്ങളുടെ വരവാണോ അത്? ഇന്നെങ്കിലും പെയ്യുമോ മഴ..?  നെറ്റിക്കുമീതെ കൈപ്പടം വച്ച് അയാൾ ആകാശത്തേക്ക് നോക്കി.മഴക്കാറ് ഉരുണ്ടുകൂടുമ്പോഴേക്കും അതിനെ കൊത്തിക്കൊണ്ട് പായുന്ന കാറ്റ് !  “കാലവർഷം തകർത്തുപെയ്യേണ്ട സമയമാണ്..”അയാൾ ആരോടെന്നില്ലാതെ പിറുപിറുത്തു.  പണ്ടൊക്കെ സ്കൂൾ തുറക്കുമ്പോൾ ആദ്യം ഹാജർ വച്ചിരുന്നത് മഴയായിരുന്നു.ഇതിപ്പോൾ ജൂൺ കഴിയാറായി എന്നിട്ടും..!  ചന്നംപിന്നം പെയ്യുന്ന മഴയത്ത് പരസ്പരം മഴവെള്ളം ചവിട്ടിത്തെറുപ്പിച്ച് കൂട്ടുകാരോടൊത്തുള്ള സ്കൂൾ യാത്രകൾ അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു.സ്കൂളിന്റെ അരഭിത്തിക്കപ്പുറം മഴയുടെ കിറുക്കൻ ചേഷ്ടകൾ നോക്കിയിരിക്കവേ,തുടപ്പുറത്തു വന്നുവീണിരിക്കുന്ന അടികൾ..! കാതുകളിൽ നൂപുരസ്വരങ്ങൾ കിലുക്കുന്ന രാത്രിമഴകൾ..!!  “വന്നുവന്നിപ്പോൾ..!” അയാൾക്ക് ആരോടെന്നില്ലാതെ ദേഷ്യം വരുന്നുണ്ടായിരുന്നു.  മഴക്കാലത്ത് നാട്ടിൽ വരണമെന്നാഗ്രഹിച്ചപ്പോഴൊന്നും ലീവ് കിട്ടിയില്ല.ലീവ് കിട്ടി വരുമ്പോഴാകട്ടെ മഴയുമില്ലായിരുന്നു.ഇതിപ്പോൾ ജൂണിൽ തന്നെ ലീവ് ഒരുവിധം ഒപ്പിച്ചെടുത്തു വന്നപ്പോൾ…  “എന്താ തനിച്ചു നിന്ന് ഒരാലോചന?”  ശബ്ദം കേട്ട് അയാൾ മുഖം തിരിച്ച് നോക്കി.ഭാര്യയാണ്.  “ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചങ്ങു പോയാലോന്ന് ആലോചിക്കുകയായിരുന്നു.”  “ദെന്താപ്പൊ,ഇങ്ങനെ തോന്നാൻ?  “അല്ല,ജൂണിൽതന്നെ…

    Read More »
  • NEWS

    കൈവിട്ട കളികൾക്ക് പ്രേരിപ്പിക്കുന്ന മൊബൈൽ ഫോണുകൾ

    സന്ദേ​ശ​വി​നി​മ​യ​രം​ഗ​ത്തെ ഇ​ള​ക്കി​മ​റി​ച്ച ഒ​ന്നാ​ണ് മൊ​ബൈ​ൽ ഫോ​ണി​ന്‍റെ ക​ണ്ടു​പി​ടി​ത്തം.കൊ​ണ്ടുന​ട​ക്കാ​വു​ന്ന ത​രം ഫോ​ണു​ക​ൾ വ​ന്ന​തോ​ടെ ലോ​കം കൈ​പ്പി​ടി​യി​ലൊ​തു​ങ്ങു​ന്ന അ​വ​സ്ഥ​യാ​യി. ഗ്ര​ഹാം​ബെ​ല്ലി​ന്‍റെ ടെ​ലി​ഫോ​ണി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കെ​ത്തി​യ​പ്പോ​ൾ എ​വി​ടെ​നി​ന്നും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​മെ​ന്ന അ​വ​സ്ഥ സം​ജാ​ത​മാ​യി.സ​ന്ദേ​ശ​രം​ഗ​ത്ത് വ​ൻ പ​രി​വ​ർ​ത്ത​ന​മാ​ണ് മൊ​ബൈ​ൽ ഫോ​ണു​ക​ൾ കൊ​ണ്ടു​വ​ന്ന​ത്.ഏ​തൊ​രാ​ളെ​യും അ​യാ​ളെ​വി​ടെയാണെങ്കിലും ന​മു​ക്ക് ബ​ന്ധ​പ്പെ​ടാ​നു​ള്ള അ​വ​സ​രം അ​ത് ഒ​രു​ക്കി​ത്ത​രു​ന്നു.   ഇത് ഒരുതരത്തിൽ ചിന്തിച്ചാൽ നല്ലതാണെങ്കിലും നമ്മുടെ കൗമാരക്കാരായ പെൺകുട്ടികൾ വഴി തെറ്റുന്നതിനും ഒളിച്ചോടുന്നതിനും കാരണം മറ്റൊന്നല്ല.കൗമാരക്കാരായ പെണ്‍കുട്ടികള്‍ തെറ്റിലേക്ക് നീങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി മൊബൈല്‍ ഉപയോഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട് ഗുജറാത്തിലെ താക്കൂര്‍ വിഭാഗം.മൊബൈല്‍ ഫോണ്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ തെറ്റായ സൗഹൃദം വളര്‍ത്തുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കുട്ടികൾ മൊബൈൽ അല്ലെങ്കിൽ ഇന്റർനെറ്റ് സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കുന്നതിന്റെ മറുവശം നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്തെ മാരക വേർഷനാണെന്നതാണ് ശരി.ഇൻര്‍നെറ്റില്‍ ലൈവായി ഇട്ടശേഷം പ്ലസ്ടു വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കിയത് കഴിഞ്ഞ ദിവസമായിരുന്നു.ഇടുക്കി വണ്ടൻമേട്ടിലായിരുന്നു സംഭവം.മരിച്ച പതിനേഴുകാരന്റെ സഹപാഠിയെ തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഈ…

    Read More »
Back to top button
error: