Month: June 2023
-
Health
മഴക്കാല രോഗങ്ങളെ തടയാൻ ചിക്കൻ സൂപ്പ്
ടേസ്റ്റിയും വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്നതുമായ ചിക്കൻ സൂപ്പ് ശരീരത്തിന് ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ്. കോഴിസൂപ്പ് ആയിരുന്നു പാശ്ചാത്യ നാടുകളില്‍ പഴയകാലത്ത് ജലദോഷത്തിനുള്ള ഒറ്റമൂലി.മൈമോനിഡെസ് എന്ന യഹൂദ വൈദ്യന്‍ എണ്ണൂറില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ “മരുന്ന് ” രോഗികള്‍ക്കു നല്‍കിയതായി പറയപ്പെടുന്നു.അതെന്തുതന്നെയായാലും ജലദോഷത്തിന് ചിക്കൻ സൂപ്പി നേക്കാൾ മികച്ച മറ്റൊരു മരുന്നില്ല എന്നത് വർഷങ്ങളായി തെളിയിക്കപ്പെട്ടു കഴിഞ്ഞ ഒന്നാണ്. വേണ്ട ചേരുവകൾ… ചിക്കൻ അരക്കിലോ കുരുമുളക് അര ടീസ്പൂൺ റവ ഒരു ടേബിൾസ്പൂൺ സവാള …
Read More » -
Kerala
പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ
ദില്ലി: പേപ്പട്ടികളെയും ആക്രമണകാരികളായ തെരുവ് നായ്ക്കളെയും ദയാ വധം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി.ദിവ്യയാണ് സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കണ്ണൂർ ജില്ലയിൽ തെരുവുനായകളുടെ അക്രമം വർദ്ധിക്കുകയാണെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. നേരത്തെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് സുപ്രീം കോടതിയിൽ കക്ഷി ചേർന്നിരുന്നു. അഭിഭാഷകൻ കെ ആർ സുഭാഷ് ചന്ദ്രൻ ആണ് പി പി ദിവ്യയ്ക്ക് വേണ്ടി സുപ്രീം കോടതിയിൽ അപേക്ഷ ഫയൽ ചെയ്തത്.
Read More » -
NEWS
സൗദിയിൽ സ്വകാര്യ മേഖല ജീവനക്കാർക്ക് ബലിപെരുന്നാൾ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഈ വർഷത്തെ ബലിപെരുന്നാൾ അവധി സൗദി മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് നാലു ദിവസത്തെ പെരുന്നാൾ അവധിയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രാലയം അറിയിച്ചു. ജൂൺ 27 (ദുൽഹജ്ജ് – ഒൻപത്) അറഫാ ദിനം മുതൽ 30 വരെയാണ് ജീവനക്കാർക്ക് അവധിക്ക് അർഹതയുണ്ടാവുകയെന്ന് മന്ത്രാലയം അറിയിച്ചു. ജൂൺ 30 വാരാന്ത്യ അവധി ആയതിനാൽ അതിന് പകരം മറ്റൊരു ദിവസം അവധി നൽകണം. ഇത് തൊഴിലുടമക്ക് തീരുമാനിക്കാം. പൊതുമേഖല ജീവനക്കാർക്ക് വാരാന്ത്യ അവധിയടക്കം രണ്ടാഴ്‌ചയോളം പെരുന്നാൾ അവധി ലഭിക്കും. അതേ സമയം സ്വകാര്യ നോൺ – പ്രോഫിറ്റ് മേഖലയിലെ തൊഴിലാളികൾക്ക് അറഫാ ദിനം മുതൽ ദുൽഹജ്ജ് 12 വരെയുള്ള നാലു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.
Read More » -
Kerala
ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയിൽ പാർട്ടിയിൽ കൂട്ടനടപടി; പി പി ചിത്തരഞ്ജനെ തരം താഴ്ത്തി, ലഹരിക്കടത്ത് കേസിൽ എ ഷാനവാസിനെ പാർട്ടിയിൽനിന്ന് പുറത്താക്കി
ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയിൽ പാർട്ടിയിൽ കൂട്ടനടപടി. പി പി ചിത്തരഞ്ജൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയപ്പോൾ ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ എ ഷാനവാസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൂടാതെ 3 ഏരിയാ കമ്മിറ്റികൾ പിരിച്ചുവിട്ടു. കൂടാതെ എം സത്യപാലനേയും തരംതാഴ്ത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ മുതൽ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടിയുണ്ടായത്. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്ത് നാല് ഏരിയാ കമ്മിറ്റികളിലുണ്ടായ വിഭാഗീയതയുടെ പേരിലാണ് നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കൻമാർക്കെതിരെയാണ് നടപടിയുണ്ടായത്. പി പി ചിത്തരഞ്ജൻ, എം സത്യപാലൻ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലെക്ക് തരംതാഴ്ത്തുകയായിരുന്നു. കൂടാതെ ആലപ്പുഴ, സൗത്ത്, നോർത്ത്, ഹരിപ്പാട് കമ്മറ്റികൾ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോർത്ത് എരിയാ കമ്മിറ്റികൾ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറി സി വി ചന്ദ്രബാബു ആണ്.…
Read More » -
NEWS
യുഎഇയും ഖത്തറും എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു
അബുദാബി: യുഎഇയും ഖത്തറും ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കിയതിന്റെ തുടര്‍ച്ചയായി എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. ദോഹയില്‍ യുഎഇ എംബസിയും അബുദാബിയില്‍ ഖത്തര്‍ എംബസിയും ദുബൈയില്‍ ഖത്തര്‍ കോണ്‍ലേറ്റും തിങ്കളാഴ്ച മുതല്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങി. സൗദി അറേബ്യയിലെ അല്‍ ഉലയില്‍ വെച്ച് രണ്ട് വര്‍ഷം മുമ്പ് നടന്ന ഗള്‍ഫ് രാഷ്‍ട്രത്തലവന്മാരുടെ ചര്‍ച്ചയിലാണ് യുഎഇയും സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഖത്തറുമായുള്ള സാധാരണ ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ എംബസികളുടെ പ്രവര്‍ത്തനം പുനഃരാരംഭിച്ചത്. രണ്ട് രാജ്യങ്ങളിലെയും ഭരണാധികാരികളുടെ നിശ്ചയദാര്‍ഢ്യവും സഹോദര രാജ്യങ്ങളായ യുഎഇയിലെയും ഖത്തറിലെയും ജനങ്ങളുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുന്ന തരത്തില്‍ അറബ് രാജ്യങ്ങളുടെ യോജിച്ചുള്ള പ്രവര്‍ത്തനവുമാണ് പുതിയ തീരുമാനത്തിലൂടെ വ്യക്തമാവുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
Read More » -
LIFE
കാജൽ അഗര്‍വാളിന്‍റെ അടുത്ത പടം സത്യഭാമ; സാരിയുടുത്ത കിടിലന്‍ പൊലീസുകാരി!
ഹൈദരാബാദ്: കാജൽ അഗർവാളിൻറെ 60-ാമത്തെ ചലച്ചിത്രത്തിൻറെ ടൈറ്റിൽ പുറത്തുവിട്ടു. സത്യഭാമ എന്നാണ് ചിത്രത്തിൻറെ പേര്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്റ്റൈലിഷയാണ് കാജൽ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൻറെ ഫസ്റ്റ് ഗ്ലിംസ് വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ലോക്കപ്പിൽ കിടക്കുന്ന കുറ്റവാളിയെ കുറ്റസമ്മതം നടത്താൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിക്കുകയും അതിൽ പരാജയപ്പെടുകയും ചെയ്യുന്നയിടത്താണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് സാരിയുടുത്ത് എത്തുന്ന കാജൽ. കുറ്റവാളിയെ അടിച്ച് കാര്യങ്ങൾ പറയിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. കാജൽ സത്യഭാമ എന്ന ചിത്രത്തിൽ ശക്തയായ എസിപിയായാണ് എത്തുന്നത്. കാജലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ചാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. സത്യഭാമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഖിൽ ദെങ്കാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി ടിക്ക, ശ്രീനിവാസ റാവു എന്നിവർ ചേർന്ന് ഓറം ആർട്സിൻറെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. ഗൂഢാചാരി എന്ന ചിത്രത്തിൻറെ സംവിധായകൻ ശശി കിരൺ ടിക്കയാണ് ചിത്രത്തിൻറെ തിരക്കഥ എഴുതിയിരിക്കുന്നത്. ശ്രീചരൺ പക്കാലയാണ് ചിത്രത്തിൻറെ സംഗീതം. കാജൽ അഗർവാളിൻറെ വലിയൊരു തിരിച്ചുവരവ് എന്ന രീതിയിലാണ് ചിത്രം ഒരുങ്ങുന്നത്.
Read More » -
LIFE
നേപ്പാളില്‍ ‘ആദിപുരുഷ്’ ഉള്‍പ്പടെ എല്ലാ ഹിന്ദി സിനിമകള്‍ക്കും നിരോധനം
കാഠ്മണ്ഡു : നേപ്പാളിലെ കാഠ്മണ്ഡുവിലും പൊഖാറയിലും “ആദിപുരുഷ്” ഉൾപ്പെടെ എല്ലാ ഹിന്ദി സിനിമകളുടെ പ്രദർശനം നിരോധിച്ചു. സീതയെ “ഇന്ത്യയുടെ മകൾ” എന്ന് വിശേഷിപ്പിക്കുന്ന ചിത്രത്തിലെ ഡയലോഗ് സംബന്ധിച്ച് നേപ്പാളിൽ എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. നിരോധനം നടപ്പിലാക്കുന്നതിനായി ഹിന്ദി സിനിമകളൊന്നും പ്രദർശിപ്പിക്കില്ലെന്ന് വ്യക്തമാക്കിയ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ 17 തിയേറ്ററുകളിൽ പോലീസ് സുരക്ഷ ശക്തമാക്കി. നേപ്പാളിൽ മാത്രമല്ല, ഇന്ത്യയിലും ആദിപുരുഷിലെ ജാനകി ഇന്ത്യയുടെ മകളാണ് എന്ന ഡയലോഗ് നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കാഠ്മണ്ഡു മേയർ ബാലേന്ദ്ര ഷാ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജാനകി എന്നറിയപ്പെടുന്ന സീത തെക്കുകിഴക്കൻ നേപ്പാളിലെ ജനക്പൂരിലാണ് ജനിച്ചതെന്നാണ് നേപ്പാളിലെ വിശ്വാസം. ഇതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ “ആദിപുരുഷ്” പൊഖാറയിലും പ്രദർശിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. വിവാദത്തെ തുടർന്ന് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊഖാറ മെട്രോപോളിസിലെ മേയർ ധനരാജ് ആചാര്യ സ്ഥിരീകരിച്ചു. അതേസമയം വിവാദ ഡയലോഗ് നീക്കം ചെയ്യാതെ “ആദിപുരുഷ്”…
Read More » -
Kerala
പോലീസിന്റെ ഇടപെടല്‍ മൂലം മുടങ്ങിപ്പോയ അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം നാളെ നടക്കും
കോവളം:പോലീസിന്റെ ഇടപെടല്‍ മൂലം മുടങ്ങിപ്പോയ അഖിലിന്റെയും ആല്‍ഫിയയുടെയും വിവാഹം നാളെ നടക്കും. ഇന്നലെ കോവളത്തെ വിവാഹ വേദിയില്‍ നിന്ന് ബലമായി പോലീസ് വധുവിനെ പിടിച്ചുകൊണ്ടുപോയതോടെ കല്യാണം മുടങ്ങുകയായിരുന്നു.തുടർന്ന് മജിസ്ട്രേറ്റിന്റെ ഇടപെടൽ മൂലമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കായംകുളം സ്വദേശിയായ ആല്‍ഫിയയും, തിരുവനന്തപുരം കോവളം കെ.എസ്.റോഡ് സ്വദേശി അഖിലുമായി ഒരുവര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട് സൗഹൃദം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഒരുവര്‍ഷത്തോളമായി തുടര്‍ന്ന പ്രണയം അറിഞ്ഞതോടെ ആല്‍ഫിയയുടെ വീട്ടില്‍ പ്രശ്നങ്ങളായി. തുടര്‍ന്ന് ആല്‍ഫിയയുടെ ആവശ്യപ്രകാരമാണ് അഖില്‍ കായംകുളത്തെത്തി ആല്‍ഫിയയെ കൂട്ടി തിരുവനന്തപുരത്തേക്ക് പോയത്.കഴിഞ്ഞ 16ന് ആയിരുന്നു സംഭവം.തുടർന്ന് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തി. എന്നാൽ അഖിലിനൊപ്പം ആൽഫിയ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതോടെ രക്ഷിതാക്കള്‍ പോലീസിന് പരാതി നല്‍കി.അന്നുതന്നെ തന്നെ പോലീസിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നതാണെന്നും അഖിലിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും അറിയിച്ചതാണെന്നും ആല്‍ഫിയ പറയുന്നു. അവിടെവെച്ച് തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പരാതി തീര്‍പ്പാക്കിയതാണ്. എന്നാല്‍ ഇന്നലെ കല്യാണത്തിന് തൊട്ടുമുൻപ് ആല്‍ഫിയയെ വിവാഹ വേദിയില്‍ നിന്ന് കായംകുളത്തുനിന്നെത്തിയ…
Read More » -
LIFE
ഇരുമതത്തിൽപ്പെട്ട ആര്യന്റെയും അന്നയുടെയും പ്രണയകഥയുമായി രാജകുമാരിയിലെ ഒരു ക്നാനായ പ്രണയകഥ
റഹിം പനവൂർ അഖിൽ തേവർകളത്തിൽ രചനയും സംവിധാനവും നിർവഹിച്ച് നായകനാകുന്ന ചിത്രമാണ് രാജകുമാരയിലെ ഒരു ക്നാനായ പ്രണയ കഥ. തേവർകളത്തിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജിത്തു ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. അഭിരാമി ഗിരീഷ് ആണ് ചിത്രത്തിലെ നായിക. ആര്യൻ ചെമ്പകശ്ശേരിൽ എന്ന കഥാപാത്രത്തെ അഖിൽ തേവർകളത്തിലും അന്ന ജോൺ കോട്ടൂരിനെ അഭിരാമി ഗിരീഷും അവതരിപ്പിക്കുന്നു. ഇരുമതത്തിൽപ്പെട്ട ആര്യന്റെയും അന്നയുടെയും പ്രണയകഥയാണ് ചിത്രം പറയുന്നത്. സിസ്റ്റർ അഭയ കൊലക്കേസ് പ്രമേയമാകുന്ന ചിത്രത്തിൽ ഹൃദ്യമായ പ്രണയവുമുണ്ട്. മനോഹരമായ പാട്ടുകൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ദാസേട്ടൻ കോഴിക്കോട്, സജീവ് കൊല്ലം, രാജേന്ദ്രൻ ഉണ്ണി കിടങ്ങൂർ, സുജിത് സ്വാമനാഥൻ എന്നിവരാണ് മറ്റു താരങ്ങൾ. മലയാളത്തിലെ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. രാജകുമാരി, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം : കണ്ണൻ കിടങ്ങൂർ.ഗാനരചന: കൈതപ്രം ദാമോദരൻ നമ്പൂതിരി, അഖിൽ തേവർകളത്തിൽ. സംഗീത സംവിധാനം : ഡോ. മണക്കാല ഗോപാലകൃഷ്ണൻ. പശ്ചാത്തല സംഗീതം: വിഷ്ണു മോഹൻ.ഗായകർ :…
Read More » -
LIFE
ആരോഗ്യകരമായ കൊഴുപ്പിന്‍റെ ഉറവിടമാണ് പനീര്‍; വണ്ണം കുറയ്ക്കാൻ പനീര്‍ കഴിക്കുന്നത് നല്ലതാണോ ?
വണ്ണം കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ഡയറ്റിൽ (ഭക്ഷണകാര്യത്തിൽ) കൃത്യമായ നിയന്ത്രണവും വർക്കൗട്ടുമെല്ലാം വണ്ണം കുറയ്ക്കാൻ ആവശ്യമാണ്. ചിലർ ഡയറ്റിലൂടെ മാത്രം വണ്ണം കുറയ്ക്കുന്നവരുണ്ട്. വർക്കൗട്ട് ചെയ്തില്ലെങ്കിലും ഡയറ്റിൽ നിയന്ത്രണമില്ലെങ്കിൽ ഉറപ്പായും വണ്ണം കുറയ്ക്കാൻ സാധിക്കില്ല. വണ്ണം കുറയ്ക്കാൻ തീരുമാനിക്കുമ്പോൾ ഡയറ്റ് ചിട്ടപ്പെടുത്തുന്നതിൻറെ ഭാഗമായി നമ്മൾ പതിവായി കഴിച്ചുകൊണ്ടരുന്ന ഭക്ഷണങ്ങളിൽ പലതും ഒഴിവാക്കാം, കഴിക്കാതിരുന്ന പലതും ഡയറ്റിലുൾപ്പെടുത്താം. ഭക്ഷണത്തിൻറെ അളവിലോ സമയക്രമത്തിലോ എല്ലാം മാറ്റം വരാം. ഇതെല്ലാം തന്നെ ആരോഗ്യത്തെയും വളരെ പെട്ടെന്ന് സ്വാധീനിക്കും. അതിനാൽ ഡയറ്റ് ചിട്ടപ്പെടുത്തുമ്പോൾ ആരോഗ്യം ബാധിക്കപ്പെടാത്ത വിധത്തിലുള്ളതായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവർ പല മാനദണ്ഡങ്ങൾ പ്രകാരം പല ഭക്ഷണങ്ങളും ഡയറ്റിലുൾപ്പെടുത്താറുണ്ട്. ഇത്തരത്തിൽ ഡയറ്റിലുൾപ്പെടുത്താവുന്നൊരു ഭക്ഷണമാണ് പനീർ. എന്നാൽ പലരും പനീർ കഴിക്കാൻ മടിക്കാറുണ്ട്. ഇത് വണ്ണം കൂട്ടുമെന്ന പേടിയാണ് കാരണമാകാറ്. പക്ഷേ മിതമായ അളവിൽ പനീർ കഴിക്കുകയാണെങ്കിൽ അത് വെയിറ്റ് ലോസ് ഡയറ്റിന് ഏറ്റവും അനുയോജ്യമായ വിഭവമാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് എന്തുകൊണ്ടാണെന്നും വിശദമാക്കാം.…
Read More »